5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AFG vs BAN : അഫ്ഗാനിസ്ഥാനിൽ നിന്ന് മറ്റൊരു സ്പിൻ മാന്ത്രികൻ; അല്ലാഹ് ഗസൻഫറിൻ്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഭസ്മമായി ബംഗ്ലാദേശ്

Afghanistan Wins Against Bangladesh : 18 വയസുകാരനായ സ്പിന്നർ അല്ലാഹ് ഗസൻഫറിൻ്റെ ആറ് വിക്കറ്റ് നേട്ടത്തിൻ്റെ കരുത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. 92 റൺസിനാണ് അഫ്ഗാൻ ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ചത്.

AFG vs BAN : അഫ്ഗാനിസ്ഥാനിൽ നിന്ന് മറ്റൊരു സ്പിൻ മാന്ത്രികൻ; അല്ലാഹ് ഗസൻഫറിൻ്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഭസ്മമായി ബംഗ്ലാദേശ്
അഫ്ഗാനിസ്ഥാൻ (Image Courtesy – Afghanistan Cricket Board X)
abdul-basithtv9-com
Abdul Basith | Updated On: 06 Nov 2024 23:44 PM

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് കൂറ്റൻ ജയം. 92 റൺസിനാണ് അഫ്ഗാൻ ബംഗ്ലാദേശിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 235 റൺസിന് ഓൾ ഔട്ട് ആയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 143 റൺസിന് ഓൾ ഔട്ടായി. 6 വിക്കറ്റ് വീഴ്ത്തിയ 18 വയസുകാരൻ അല്ലാഹ് ഗസൻഫറിൻ മുന്നിലാണ് ബംഗ്ലാദേശ് തകർന്നത്. 47 റൺസ് നേടിയ ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോ ആണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നല്ല തുടക്കമല്ല ലഭിച്ചത്. റഹ്മാനുള്ള ഗുർബാസ് (5), റഹ്മത് ഷാ (2), അസ്മതുള്ള ഉമർസായ് (0) എന്നിവർ വേഗം മടങ്ങിയപ്പോൾ കന്നി ഏകദിനത്തിനിറങ്ങിയ സെദീക്കുള്ള അതൽ (21) ചില നല്ല ഷോട്ടുകളുമായി നന്നായി തുടങ്ങി. എന്നാൽ, അതലും മടങ്ങിയതോടെ അഫ്ഗാൻ 4 വിക്കറ്റ് 35 റൺസ് എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയും ഗുൽബദിൻ നയ്ബും ചേർന്ന് 36 റൺസ് കൂട്ടിച്ചേർത്തു. 22 റൺസ് നേടിയ നയ്ബും പുറത്തായതോടെ അഫ്ഗാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

Also Read : Virat Kohli : വിരാട് കോലിയ്ക്ക് അവിശ്വസനീയ പതനം; ഐസിസി റാങ്കിംഗിൻ്റെ ആദ്യ 20ൽ നിന്ന് പുറത്ത്

ആറാം വിക്കറ്റിൽ മുഹമ്മദ് നബി എത്തിയതോടെയാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ആധിപത്യം നേടിയത്. മുഹമ്മദ് നബി ആക്രമിച്ചുകളിച്ചപ്പോൾ ഷാഹിദി നബിയ്ക്ക് പിന്തുണ നൽകി. ഇരുവരും ഫിഫ്റ്റിയടിച്ചു. 104 റൺസ് നീണ്ട നിർണായക കൂട്ടുകെട്ടിനൊടുവിൽ ഷാഹിദി (52) മടങ്ങി. പിന്നീട് റാഷിദ് ഖാൻ (10), നങ്കെയാലിയ ഖരോടെ (27) എന്നിവരെ കൂട്ടുപിടിച്ച് മുഹമ്മദ് നബി അഫ്ഗാനിസ്ഥാനെ 200 കടത്തി. 79 പന്തിൽ 84 റൺസ് നേടിയ നബി 48ആമത്തെ ഓവറിൽ പുറത്തായി. അഫ്ഗാനിസ്ഥാനായി ടാസ്കിൻ അഹ്മദും മുസ്തഫിസുർ റഹ്മാനും നാല് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ തൻസിദ് ഹസൻ (3) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സൗമ്യ സർക്കാർ – നസ്മുൽ ഹുസൈൻ ഷാൻ്റോ സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കം നൽകി. 53 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. 33 റൺസെടുത്ത സൗമ്യ സർക്കാർ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. പിന്നാലെ മൂന്നാം വിക്കറ്റിൽ ഷാൻ്റോ – മെഹിദി ഹസൻ മിറാസ് സഖ്യവും അനായാസം സ്കോർ മുന്നോട്ടുനയിച്ചു. 55 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഷാൻ്റോ മടങ്ങിയതോടെ അല്ലാഹ് ഗസൻഫറിനും റാഷിദ് ഖാനും മുന്നിൽ ബംഗ്ലാദേശ് കറങ്ങിവീണു. തൗഹിദ് ഹൃദോയ് (11), മഹ്മുദുള്ള (2) എന്നിവർ റാഷിദ് ഖാൻ്റെ ഇരകളായപ്പോൾ മെഹദി ഹസൻ മിറാസ് (28), മുഷ്ഫിക്കർ റഹീം (1), റിഷാദ് ഹുസൈൻ (1), ടാസ്കിൻ അഹ്മദ് (0), ഷൊരീഫുൽ ഇസ്ലാം (1) എന്നിവർ ഗസൻഫറിന് മുന്നിൽ മുട്ടുമടക്കി. 120/3 എന്ന നിലയിൽ നിന്ന് 143ൽ ബംഗ്ലാദേശ് ഓൾഔട്ട്.

Also Read : Rinku Singh: കഷ്ടപ്പാടിന്റെ ഫലം! ആഡംബര ഭവനം സ്വന്തമാക്കി റിങ്കു സിം​ഗ്; കയ്യടിച്ച് സോഷ്യൽ മീഡിയ

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തിൽ വിജയിച്ചതോടെ അഫ്ഗാനിസ്ഥാൻ പരമ്പരയിൽ 1-0ന് മുന്നിലെത്തി.

സമീപകാലത്തായി അസാമാന്യ പ്രകടനങ്ങളാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നടത്തുന്നത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ സെമിഫൈനൽ കളിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിൻ്റെ മുൻ താരം ജൊനാതൻ ട്രോട്ടാണ് നിലവിൽ അഫ്ഗാനിസ്ഥാൻ്റെ പരിശീലകൻ. ട്രോട്ട് പരിശീലകനായതോടെ അഫ്ഗാൻ്റെ പ്രകടനങ്ങൾ ഏറെ മെച്ചപ്പെട്ടിരുന്നു.

Latest News