Today Horoscope: ഇക്കൂട്ടര്‍ക്ക് ഇത് ഭാഗ്യത്തിന്റെ ദിവസമാണ്; ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
Malayalam Horoscope On December 20: ഓരോ രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. എന്നാല്‍ ഇവ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. അതിന് കാരണം ഓരോ വ്യക്തികളും ജനിച്ച സമയത്തിലുള്ള മാറ്റമാണ്. എന്നിരുന്നാലും നിങ്ങളുടെ ജനന രാശി എത്തരത്തിലാണ് മാറുന്നതെന്നും അത് എങ്ങനെയാണ് ഓരോരുത്തരിലും സ്വാധീനം ചെലുത്തുന്നതെന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യം തന്നെ.
ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് നല്ല കാര്യങ്ങളുടെ ഭാഗമാകാന്‍ അവസരം ലഭിക്കും. മാത്രമല്ല, ബിസിനസ് ചെയ്യുമ്പോള്‍ ചില രാശിക്കാര്‍ നന്നായി സൂക്ഷിക്കേണ്ടതുമുണ്ട്. ഓരോ രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. എന്നാല്‍ ഇവ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. അതിന് കാരണം ഓരോ വ്യക്തികളും ജനിച്ച സമയത്തിലുള്ള മാറ്റമാണ്. എന്നിരുന്നാലും നിങ്ങളുടെ ജനന രാശി എത്തരത്തിലാണ് മാറുന്നതെന്നും അത് എങ്ങനെയാണ് ഓരോരുത്തരിലും സ്വാധീനം ചെലുത്തുന്നതെന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യം തന്നെ. നോക്കാം ഇന്നത്തെ രാശിഫലം (Today’s Horoscope).
മേടം
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പൊതുവേ അത്ര നല്ലതായിരിക്കില്ല. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും വഞ്ചന നേരിടേണ്ടതായി വരും. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധയോടെ ഇരിക്കുന്നതാണ് ഉത്തമം. മതപരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ഗുണം ചെയ്യും.
ഇടവം
ഇന്നത്തെ ദിവസത്തില്‍ ഭാഗ്യം നിങ്ങള്‍ക്കൊപ്പമായിരിക്കും. നിങ്ങളുടെ മനസിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. കുട്ടികളുടെ ഭാവിക്കായി നിക്ഷേപം ആരംഭിക്കുന്നതിന് നല്ല ദിവസമാണ്. സഹോദരങ്ങളുടെ സഹായം ലഭിക്കും. പണം എവിടെയെങ്കിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ധൈര്യമായി ചെയ്യാവുന്നതാണ്.
മിഥുനം
ശത്രുക്കളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുക. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങള്‍ക്കുള്ള ബഹുമാനം വര്‍ധിക്കും. ഈ രാശിക്കാര്‍ അവരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ആശങ്കപ്പെടും. പണം ചെലവഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ വരുമാനത്തെ കുറിച്ച് മനസിലോര്‍ക്കുക.
കര്‍ക്കിടകം
പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ശുഭകരമായ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പിതാവിന്റെ ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.
ചിങ്ങം
കുട്ടികളില്‍ നിന്നും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബിസിനസ് ചെയ്യുന്നവര്‍ തങ്ങളുടെ എതിരാളികളെ കുറിച്ച് നന്നായി ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ നന്നായി ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ വലിയ കുഴപ്പത്തില്‍ കൊണ്ടുചെന്നെത്തിക്കും. ഏറ്റവും അടുത്ത സുഹൃത്തിനെ കാണാന്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അവസരം ലഭിക്കും.
കന്നി
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്കും ഭാഗ്യം അനുകൂലമായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ നേരിടുന്ന തടസങ്ങള്‍ നീങ്ങാന്‍ സഹോദരങ്ങളുടെ സഹായം തേടും. വിവാഹാലോചനകള്‍ നോക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അമ്മവീട്ടുകാരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
Also Read: Astrology Malayalam 2025: പുതുവർഷത്തിൽ സ്വന്തം വീട്, വസ്തു ഉറപ്പായ രാശിക്കാർ
തുലാം
ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം യാത്രകള്‍ ചെയ്യേണ്ടതായി വരും. ഈ യാത്രകള്‍ നിങ്ങള്‍ക്ക് വലിയ ഗുണം ചെയ്യും. പങ്കാളിത്തതോടെയുള്ള ബിസിനസുകള്‍ ആരംഭിക്കുന്നതിന് നല്ല ദിവസമാണ്.
വൃശ്ചികം
ഇന്ന് പൊതുവേ നല്ല തിരക്ക് അനുഭവപ്പെടും. പൂര്‍വിക സ്വത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ നിങ്ങള്‍ വിജയിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജനപിന്തുണ വര്‍ധിക്കും. തിരക്കുകള്‍ കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കില്ല.
ധനു
ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ ഇന്നത്തെ ദിവസം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ലാഭം ലക്ഷ്യമാക്കി മാത്രം ചെയ്യുന്ന ജോലികള്‍ നഷ്ടം വരുത്തും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക.
മകരം
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചെയ്യുന്ന ഏത് ജോലിയിലും വിജയിക്കാന്‍ സാധിക്കും. ഇന്നത്തെ ദിവസം മുഴുവന്‍ നല്ല അവസരങ്ങള്‍ വന്നുചേരും. പണം എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും ലാഭം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
കുംഭം
ഇന്നത്തെ ദിവസം പൊതുവേ നിങ്ങള്‍ക്ക് വലിയ തിരക്കാകും. അതിനാല്‍ തന്നെ വീട്ടുകാരുമായി സമയം ചെലവഴിക്കാന്‍ സാധിക്കാതെ വരും. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് യാത്രകള്‍ നടത്തേണ്ടതായി വരും.
മീനം
ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പണം എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ലാഭം സമ്മാനിക്കും. ഭൂമിയോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിവസമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)