Sanju Samson: ഞാൻ അവന്റെ ആരാധകൻ! 3 ഫോർമാറ്റിലും കളിക്കാൻ സഞ്ജു യോഗ്യൻ: എബി ഡിവില്ലിയേഴ്‌സ്
AB de Villiers About Sanju Samson: ഡർബനിൽ 50 പന്തിൽ 10 സിക്സറുകളും 7 ഫോറുകളും സഹിതം 107 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 61 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ജയം.
ഈ നിമിഷത്തെ കുറിച്ച് ചിന്തിച്ചാൽ ഞാൻ ഒരുപക്ഷേ വികാരാധീനനായി പോകും. ഇതൊരിക്കലും എനിക്ക് എളുപ്പത്തിൽ സംഭവിച്ചതല്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്തരത്തിലൊരു പ്രകടനം നടത്താൻ എനിക്ക് നീണ്ട 10 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതേ.. വർഷങ്ങളേറെ കാത്തിരുന്നതിന് ശേഷമാണ് സഞ്ജുവിനെ ഇങ്ങനെ കാണാൻ ക്രിക്കറ്റ് ലോകത്തിന് സാധിച്ചത്. എതിരാളികളെ ഭയക്കാതെയായിരുന്നു ഡർബനിൽ സഞ്ജുവിന്റെ മാസ്മരിക പ്രകടനം. തുടർച്ചയായ രണ്ട് അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ സെഞ്ച്വറി നേടിയ താരം കൂടിയാണ് സഞ്ജു. പിന്നാലെ മലയാളി താരത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രവി ശാസ്ത്രി, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ഹർഭജൻ സിംഗ് എന്നിങ്ങനെ പോകുന്നു ആ നിര. ഇനിയാരും ടി20 ഓപ്പണിംഗ് സ്ഥാനം കണ്ട് മോഹിക്കണ്ട എന്ന് പറയുന്ന ഇന്നിംഗ്സായിരുന്നു സഞ്ജു പുറത്തെടുത്തത്.
ക്രിക്കറ്റ് ലോകത്തെ മഹാരഥന്മാർ വിമർശിച്ചെങ്കിലും സഞ്ജുവിന്റെ ഉള്ളിലെ തീപ്പൊരി അത്രപ്പെട്ടെന്നൊന്നും അണഞ്ഞ് പോകുന്നതായിരുന്നില്ല. താരത്തിന്റെ ആ പ്രകടനത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് മുൻതാരം പറയുന്നത്. ” സഞ്ജു മറ്റൊരു തലത്തിലാണ് ഇപ്പോൾ പന്തുകളെ നേരിടുന്നത്. സെലക്ടർമാർ എല്ലാ ഫോർമാറ്റിലും അദ്ദേഹത്തെ പരിഗണിക്കുമെന്നാണ് ഞാൻ കരുതുന്നത്. എല്ലാ ഫോർമാറ്റുകളിലും സഞ്ജു കളിക്കുന്നത് എനിക്ക് കാണണം. അവൻ ശരിക്കുമൊരു സ്‌പെഷ്യൽ ക്രിക്കറ്ററാണ്. എല്ലാ സാഹചര്യങ്ങളിലും കളിക്കാൻ കഴിയുന്ന താരമായിട്ടാണ് ഞാൻ അവനെ കാണുന്നത്.
തുടർച്ചയായ രണ്ട് ടി20കളിൽ സെഞ്ച്വറി. അവിശ്വസനീയമായ പ്രകടനമാണ് ഡർബനിൽ അവൻ കാഴ്ച വച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ ഓർത്ത് അഭിമാനിക്കുന്നു. അവനുമായി എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. വർഷങ്ങളായി സഞ്ജുവിന്റെ വലിയ ആരാധകനാണ് ഞാൻ. അവന്റെ ശെെലിയും എന്റെ മനം കീഴടക്കിയിട്ടുണ്ട്. ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. മുമ്പും താൻ സഞ്ജുവുമായി സംസാരിച്ചിട്ടുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
AB De Villiers said, “Sanju Samson has upped the gear. I hope the selectors are watching this for all the formats. I want to see this guy play all the formats. He’s someone who can play all the formats, in all conditions around the world”. pic.twitter.com/GnRxD16YXO
— Mufaddal Vohra (@mufaddal_vohra) November 9, 2024
” ഐപിഎല്ലിൽ ആർസിബിയ്ക്കെതിരെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരിക്കൽ സഞ്ജു സെഞ്ച്വറി നേടിയപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. ആ ദിവസം അവനൊന്തൊ പ്രത്യേകതയുണ്ടെന്ന് ഞാൻ മനസിലാക്കി. 200-ലധികം സ്ട്രൈക്ക് റേറ്റിൽ അവൻ ഇതുവരെയും ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. 140-160 ഇടയിലാണ് അവന്റെ സ്‌ട്രൈക്ക് റേറ്റ്. തുടർച്ചയായ രണ്ട് സെഞ്ച്വറികളും വേഗതയേറിയതാണ്. പ്രത്യേകിച്ച് ഡർബനിൽ നേടിയത്.” ഡിവില്ലിയേഴ്‌സ് യുട്യൂബ് ചാനലിൽ വിശദീകരച്ചു.
ഡർബനിൽ 50 പന്തിൽ 10 സിക്സറുകളും 7 ഫോറുകളും സഹിതം 107 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 61 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ അവസാന ടി20യിൽ 47 പന്തിൽ 111 റൺസും സഞ്ജു നേടി.