ഇന്ന്‌ അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം | Today's Horoscope Malayalam October 31, predictions of all zodiac signs, check details here Malayalam news - Malayalam Tv9

Today Horoscope: ഇന്ന്‌ അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam October 31: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം.

Today Horoscope: ഇന്ന്‌ അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)

Published: 

31 Oct 2024 06:43 AM

ചില രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എന്നാൽ, മറ്റ് ചിലർക്ക് അത്ര മെച്ചപ്പെട്ട സമയമല്ല. ഇന്ന് ചില കൂറുകാർക്ക് അനാവശ്യ ചെലവ്, അലച്ചിൽ, ആരോഗ്യ പ്രശ്‍നങ്ങൾ എന്നിവ ഉണ്ടായേക്കാം. എന്നാൽ മറ്റു ചിലർക്ക് ഇന്ന് ആരോഗ്യപരമായും, സാമ്പത്തികപരമായും നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് സർക്കാർ ഇടപാടുകളിൽ അനുയോച്യമായ തീരുമാനമുണ്ടാകും. വിദേശത്ത് നിന്നും സഹായം പ്രതീക്ഷിക്കാം. അയൽക്കാരുമായി സൗഹൃദത്തിൽ പോവുന്നത് നന്ന്. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ ജാഗ്രത പാലിക്കണം.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ദൈവിക കാര്യങ്ങളിൽ സമയം ചെലവഴിക്കാൻ അവസരം ഉണ്ടാകും. അയൽക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. വിദേശത്ത് നിന്നും സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ ജാഗ്രത പാലിക്കണം.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർക്ക് ഇന്ന് അയൽക്കാരുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. പഠന കാര്യങ്ങളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. തൊഴിൽ രംഗത്ത് സഹപ്രവർത്തകരോട് സഹകരണ മനോഭാവത്തോടെ പെരുമാറുന്നത് നന്ന്. മാതാപിതാക്കളുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും. അനാവശ്യമായി ആരെയും വിശ്വസിക്കാതിരിക്കുന്നത് നന്ന്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കാനും ശ്രദ്ധ ചെലുത്തണം. ആരോഗ്യനില മെച്ചപ്പെടാനും മോശമാകാനും സാധ്യതയുണ്ട്. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാൻ അവസരം ലഭിക്കും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. പല കാര്യങ്ങളിലും അപ്രതീക്ഷിത വിജയം കൈവരിക്കാനാകും. ഉല്ലാസയാത്ര പോകാൻ അവസരം ലഭിക്കും. ഭക്ഷണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് ആഭരണം, ആഡംബര വസ്തുക്കൾ, പുതുവസ്ത്രം എന്നിവ ലഭിക്കാൻ സാധ്യത. കുടുംബാന്തരീക്ഷം പൊതുവെ നല്ലതായിരിക്കും. പഴയ സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടാൻ അവസരം ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനാകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് പല നേട്ടങ്ങളും ഉണ്ടാകും. പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതരുമായി ഇടപഴകാൻ അവസരം ലഭിക്കും. വിദേശ യാത്രയ്ക്ക് യോഗമുണ്ട്. പ്രണയം സംബന്ധിച്ച കാര്യങ്ങളിൽ നിരാശ ഉണ്ടാകാൻ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർ ഇന്ന് ആരോഗ്യ നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. മാതാപിതാക്കളുടെ അനുഗ്രഹം എന്നും ഉണ്ടാകും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് പൊതുവെ അത്ര നല്ല സമയമല്ല. യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കുക. പോലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അത്ര നല്ല സമയമല്ല. പണം കളവു പോകാൻ ഇടയുണ്ട്.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് ആരോഗ്യനിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കൃഷി സംബന്ധമായ കാര്യങ്ങൾക്ക് മുൻഗണന നൽകുക. പഠനത്തിൽ കൂടുതൽ ശ്രദ്ധ വേണം. എല്ലാ പ്രവർത്തികളും കൂടി ഏറ്റെടുക്കാതിരിക്കുന്നത് നന്ന്.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് കച്ചവടത്തിൽ നഷ്ടമുണ്ടായേക്കാം. വിവാഹം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. അയൽക്കാരുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത. ശത്രുശല്യം ഉണ്ടാകാതെ സൂക്ഷിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ബാത്റൂമിൽ ഇവ വയ്ക്കാറുണ്ടോ? പെട്ടെന്ന് മാറ്റിക്കോളൂ
പന്ത്, ശ്രേയാസ്, രാഹുൽ; ഐപിഎൽ ക്യാപ്റ്റന്മാർക്ക് കഷ്ടകാലം
ദീപാവലിയെക്കുറിച്ച് ഈ കാര്യങ്ങള്‍ അറിയാമോ?
അൽപം വായിച്ചാൽ ഇത്രയും ​ഗുണങ്ങളോ..