Today’s Horoscope: ഇന്ന് അനുകൂല ഫലങ്ങൾ ഈ രാശിക്കാർക്ക് മാത്രം; വായിക്കാം ഇന്നത്തെ നക്ഷത്ര ഫലം

Today's Horoscope: ഇന്നത്തെ നക്ഷത്രഫലം. ഈ ദിവസം കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുള്ള രാശിക്കാരുണ്ട്. എന്നാൽ ചിലർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.

Today’s Horoscope: ഇന്ന് അനുകൂല ഫലങ്ങൾ ഈ രാശിക്കാർക്ക് മാത്രം; വായിക്കാം ഇന്നത്തെ നക്ഷത്ര ഫലം

ഇന്നത്തെ രാശിഫലം

Updated On: 

08 Oct 2024 07:10 AM

ഒക്ടോബർ 8, ഇന്നത്തെ ദിവസം ഏതെല്ലാം രാശിക്കാർക്കാണ് ​ഗുണകരമാകുന്നത്? തുലാം രാശിക്കാർക്ക് ഇന്ന് അത്ര മികച്ച ദിവസമല്ല. വൃശ്ചികം രാശികാർക്കും ​ഗുണകരമായ ദിവസമാണ്. മേടം, ചിങ്ങം രാശികൾക്ക് ദിവസം അനുകൂലമല്ല. എല്ലാ മുൻകരുതലുമേടുക്കേണ്ടതുണ്ട്. 12 രാശിക്കാരുടെയും ഇന്നത്തെ നാൾഫലം വായിക്കാം.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക‌)

ജോലി സ്ഥലത്ത് മേലധികാരിയുമായോ സഹപ്രവർത്തകരുമായോ വാക്ക് തർക്കത്തിന് സാധ്യതയുണ്ട്. വയറ് സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രി വാസത്തിനും ഇടയുണ്ട്.

ഇടവം രാശി (കാർത്തിക, രോഹിണി, മകയിര്യം )

സമ്മിശ്ര ഫലമാണ് ഇടവം രാശിക്കാർക്ക്. പരിചയമില്ലാത്തവരിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കാനുള്ള സാഹചര്യമുണ്ട്. പ്രേമ ബന്ധം യാഥാർത്ഥ്യമാകും. പരസ്ത്രീ ബന്ധത്തിനും സാധ്യത.

മിഥുനം രാശി (മകയിര്യം, തിരുവാതിര, പുണർതം)

മിഥുനം കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. കോടതി തീർപ്പുകൽപ്പിക്കാനായി മാറ്റി വച്ചിരിക്കുന്ന കേസുകളിൽ അനുകൂല വിജയം ഉണ്ടാകും. കുടുംബത്തിൽ ഐക്യം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. സാമ്പത്തികമായി മുന്നേറും.

കർക്കിടകം രാശി (പുണർതം , പൂയം, ആയില്യം)

വാഹനാപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. മാനഹാനി മൂലം മാനസികാരോ​ഗ്യം കുറയും. കുടുംബപ്രശ്നങ്ങൾ അസ്വസ്ഥത സൃഷ്ടിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം)

ബന്ധുകളുമായി അഭിപ്രായ വ്യത്യാസമോ കലഹമോ ഉണ്ടാകാൻ ഇടയുണ്ട്. പങ്കാളിക്കോ മക്കൾക്കോ രോ​ഗങ്ങൾ പിടിപ്പെടും. ഉറക്കക്കുറവ് അനുഭവപ്പെടും.

കന്നി രാശി (ഉത്രം, അത്തം, ചിത്തിര)

മുൻകൂട്ടി തീരുമാനിച്ച ചില കാര്യങ്ങൾക്ക് വേണ്ടി നിശ്ചയദാർഢ്യത്തോടെ ഇറങ്ങുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്യും. ധനലാഭം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും.

തുലാം രാശി (ചിത്തിര, ചോതി, വിശാഖം)

തുലാം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ചില കാര്യങ്ങളിൽ തടസം അനുഭവപ്പെട്ടേക്കാം. കുടുംബത്തെ അസുഖങ്ങൾ വേട്ടയാടും. ധനനഷ്ടമുണ്ടാകും.

വൃശ്ചികം രാശി (വിശാഖം, അനിഴം, തൃക്കേട്ട)

സമൂഹത്തിൽ നല്ല പേര് കേൾക്കാൻ ഇടവരും. മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കാനുള്ള യോ​ഗമുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം)

പരസ്ത്രീ ബന്ധം മൂലം കുടുംബ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ഇക്കാരണത്താൽ സ്വസ്ഥതയും മനഃസമാധാന കുറവും അനുഭവപ്പെടും.

മകരം രാശി (ഉത്രാടം, തിരുവോണം, അവിട്ടം)

തൊഴിൽ മേഖലയിൽ വിജയം കെെവരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസിൽ ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.

കുംഭം രാശി (അവിട്ടം, ചതയം, പൂരൂരുട്ടാതി)

സംസ്ഥാന സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് മുന്നേറും. ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതിയും മന സന്തോഷവും വർദ്ധിക്കും.

മീനം രാശി (പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി)

ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണം. വാഹനാപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികാരോ​ഗ്യ കുറവ് അനുഭവപ്പെടും. കാര്യതടസ്സം ഉണ്ടാകാനും ഇടയുണ്ട്.

Related Stories
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി