5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: മിഥുനം രാശിക്കാർക്ക് തൊഴിൽരംഗത്ത് വിജയമുണ്ടാകും; ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം; അറിയാം ഇന്നത്തെ രാശിഫലം

Todays Horoscope Malayalam: ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്കാകും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today Horoscope: മിഥുനം രാശിക്കാർക്ക് തൊഴിൽരംഗത്ത് വിജയമുണ്ടാകും; ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം; അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
sarika-kp
Sarika KP | Updated On: 06 Nov 2024 06:45 AM

ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവമായിരിക്കും ഉണ്ടാവുക. എല്ലാ ദിവസവും നല്ലതാകണമെന്നോ അല്ലെങ്കില്‍ എല്ലാ ദിവസവും മോശമാകണമെന്നോ ഇല്ല. പക്ഷെ നമ്മുടെ ജീവിതത്തില്‍ അടുത്തതായി എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. എന്നാല്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്കാകും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോ​ഗ്യകാര്യത്തിൽ ‌പ്രത്യേക ശ്രദ്ധ വേണം. ഇതിനായി ഒരുപാട് പണം ചിലവഴിക്കേണ്ടി വരും. ജോലിരം​ഗത്ത് കഠിന പരിശ്രമം ചെയ്യുക. വിജയം ആകാംക്ഷയോടെ നിങ്ങൾക്കായി കാത്തിരിക്കുന്നു. ഒഴിവു സമയങ്ങളിൽ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക. വിദേശത്ത് പോകാൻ നിൽക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ അമിതമായി പണം ചെലവഴിക്കുകയോ അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജോലിയിൽ നിശ്ചയദാർഢ്യവും ഉത്സാഹവും കാണിക്കുകയുമാണെങ്കിൽ- നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പൊതുവെ നല്ലതാണ്. തൊഴിൽരംഗത്തുള്ളവർക്ക് ഇന്ന് വിജയമുണ്ടാകും. ബിസിനസ് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് എന്തെങ്കിലും ഉറപ്പാക്കുന്നതിനു മുമ്പ് വിദഗ്ദ്ധരുടെ അഭിപ്രായം തേടുക. ഇന്നത്തെ ദിവസം വാദപ്രതിവാദത്തിൽ എത്തിച്ചേരാവുന്ന വിവാദപരമായ പ്രശ്നങ്ങൾ നിങ്ങൾ ഒഴിവാക്കുക. ഈ രാശിയിലുള്ള ബിസിനസ്സുകാർ അവരുടെ ബിസിനസ്സ് പങ്കാളികളെ സൂക്ഷിക്കേണ്ടതുണ്ട്, വിവാഹകാര്യത്തിനു ഇന്ന് അനൂകൂല ദിവസമാണ്.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

ഇന്ന് രാത്രിയിൽ നിങ്ങൾ സാമ്പത്തിക ലാഭം കൈവരിക്കാനുള്ള സാധ്യതയുണ്ട്. മുൻപ് പണം കടം നൽകിയവർ തിരിച്ചുതരും. നിങ്ങളുടെ പുതിയ പ്രോജക്റ്റുകളിലും പദ്ധതികളിലും നിങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസത്തെ കൊണ്ടുവരുവാൻ പറ്റിയ നല്ല കാലഘട്ടമാണിത്. ഇന്ന്, നിങ്ങൾ നിങ്ങളുടെ ഒഴിവു സമയം ഉപയോഗപെടുത്തുകയും മുമ്പ് നിർവഹിക്കാൻ കഴിയാത്ത അപൂർണ്ണമായ ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ഇന്ന് ഈ രാശിക്കാരെ കാത്തിരിക്കുന്നത് നഷ്ടങ്ങള്‍ മാത്രമാണ്. ചിന്തിക്കാതെ പണം ചിലവഴിക്കുന്നത് നിയന്ത്രിക്കുക. കുടുംബത്തിൽ ആർക്കെങ്കിലും ആരോ​ഗ്യസ്ഥിതി മോശമാകാൻ സാധ്യതയുണ്ട്. ഇത് നിങ്ങൾക്ക് വേവലാതിക്കു കാരണമാകും. നിങ്ങളുടെ പ്രണയ ബന്ധത്തിന് ഇന്ന് ഉലച്ചിൽ തട്ടാം. നിങ്ങളുടെ സമ്മർദ്ധത്താലും അകാരണമായും നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ കലഹിക്കും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് ആരോഗ്യത്തിനായി ശ്രദ്ധ കൊടുക്കേണ്ടിവരും. അധിക പണം സമ്പാദിക്കുന്നതിനായി നിങ്ങളുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തുക. പുതിയ പദ്ധതികളും ഉദ്യമങ്ങളും നടപ്പിലാക്കുവാൻ നല്ല ദിവസം. വിദേശത്ത് പോകാൻ തീരുമാനിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.ഇന്ന് നിങ്ങളുടെ വിവാഹ ജീവിതം വിനോദവും, ആനന്ദവും,നിർവൃതിയും നിറഞ്ഞതായിരിക്കും.

തുലാം (ചിത്തിര പകുതിഭാഗം, അനിഴം, തൃക്കേട്ട)

ഇന്നത്തെ ദിവസം നിങ്ങൾക്ക് സാമ്പത്തിക ലാഭം ഉണ്ടായേക്കാം. ബിസിനസ്സ് കാര്യത്തിൽ ഇന്ന് ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുക. അമിത ചിലവ് ഇന്നത്തെ ദിവസം കുറയ്ക്കുക. ജോലിയുള്ളവർക്ക് ഔദ്യോഗിക നേട്ടങ്ങളും ആനുകൂല്യങ്ങളും ഉണ്ടാകും. നിങ്ങളുടെ പദ്ധതികൾക്ക് തടസ്സം നേരിടും, എന്നാലും ഇത് നിങ്ങളുടെ ദിവസം ആകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

ഇന്നത്തെ ദിവസം ആരോഗ്യവുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങളുടെ പണം ചിലവാകാം. ഈ രാശിക്കാർക്ക് മാനസിക സമ്മർദ്ദം ഉണ്ടായേക്കാം. അതിനെ മറികടന്ന് മുന്നോട്ട് പോകുക. രാഷ്ട്രീയക്കാർക്ക് നല്ല ദിവസം. മാതാവിൻ്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടാവാം. ജീവിതപങ്കാളിക്കൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. കുട്ടികളുമായി കൂടുതൽ സമയം ചിലവഴിക്കുക. പുതിയ പദ്ധതികളും ഉദ്യമങ്ങളും നടപ്പിലാക്കുവാൻ നല്ല ദിവസം. വിദേശത്ത് പോകാൻ തീരുമാനിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. വിവാ​ഹ കാര്യത്തിൽ ഇന്ന് അനുകൂല ദിവസമായിരിക്കും.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

സാമ്പത്തികമായി ഇന്ന് നിങ്ങൾക്ക് ആരെങ്കിലും സഹായിക്കേണ്ടിവരും. ഇന്ന്, വിദ്യാർത്ഥികൾ അവരുടെ പഠനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ബിസിനസിൽ ചില നഷ്ടങ്ങളുണ്ടായേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

ഇന്നത്തെ ദിവസം നിങ്ങളുടെ പണം ആർക്കും കടം കൊടുക്കരുത്, കാരണം ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള നിങ്ങളുടെ അഭിരുചി പ്രശംസാർഹമാണ്. അനാവശ്യമായ പണം ചിലവഴിക്കരുത്. കുട്ടികൾ ചില വിപുലമായ വാർത്തകൾ കൊണ്ടുവന്നേക്കാം. ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര മാറ്റിവെക്കേണ്ടിവരും. കുടുംബത്തിൽ ഒരു വിവാഹാലോചന വന്നേക്കാം.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

നിങ്ങളുടെ സാമ്പത്തിക നില മെച്ചെപ്പെടുമെങ്കിലും അമിത ചിലവ് നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കും. നിങ്ങളുമായി വിവാഹ കാര്യങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാം. ഈ സാഹചര്യത്തിൽ, ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതാണ്. പുതിയ പങ്കാളിത്തം ഇന്ന് വിജയസാധ്യതയുള്ളതാകും ഈ രാശിക്കാർ അവരുടെ ഒഴിവുസമയങ്ങളിൽ ചില ആത്മീയ പുസ്‌തകങ്ങൾ വായിക്കണം.