Kerala Cricket League: കെഎസിഎല്ലിൽ ഒത്തുകളി? സന്ദേശത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക്

Match Fixing In Kerala Cricket League: താരങ്ങൾക്ക് വാതുവെപ്പുക്കാർ സമൂഹമാദ്ധ്യമങ്ങളിലൂടെ അയച്ച സന്ദേശത്തിൽ ബിസിസിഐയാണ് പൊലീസിന് പരാതി നൽകിയത്. സന്ദേശമയച്ചവരുടെ വിവരങ്ങൾ തേടി ഫേസ്ബുക്കിനെയും ഇൻസ്റ്റ​ഗ്രാമിനെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

Kerala Cricket League: കെഎസിഎല്ലിൽ ഒത്തുകളി? സന്ദേശത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക്

Credits: Kerala Cricket League T20 Facebook Page

Updated On: 

21 Sep 2024 09:43 AM

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗിൽ ഒത്തുകളിക്കാൻ താരങ്ങൾക്ക് കോഴ വാ​ഗ്ദ​ഗാനം ചെയ്തതായി റിപ്പോർട്ട്. കൊല്ലം സെയ്ലേഴ്സ് ടീമം​ഗം അമൽ രമേശ്, കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് അം​ഗം അഖിൽ സ്കറിയ എന്നിവർക്കാണ് കോഴ വാ​ഗ്​ദാനം ചെയ്തത്. ഇരുവരും ഫെെനലിൽ നേർക്കുനേർ വന്ന ടീമുകളുടെ താരങ്ങളാണ്. ​ഒത്തുകളിയിൽ പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നു. താരങ്ങളിൽ ഒരാളുടെ ഫോണിലേക്ക് എത്തിയ സന്ദേശം ഛത്തീസ്​ഗഢിൽ നിന്നാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. വഞ്ചന, കേരള ​ഗെയിമിം​ഗ് ആന്റ് ഐടി ചട്ടങ്ങൾ പ്രകാരമാണ് കന്റോൺമെന്റ് പൊലീസും ഫോർട്ട് പൊലീസും കേസെടുത്തിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെയും വാട്സ്ആപ്പിലൂടെയുമാണ് താരങ്ങൾക്ക് വാതുവെപ്പുക്കാർ സന്ദേശമയച്ചത്. വെെഡ്, നോബോൾ പന്തുകളെറിഞ്ഞാൽ ഒരോ പന്തിനും ഒരു ലക്ഷം രൂപയാണ് വാ​ഗ്ദാനം ചെയ്തത്. സ്പോൺസർഷിപ്പ് എന്ന പേരിലാണ് വാതുവയ്പ്പുകാർ അഖിലിനെ സമീപിച്ചത്. പിന്നീട് കോഴ വാ​ഗ്ദാനം ചെയ്യുകയും തങ്ങളുടെ നിർദ്ദേശ പ്രകാരം ഒരു ഓവർ എറിഞ്ഞാൽ 5 ലക്ഷം രൂപ നൽകാമെന്നും വാ​ഗ്ദാനം ചെയ്തു. ഈ സന്ദേശം എവിടെ നിന്നാണ് വന്നതെന്ന് സെെബർ സെൽ പരിശോധിക്കുകയാണ്.

കോഴവാ​ഗ്ദാനം ചെയ്തെന്ന കാര്യം താരങ്ങൾ താരങ്ങൾ ടീം അധികൃതരെ അറിയിച്ചതോടെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാ​ഗവുമായി ബന്ധപ്പെടുകയായിരുന്നു. ബിസിസിഐയാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. സന്ദേശമയച്ചവരുടെ വിവരങ്ങൾ തേടി ഫേസ്ബുക്കിനെയും ഇൻസ്റ്റ​ഗ്രാമിനെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

കൊല്ലം സെയ്‌ലേഴ്‌സിയായിരുന്നു പ്രഥമ ലീ​ഗിന്റെ ചാമ്പ്യന്മാർ. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം പ്രഥമ ലീ​ഗ് കിരീടം സ്വന്തമാക്കിയത്. നായകൻ സച്ചിൻ ബേബിയുടെ സെഞ്ച്വറിയാണ് കൊല്ലത്തെ കിരീടത്തിലേക്ക് നയിച്ചത്. ടൂർണമെന്റിൽ 528 റ‌ൺസ് നേടിയ സച്ചിനാണ് ലീ​ഗിലെ റൺവേട്ടക്കാരിൽ ഒന്നാമൻ.

Related Stories
Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; താരത്തിന് പുതിയ ഉത്തരവാദിത്തം
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
R Ashwin Retirement : ആരാധികയെന്ന നിലയിലാണോ പങ്കാളിയെന്ന നിലയിലാണോ ഞാൻ ഇതിനെ സമീപിക്കേണ്ടത്?; ആർ അശ്വിൻ്റെ വിരമിക്കലിൽ ഭാര്യയുടെ കുറിപ്പ്
One8 Commune Pub: നിയമം ലംഘനം; വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ ബിബിഎംപി നോട്ടീസ്
Robin Uthappa : നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
Vijay Hazare Trophy 2024 : വിജയ് ഹസാരെ ട്രോഫിയ്ക്ക് ഇന്ന് തുടക്കം; സഞ്ജുവില്ലാത്ത കേരളത്തിൻ്റെ ആദ്യ കളി തിങ്കളാഴ്ച
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍