Today Horoscope: ഈ രാശിക്കാർ ഇന്ന് ഇരുചക്ര വാഹനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
Today Horoscope Malayalam October 30: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം
ചില രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എന്നാൽ, മറ്റ് ചിലർക്ക് അത്ര മെച്ചപ്പെട്ട സമയമല്ല. ചില രാശിക്കാർ ഇന്ന് ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. ചിലർക്ക് ഇന്ന് പുതിയ ജോലി സംബന്ധമായ അറിയിപ്പ് ലഭിക്കും. ഇന്ന് ചില കൂറുകാർക്ക് അനാവശ്യമായ അലച്ചിൽ അനുഭവപ്പെട്ടേക്കാം. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് സന്ധ്യ നേരം വരെ അത്ര മെച്ചപ്പെട്ട സമയമായിരിക്കില്ല. അനാവശ്യ യാത്രകൾ ചെയ്യേണ്ടതായി വരും. ചികിത്സയ്ക്കായി ധാരാളം പണം ചെലവഴിക്കേണ്ടതായി വരും. തൊഴിൽ രംഗത്തെ സഹപ്രവർത്തകരുമായി ഒത്തുപോകുന്നത് നന്ന്. സഹോദരങ്ങളിൽ നിന്നും സഹായം ലാഭിക്കാം.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായ നേട്ടങ്ങൾ കൈവരും. വ്യാപാരത്തിൽ നിന്നും ലാഭമുണ്ടാകും. പൊതു വിഷയങ്ങളിൽ കൂടുതൽ ഇടപെടാൻ അവസരം ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൂടുതൽ യാത്ര ചെയ്യേണ്ടതായി വരും.
മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനക്കൂറുകാർക്ക് ഇന്ന് പൊതുവെ മെച്ചപ്പെട്ട സമയമാണെങ്കിലും അനാവശ്യമായ അലച്ചിൽ ഉണ്ടാകും. ഓഹരി പോലുള്ള ഊഹക്കച്ചവടങ്ങളിൽ നിന്ന് തരക്കേടില്ലാത്ത ലാഭം ഉണ്ടാകും. ഭരണവുമായി ബന്ധപ്പെട്ട കിടക്കുന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർക്ക് ഇന്ന് തരക്കേടില്ലാത്ത ദിവസമാണ്. പുതിയ ജോലിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കും. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും. സഹോദരിയുടെ വിവാഹം സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർ ഇന്ന് വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. അപ്രതീക്ഷിതമായ മനഃക്ലേശം ഉണ്ടാകാനുള്ള സാധ്യത. മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നിക്കൂറുകാർക്ക് ഇന്ന് പുതിയ ജോലി സംബന്ധമായ കാര്യത്തിൽ നല്ല തീരുമാനമുണ്ടാകും. അനുഭവ സമ്പത്ത് ഗുണം ചെയ്യും. കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ധാരാളം നല്ല അവസരങ്ങൾ ലഭിക്കും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർ ഇന്ന് ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. തൊഴിൽ രംഗത്ത് ഉന്നതാധികാരികളുടെ പ്രശംസാപാത്രമാവും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുന്നത് നന്ന്. കൃഷി, കച്ചവടം എന്നിവയിൽ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്ന് വരില്ല.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനാവശ്യ അലച്ചിലിന് സാധ്യതയുണ്ട്. ഉദ്ദേശിച്ച പല കാര്യങ്ങളിൽ വിജയം കൈവരിക്കാനാകും. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. പൂർവിക സ്വത്ത് കൈവരാൻ സാധ്യത
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് അവിചാരിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കായിക മത്സരങ്ങളിൽ വിജയമുണ്ടാകും. മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിദേശയാത്ര തടസ്സമില്ലാതെ നടക്കും. അകന്ന ബന്ധുക്കളുടെ വേർപാടുണ്ടാകും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരക്കൂറുകാർക്ക് ഇന്ന് ഏറെ കാലമായി പ്രതീക്ഷിച്ച പോലെ തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ഉണ്ടാകും. പല കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതായി വരും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് ഏറെ കാലമായുണ്ടായിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. അവിചാരിതമായി ദൂരദേശ യാത്ര പോകേണ്ടതായി വരും. മനോവിഷമം അകറ്റാൻ ആത്മീയ കാര്യങ്ങളിൽ ഏർപ്പെടും.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഇന്ന് ഉദ്ദേശിച്ച പല കാര്യങ്ങളിലും ഫലമുണ്ടാകും. മാതാപിതാക്കളുമായി സ്വരച്ചേർച്ചയില്ലായ്മക്ക് സാധ്യത. ആരോഗ്യ സംബന്ധമായ പ്രശ്‍നങ്ങൾ നേരിട്ടേക്കാം. ഏതൊരു വിഷയത്തിലും അമിത താല്പര്യം കാണിക്കാതിരിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)