Today Horoscope: ഈ രാശിക്കാർ ഇന്ന്‌ കാര്യ തടസ്സം നേരിട്ടേക്കാം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam November 7: മിഥുനക്കൂറുകാർ ഇന്ന് എല്ലാ കാര്യങ്ങളിലും ആത്മസംയമനം പാലിച്ചാൽ നന്ന്. പ്രണയം സംബന്ധിച്ച കാര്യങ്ങളിൽ വിജയമുണ്ടാകും.

Today Horoscope: ഈ രാശിക്കാർ ഇന്ന്‌ കാര്യ തടസ്സം നേരിട്ടേക്കാം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today horoscope. (Image Credits: GettyImages)

Updated On: 

06 Dec 2024 14:46 PM

ഇന്ന് ചിലർ ഇന്ന് തൊഴിൽ രംഗത്ത് ഉന്നതരുടെ പ്രശംസപാത്രമാവും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. മാനസിക ക്ലേശങ്ങൾ, കാര്യ തടസ്സം എന്നിവ നേരിടാം. ദൈവിക കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ഇന്ന് വാഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ഉന്നതരുടെ പ്രശംസപാത്രമാവും. ചില കാര്യങ്ങളിൽ വ്യക്തമായ തീരുമാനം എടുക്കാൻ സാധിക്കും. മാങ്ങാകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വാഹനം, ഗൃഹം സംബന്ധിച്ചവയുടെ അറ്റകുറ്റപണികൾ മൂലം ചെലവ് കൂടും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് മാനസികമായി പല ക്ലേശങ്ങൾ നേരിട്ടേക്കാം. ഉദ്ദേശിച്ച കാര്യങ്ങൾ ഉദ്ദേശിച്ച സമയത്ത് നടക്കണമെന്നില്ല. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർ ഇന്ന് എല്ലാ കാര്യങ്ങളിലും ആത്മസംയമനം പാലിച്ചാൽ നന്ന്. പ്രണയം സംബന്ധിച്ച കാര്യങ്ങളിൽ വിജയമുണ്ടാകും. വീട്ടിൽ ഐശ്വര്യം കളിയാടും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് വാഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. ഉദ്ദേശിച്ച പല കാര്യങ്ങൾക്കും തടസ്സം നേരിട്ടേക്കാം. ഉന്നതരുമായുള്ള ബന്ധങ്ങളിൽ വിള്ളൽ വീണേക്കാം. പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ കണ്ടെത്താനാവാതെ വിഷമിക്കാനിടവരും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് കാര്യ തടസ്സം നേരിട്ടേക്കാം. ധനത്തിന്റെ വരവ് കുറയും. ശത്രുശല്യം ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങൾ എല്ലാം അനുകൂലമാകും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർ ഇന്ന് മാനസികമായും ശാരീരികമായും സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ജാഗ്രത പുലർത്തണം. ദൈവിക കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനാകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് ആരോഗ്യ നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പണമിടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. അയൽക്കാരുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാദ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർ ഇന്ന് കുടുംബാംഗങ്ങളോട് സ്നേഹത്തോടെ പെരുമാറുന്നത് നന്ന്. അമിത ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വിദേശത്ത് നിന്നും സഹായം ലാഭിക്കാം. സർക്കാർ ഇടപാടുകളിൽ അനുയോജ്യമായ തീരുമാനമുണ്ടാകും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർ ഇന്ന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടേക്കാം. അനാവശ്യ ചിന്ത, ഉറക്കക്കുറവ് എന്നിവ ഉണ്ടാകാൻ സാധ്യത. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുന്നത് നന്ന്. മാതാപിതാക്കളുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർ ഇന്ന് ജോലിയിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുക. സഹപ്രവർത്തകരോട് സ്നേഹത്തോടെ പെരുമാറുക. ആത്മീയകാര്യങ്ങളിൽ പങ്കുചേരാൻ അവസരം ലഭിക്കും. സ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർ ഇന്ന് വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും സാധിക്കും. മാതാപിതാക്കളുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത. സന്താനങ്ങളോട് സ്നേഹത്തോടെ പെരുമാറുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?