Uthana Ekadashi 2024: സാമ്പത്തിക പ്രശ്നങ്ങൾ മാറാൻ ഉത്ഥാന ഏകാദശിക്ക് ഈ പ്രതിവിധികൾ ചെയ്യൂ
Uthana Ekadashi Remedies: ഉത്ഥാന ഏകാദശിക്ക് ശേഷമാണ് വീട്ടിൽ മംഗളകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഈ ദിവസം ശ്രീ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും
ഈ ഏകാദശി വർഷത്തിലെ എല്ലാ ഏകാദശി തിഥികളും ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ കാർത്തിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി തിഥിയിലാണ് പഞ്ചാംഗം അനുസരിച്ച് ഉത്ഥാന ഏകാദശി ഉപവാസം ആചരിക്കുന്നത്. ഈ ദിവസമാണ് മഹാവിഷ്ണു യോഗനിദ്രയിൽ നിന്ന് ഉണരുന്നതെന്ന് വിശ്വസിക്കുന്നത്. ഉത്ഥാന ഏകാദശിക്ക് ശേഷമാണ് വീട്ടിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഈ ദിവസം ശ്രീ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. ഉത്ഥാന ഏകാദശിയിൽ വിഷ്ണുവിനെ ഭജിച്ചാൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്.
ഉത്ഥാന ഏകാദശി സമയം
വേദ കലണ്ടർ അനുസരിച്ച്, ഈ വർഷത്തെ കാർത്തിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി തിഥി 2024 നവംബർ 11 ന് വൈകുന്നേരം 6.46 ന് ആരംഭിക്കും. 2024 നവംബർ 12 ന് വൈകുന്നേരം 4:04 ന് തിഥി സമാപിക്കും. ഉദയ തിഥി പ്രകാരം നവംബർ 12 ചൊവ്വാഴ്ച ഉത്ഥാന ഏകാദശി ഏകാദശി വ്രതം ആചരിക്കുന്നു.
ചെയ്യേണ്ട കാര്യങ്ങൾ
ഏകാദശി ദിനത്തിൽ, വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാൻ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുളിക്കുക. കുളിച്ച ശേഷം മഞ്ഞ വസ്ത്രം ധരിക്കുക. ഇതു ചെയ്യുന്നതിലൂടെ മഹാ വിഷ്ണുവിന്റെ അനുഗ്രഹം ആ വ്യക്തിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്
കുങ്കുമപ്പാൽ
തൊഴിലിലോ ബിസിനസ്സിലോ തടസ്സങ്ങളുണ്ടെങ്കിൽ, ഏകാദശി ദിനം കുങ്കുമപ്പാൽ ഉപയോഗിച്ച് വിഷ്ണുവിന് അഭിഷേകം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം.
വിവാഹം നടക്കാൻ
വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ. കാർത്തിക മാസത്തിലെ ഏകാദശി ദിനത്തിൽ മഹാവിഷ്ണുവിനെ ആരാധിക്കുമ്പോൾ കുങ്കുമം, മഞ്ഞൾ അല്ലെങ്കിൽ ചന്ദനം എന്നിവ ചേർത്ത തിലകം ഉപയോഗിച്ച് അവർ പൂജ നടത്തണം. ഭഗവാന് മഞ്ഞ പൂക്കൾ സമർപ്പിക്കുക. ഇതുവഴി വിവാഹം വേഗത്തിൽ നടക്കുമെന്നാണ് വിശ്വാസം.
കടാശ്വാസം
കടബാധ്യത ഒഴിവാക്കാൻ ഉത്നാന ഏകാദശി ദിനത്തിൽ ആൽമരത്തിന് വെള്ളം ഒഴിക്കുക. വൈകുന്നേരം ആൽമരത്തിന്റെ ചുവട്ടിൽ ഒരു വിളക്ക് കത്തിക്കുക. ഇത്തരത്തിൽ തുടരുന്നവർ കടങ്ങളിൽ നിന്ന് മോചിതരാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
തുളസി പൂജ
കാർത്തിക മാസത്തിൽ തുളസി പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഉത്ഥാന ഏകാദശി ദിനത്തിൽ, ഉത്തരേന്ത്യൻ ആചാര പ്രകാരമെങ്കിൽ തുളസി ചെടിക്ക് കരിമ്പ് നീര് വഴിപാടായി സമർപ്പിക്കാറുണ്ട്, ശേഷം നാടൻ നെയ്യ് ഉപയോഗിച്ച് ഒരു നെയ് വിളക്ക് കൊളുത്തി തുളസി ചെടിക്ക് ആരതി ഉഴിയും. ഇങ്ങനെ ചെയ്യുന്നതിലൂടെ, ജീവിതത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും നീക്കം ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടീവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല