Today’s Horoscope: ഇന്ന് ഇക്കൂട്ടർക്ക് അത്ര ശുഭകരമല്ല കാര്യങ്ങൾ; വായിക്കാം ഇന്നത്തെ നക്ഷത്രഫലം
Today's Horoscope: ഇന്ന് ഒക്ടോബർ 16-ലെ നക്ഷത്രഫലം. ഈ ദിവസം ചിലർക്ക് അത്യുത്തമാണ്. എന്നാൽ ചിലർക്ക് ശുഭകരമല്ല കാര്യങ്ങൾ. വായിക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.
ഇന്ന് ഒക്ടോബർ 16, ചില രാശിക്കാർക്ക് മികച്ച ദിവസമാണ്. ചിലർക്ക് ശുഭകരമല്ല കാര്യങ്ങൾ; ഇന്നത്തെ രാശിഫലം വായിക്കാം.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക)
മേടക്കൂറുകാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ചെയ്യുന്ന പല കാര്യത്തിലും തടസ്സങ്ങൾ വന്നു ചേരാം. കാര്യപരാജയം, കുടുംബത്തിൽ കലഹം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, യാത്രാപരാജയം എന്നിവ ഉണ്ടാകാൻ ഇടയുണ്ട്.
ഇടവം രാശി (കാർത്തിക, രോഹിണി, മകയിരം)
ഇടവക്കൂറുകാർക്ക് ഇന്ന് രാശിഫലം അനുസരിച്ച് മികച്ച ദിവസമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കും. കാര്യവിജയം, നേട്ടം, അംഗീകാരം, ഇഷ്ട ഭക്ഷണസമൃദ്ധി, തൊഴിൽ രംഗത്ത് നേട്ടം എന്നിവ കാണുന്നു.
മിഥുനം രാശി (മകയിരം, തിരുവാതിര, പുണർതം)
മിഥുനം രാശിക്കാർക്കും നല്ലദിവസമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമായേക്കും. നിങ്ങളുടെ പ്രവർത്തികളെ അംഗീകരിച്ചേക്കും. ആരോഗ്യം മെച്ചപ്പെടും. മത്സരവിജയം കാണുന്നു.
കർക്കടകം രാശി (പുണർതം , പൂയം, ആയില്യം)
കർക്കടകം രാശിയ്ക്ക് ഇന്ന് അത്രനല്ല ദിവസമല്ല. കാര്യതടസ്സം, ധനനഷ്ടം, യാത്രാതടസ്സം, അപകടം, അഭിമാനക്ഷതം ഇവ കാണുന്നു. ഇന്ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചകൾ പരാജയപ്പെട്ടേക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം)
ചിങ്ങക്കൂറുകാരുടെ സുഹൃത്തുകൾ അവരുമായി തെറ്റിപിരിയാൻ ഇടയുണ്ട്. ശത്രുക്കളുടെ അപഹാരം, ശരീരക്ഷതം, മത്സരങ്ങളിലും പരീക്ഷകളിലും തോൽവി ഇവ കാണുന്നു.
കന്നി രാശി (ഉത്രം, അത്തം, ചിത്തിര)
കന്നിക്കൂറുകാർക്ക് ഇന്ന് അത്യുത്മമാണ്. ധനം, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേട്ടമുണ്ടാകും. സുഹൃത്തുകളുമായോ കുടുംബവുമായോ ഉള്ള യാത്രകൾ വിജയിച്ചേക്കാം.
തുലാം രാശി(ചിത്തിര, ചോതി, വിശാഖം)
തുലാംരാശിക്കാരുടെ ആഗ്രഹങ്ങൾ ഇന്ന് നടക്കാനിടയുണ്ട്. ഇഷ്ട ഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ നടക്കും.
വൃശ്ചികം രാശി(വിശാഖം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് ഇന്ന് വേദനാജനകമായ അനുഭവങ്ങൾ വന്നുചേരാം. കാര്യപരാജയം, മാനസികപ്രയാസം, അപകടം, അഭിമാനക്ഷതം ഇവ കാണുന്നു.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം)
ധനുരാശിക്കാർക്ക് എല്ലാമേഖലയിലും ഇന്ന് നഷ്ടമാത്രം സംഭവിക്കും.
മകരം രാശി (ഉത്രാടം, തിരുവോണം, അവിട്ടം)
മകരംരാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകും. അകൽച്ചയിലായിരുന്ന സുഹൃത്തുക്കൾ നിങ്ങളെ കാണാനെത്തും. സന്തോഷം, അംഗീകാരം ഇവ കാണുന്നു.
കുംഭം രാശി (അവിട്ടം, ചതയം, പൂരുരുട്ടാതി)
കാര്യതടസ്സം, മനഃപ്രയാസം, കുടുംബ കലഹം, അപകടം എന്നിവ ഉണ്ടാകാൻ ഇടയുണ്ട്
മീനം രാശി (പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി)
മീനംക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. കാര്യവിജയവും മത്സരവിജയവും കാണുന്നു. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ ഫലവത്തായേക്കാം.