5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസ്സം നേരിടാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam November 1: ഇടവം രാശിക്കാരെ ഇന്ന് പനി, ജലദോഷം പോലുള്ള അസുഖങ്ങൾ പിന്തുടരാൻ സാധ്യത. കച്ചവടത്തിലെ പങ്കാളിയോട് സൗഹൃദത്തോടെ പെരുമാറുന്നത് നന്ന്.

Today Horoscope: ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസ്സം നേരിടാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
Todays Horoscope (Image Courtesy - Social Media)
nandha-das
Nandha Das | Updated On: 06 Dec 2024 14:23 PM

ചില രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എന്നാൽ, മറ്റ് ചിലർക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ഇന്ന് ചില കൂറുകാർ ആരോഗ്യ പ്രശ്‍നങ്ങൾ നേരിട്ടേക്കാം. മറ്റു ചിലർക്ക് ആരോഗ്യപരമായും, സാമ്പത്തികപരമായും ഇന്ന് നല്ല ദിവസമാണ്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർ ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. ഉന്നതരുമായി ബന്ധപ്പെടാനും അതുവഴി പല കാര്യങ്ങളും നേടിയെടുക്കാനും സാധിക്കും. സാധനങ്ങൾ കളവു പോകാൻ സാധ്യതയുണ്ട്. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ അവസരം ലഭിക്കും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാരെ ഇന്ന് പനി, ജലദോഷം പോലുള്ള അസുഖങ്ങൾ പിന്തുടരാൻ സാധ്യത. കച്ചവടത്തിലെ പങ്കാളിയോട് സൗഹൃദത്തോടെ പെരുമാറുന്നത് നന്ന്. ആഡംബര വസ്തുക്കൾ കൈവരാൻ സാധ്യത. സ്വത്ത് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ സൂക്ഷിക്കുക.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർക്ക് ഇന്ന് ഉദ്ദേശിച്ച പല കാര്യങ്ങളിലും ചെറിയ രീതിയിൽ തടസ്സം നേരിടും. ആരോഗ്യനില മെച്ചപ്പെടും. കൃഷി ആവശ്യങ്ങൾക്കായി കൂടുതൽ യാത്ര ചെയ്യേണ്ടി വരുമെങ്കിലും ഗുണമുണ്ടാകില്ല.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് ധനപരമായ നേട്ടമുണ്ടാകാൻ സാധ്യത. ഉന്നതാധികാരികളുടെ പ്രശംസാപാത്രമാവും. സഹപ്രവർത്തകരോട് സൗഹൃദത്തോടെ പെരുമാറുന്നത് നന്ന്. പരമാവധി ജോലിയും ചെയ്തു തീർക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ശാരീരിക ക്ഷീണം അനുഭവപ്പെടാൻ സാധ്യത. പ്രണയം സംബന്ധിച്ച കാര്യങ്ങളിൽ വിജയിക്കും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹം എന്നുമുണ്ടാകും. സന്താനങ്ങളോട് സ്നേഹത്തോടെ പെരുമാറുക.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർക്ക് ഇന്ന് കഠിനാദ്വാനത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാകും. കേസുകളിലൂടെ ധനലബ്ധി ഉണ്ടാകും. പൂർവിക സ്വത്ത് കൈവരാൻ സാധ്യത. മാതാപിതാക്കളിൽ നിന്നും സഹായം ലഭിക്കും. വാഹനം വാങ്ങാൻ അവസരമുണ്ടാകും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. ഭൂമി സംബന്ധമായ കേസുകളിൽ അനുകൂലമായ തീരുമാനമുണ്ടാകും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭമുണ്ടാകും. ഗൃഹനിർമ്മാണം തടസ്സപ്പെടാൻ സാധ്യത. ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. വാർത്താമാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ ഇന്ന് ശോഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല സമയമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. പ്രമുഖരുടെ അംഗീകാരം ലഭിക്കും. വാഹനക്രയവിക്രയങ്ങളിലൂടെ ലാഭം ഉണ്ടാകും. മാതാപിതാക്കളുമായി സ്വരച്ചേർച്ചയില്ലായ്മക്ക് സാധ്യത. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക നിലയിൽ മെച്ചമുണ്ടാകും. തൊഴിൽ രംഗത്ത് അംഗീകാരം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യത. മത്സര പരീക്ഷകളിൽ വിജയം നേടാനാകും. ഗൃഹനിർമ്മാണം പൂർത്തിയാക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് ആരോഗ്യസ്ഥിതി നല്ലതായിരിക്കും. ദാമ്പത്യ കലഹത്തിന് സാധ്യത. സന്താനങ്ങളിൽ നിന്നും ധനസഹായം ലഭിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. പൂർവിക സ്വത്ത് കൈവരാൻ ഇടയുണ്ട്.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് പല കാര്യങ്ങളിലും നേരിട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. വിദ്യാഭ്യാസത്തിൽ മുന്നേറ്റം ഉണ്ടാകും. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കാൻ സാധ്യത. ദാമ്പത്യകലഹം ഉണ്ടാകും. ഭൂമി സംബന്ധമായ വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)