Today Horoscope: ഈ നക്ഷത്രക്കാരുടെ സമാധാനം നഷ്ടപ്പെടും, മനപ്രയാസം ഇരട്ടിക്കും; ഇന്നത്തെ നക്ഷത്രഫലം

Today Horoscope Malayalam November 11: ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിച്ചതുപോലെയായിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. ഓരോരുത്തരും ജനിച്ച രാശി അനുസരിച്ച് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ മാറ്റം സംഭവിക്കുന്നു. ഇന്നത്തെ ദിവസത്തില്‍ എന്താണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് നക്ഷത്രഫലം പറയുന്നത് നോക്കാം.

Today Horoscope: ഈ നക്ഷത്രക്കാരുടെ സമാധാനം നഷ്ടപ്പെടും, മനപ്രയാസം ഇരട്ടിക്കും; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം (Image Credits: sarayut Thaneerat/Getty Images Creative)

Published: 

11 Nov 2024 06:04 AM

നവംബര്‍ മാസം 11ാം തീയതിയിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസവും വളരെ പ്രതീക്ഷകളോടെയാണ് നമ്മള്‍ ആരംഭിക്കാറുള്ളത്. പതിവുപോലെ ഈ ദിനവും നമുക്ക് പ്രതീക്ഷകളുടേതാണ്. എന്നാല്‍ ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിച്ചതുപോലെയായിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. ഓരോരുത്തരും ജനിച്ച രാശി അനുസരിച്ച് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ മാറ്റം സംഭവിക്കുന്നു. ഇന്നത്തെ ദിവസത്തില്‍ എന്താണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് നക്ഷത്രഫലം പറയുന്നത് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം, ആരോഗ്യം, സന്തോഷം എന്നിവ സംഭവിക്കാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

സന്തോഷം, കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം എന്നിവയുണ്ടാകും.

Also Read: Malayalam Astrology: നവംബര്‍ 15ന് ശേഷം ഈ നക്ഷത്രക്കാര്‍ കോടീശ്വരന്മാരാകും; നിങ്ങളുമുണ്ടോ ഇക്കൂട്ടത്തില്‍

മിഥുനം (മകയിരം പകുതിഭാഗം. തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, സ്വസ്ഥതത്തുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, മനപ്രയാസം, ധനതടസം തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, അപകടഭീതി, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, മനപ്രയാസം, നഷ്ടം, ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം, തടസങ്ങള്‍ മാറികിട്ടും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം എന്നിവ കാണുന്നു.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, മനപ്രയാസം, ഇച്ഛാഭംഗം, ദുഃഖം എന്നിവയുണ്ടാകാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യപരാജയം, മനപ്രയാസം, കലഹം, യാത്രാതടസം, ശത്രുശല്യം, ശരീരക്ഷതം, സുഹൃത്തുക്കളുടെ അകല്‍ച്ച എന്നിവ സംഭവിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, പരീക്ഷാവിജയം, സുഹൃദ്‌സമാഗമം, തടസങ്ങള്‍ നീങ്ങും.

Also Read: Malayalam Astrology : ആറ് രാശിക്കാർക്ക് നേട്ടങ്ങളുടെ ഘോഷയാത്ര, ബുധൻ്റെ ചലനം എല്ലാം തരും

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാഡയം, മനപ്രയാസം, ശത്രുശല്യം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം എന്നിവയുണ്ടാകാം.

കുംഭം (അവിട്ടം പകുതിഭാഗം. ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, നിയമവിജയം, ആഗ്രഹ സഫലീകരണം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

അലച്ചില്‍, കാര്യതടസം, ചെലവ്, ബിസിനസില്‍ നഷ്ടം സംഭവിക്കാം, മനപ്രയാസം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ