Today Horoscope: ഈ രാശിക്കാർക്ക് ഇന്ന് പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
Today Horoscope Malayalam November 10: ധനു രാശിക്കാർക്ക് ഇന്ന് ആദ്യ പകുതിയിൽ അനാവശ്യ അലച്ചിൽ, ചെലവ് എന്നിവയുണ്ടാകും.
ചില രാശിക്കാർക്ക് ഇന്ന് നല്ല സമയമാണ്. എന്നാൽ, മറ്റ് ചിലർക്ക് അത്ര മെച്ചപ്പെട്ട സമയമായിരിക്കില്ല. ഇന്ന് ചില കൂറുകാർ ആരോഗ്യ പ്രശ്‍നങ്ങൾ, അലച്ചിൽ, അനാവശ്യ ചെലവ് എന്നിവ നേരിട്ടേക്കാം. മറ്റു ചിലർക്ക് ആരോഗ്യപരമായും, സാമ്പത്തികപരമായും ഇന്ന് നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും. വീട്ടിൽ സന്തോഷവും സമാധാനവും കളിയാടും. ദാമ്പത്യബന്ധം മെച്ചപ്പെടും. ആരോഗ്യനില തൃപ്തികരമായിരിക്കും. സന്താനങ്ങൾ മൂലം സന്തോഷമുണ്ടാകും.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് കാലങ്ങളായുള്ള പല പ്രശ്നങ്ങളും തീർന്നുകിട്ടും. അയൽക്കാരുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത. സാമ്പത്തികപരമായി നേട്ടമുണ്ടാകും. സന്താനങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.
മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനക്കൂറുകാർ ഇന്ന് ചുറ്റുപാടുകൾ പൊതുവെ നല്ലതായിരിക്കും. വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ക്ഷേത്ര ആഘോഷങ്ങൾ, വിവാഹ കാര്യങ്ങൾക്ക് മുതലായവയ്ക്ക് കൂടുതൽ പണം ചെലവഴിക്കും.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർക്ക് ഇന്ന് ആദ്യ പകുതിയിൽ അനാവശ്യ അലച്ചിൽ ചെലവ് എന്നിവയുണ്ടാകും. പുതിയ സംഭരംഭങ്ങളിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. മനസിനെ ചില വിഷമങ്ങൾ അലട്ടാൻ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർ ഇന്ന് വ്യാപാരത്തിൽ ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുക്കൾ ഇല്ലാതാകും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. സഹപ്രവർത്തകരോട് അതിരുവിട്ട് സ്നേഹത്തോടെ പെരുമാറാതിരിക്കുന്നത് നന്ന്.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നിക്കൂറുകാർക്ക് ഇന്ന് ആത്മവിശ്വാസം വർദ്ധിക്കും. വിമർശനങ്ങളെ അവഗണിക്കാൻ ശ്രമിക്കുക. ദാമ്പത്യബന്ധത്തിൽ സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത. ഊഹക്കച്ചവടങ്ങളിൽ നിന്നും ലാഭമുണ്ടാകും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർ ഇന്ന് സാമ്പത്തികപരമായ തടസ്സങ്ങൾ നേരിട്ടേക്കാം. ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയം.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണം. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി സഹകരിച്ച് പോകുന്നത് നന്ന്. അനാവശ്യ ആരോപണങ്ങൾ കേൾക്കേണ്ടതായി വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് ആദ്യ പകുതിയിൽ അനാവശ്യ അലച്ചിൽ, ചെലവ് എന്നിവയുണ്ടാകും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. എല്ലാവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുന്നത് നന്ന്. അനാവശ്യ ചിന്തകളെ അകറ്റി നിർത്തുക.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരക്കൂറുകാർക്ക് ഇന്ന് ആരോഗ്യനില മെച്ചമായിരിക്കും. ദാമ്പത്യ ബന്ധം ദൃഢമാകും. പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയമുണ്ടാകും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തികനില മെച്ചപ്പെടും. സ്വത്ത് തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത. സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാർ ഇന്ന് അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. ഊഹക്കച്ചവടങ്ങളിൽ നിന്നും ലാഭമുണ്ടാകും. ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വ്യാപാരം ചെയ്യുന്നവർക്ക് നല്ല സമയമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)