Today Horoscope: ഇവര്‍ ഇന്ന്‌ വിദ്യാസംബന്ധമായ തടസ്സങ്ങൾ നേരിട്ടേക്കാം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam November 8: വൃശ്ചികം രാശിക്കാർക്ക് ഇന്ന് വാഹന ലബ്ധിക്ക് സാധ്യത. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം.

Today Horoscope: ഇവര്‍ ഇന്ന്‌ വിദ്യാസംബന്ധമായ തടസ്സങ്ങൾ നേരിട്ടേക്കാം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)

Updated On: 

06 Dec 2024 14:44 PM

ചില രാശിക്കാർ ഇന്ന് ആരോഗ്യ പ്രശ്‍നങ്ങൾ നേരിട്ടേക്കാം. അനാവശ്യമായ വിവാദങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ദാമ്പത്യ കലഹം ഉണ്ടാവാതെ നോക്കണം. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. പലർക്കും ഇന്ന് കടബാദ്ധ്യതകൾ തീർക്കാനുള്ള വഴി തുറന്നുകിട്ടും. വാഹനം സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നവരുണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. വിദ്യാസംബന്ധമായ തടസ്സം മാറും. കലാകായിക മത്സരങ്ങളിൽ വിജയിക്കും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് അനാവശ്യമായ വിവാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. വിദേശയാത്രയിലെ തടസ്സങ്ങൾ മാറും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കാം. ദാമ്പത്യ കലഹം ഉണ്ടാവാതെ നോക്കണം.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകും. രോഗശമനം ഉണ്ടാകും. കടബാദ്ധ്യതകൾ തീർക്കാനുള്ള വഴി തുറന്നുകിട്ടും. വിദ്യാസംബന്ധമായ തടസ്സം നേരിടും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യനില നല്ലതായിരിക്കും. വാഹനം സ്വന്തമാക്കാൻ അവസരം ലഭിക്കും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും. വിദ്യാസമ്പന്ധമായ തടസ്സങ്ങൾ മാറും. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപമാനം നേരിടേണ്ടതായി വരും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാരെ ഇന്ന് പലതരം രോഗങ്ങൾ അലട്ടും. തൊഴിൽ രംഗത്ത് പ്രതിസന്ധി നേരിടും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സഹോദരങ്ങളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർ ഇന്ന് വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിക്കും. ഭൂമി സംബന്ധമായ കേസുകളിൽ അനുകൂലമായ തീരുമാനമുണ്ടാകും. പല മേഖലകളിൽ നിന്നും ആദായം ലഭിക്കും. പരീക്ഷകളിൽ വിജയമുണ്ടാകും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് ഉദ്യോഗസംബന്ധമായ വിവാദങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാസംബന്ധമായ തടസ്സം നേരിട്ടേക്കാം. കേസുകളിൽ അനുകൂലമായ തീരുമാനമുണ്ടാകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് വാഹന ലബ്ധിക്ക് സാധ്യത. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. മാതൃസ്വത്ത് കൈവരും. ഗൃഹനിർമ്മാണം പുരോഗമിക്കും. ഇൻഷുറൻസ് പണം ലഭിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് ദാമ്പത്യ കലഹം ഉണ്ടാകാൻ സാദ്യത. പൂർവിക സ്വത്ത് കൈവരും. സന്താനങ്ങൾ സ്നേഹത്തോടെ പെരുമാറും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും. പ്രണയ ബന്ധം കൂടുതൽ ദൃഢമാകും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് ഉദ്ദേശിക്കാത്ത പല തരത്തിലും ധനം വന്നുചേരും. കൃഷി, കച്ചവടം എന്നിവയിൽ നിന്നും ലാഭമുണ്ടാകും. ആരോഗ്യ നില നല്ലതാകാനും മോശമാകാനും സാധ്യത. കുടുംബങ്ങളിൽ മംഗള കർമ്മങ്ങൾ നടക്കാൻ യോഗമുണ്ട്.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർ ഇന്ന് ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ജാഗ്രത പാലിക്കുക. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർ ഇന്ന് കരാറുകളിലോ മറ്റോ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കണം. ആരെയും അമിതമായി വിശ്വസിക്കരുത്. ജോലിയിൽ ഉദാസീനത കാണിക്കരുത്. അനാവശ്യമായ ചിന്തകൾ അലട്ടിയേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ