ഈ രാശിക്കാർക്ക് ഇന്ന്‌ പൊതുവെ നല്ല സമയമാണ്; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം | Today horoscope malayalam october 5th 2024, prediction of all zodiac signs, check the details in malayalam Malayalam news - Malayalam Tv9

Today Horoscope: ഈ രാശിക്കാർക്ക് ഇന്ന്‌ പൊതുവെ നല്ല സമയമാണ്; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Published: 

05 Oct 2024 06:27 AM

Today Horoscope Malayalam October 5: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം

Today Horoscope: ഈ രാശിക്കാർക്ക് ഇന്ന്‌ പൊതുവെ നല്ല സമയമാണ്; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)

Follow Us On

ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസം ആയിരിക്കും മറ്റ് ചിലർക്ക് മോശപ്പെട്ട ദിവസമായിരിക്കും. എന്നാൽ, നാളെയും ഇതേ സ്ഥിതി തുടരണമെന്നില്ല. ഇന്ന് സാമ്പത്തികമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന രാശിക്കാറുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. വ്യാപാരത്തിൽ നിന്നും ലാഭം ഉണ്ടാക്കുന്ന രാശിക്കാറുമുണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർക്ക് സാമ്പത്തികമായി ഈ ആഴ്ച അത്ര നല്ലതല്ല. തുടങ്ങിവെച്ച കാര്യങ്ങൾ പൂർത്തീകരിക്കാനാകും. മുതിർന്നവരെ അനുസരിച്ച് പോകുന്നത് നന്ന്. മനസമാധാനം ഉണ്ടാകും. ദമ്പതിമാർക്കിടയിൽ യോജിപ്പുണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാർ ഇന്ന് വ്യാപാരത്തിൽ മാന്ദ്യത ഉണ്ടായേക്കാം. പ്രതീക്ഷിച്ചത്ര ലാഭം കിട്ടിയെന്ന് വരില്ല. ഭൂമി സംബന്ധിച്ചുള്ള വഴക്കുകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. സഹപ്രവർത്തകരോട് സഹകരണ മനോഭാവത്തോടെ പെരുമാറുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർ ഇന്ന് തുടങ്ങുന്ന ഏതൊരു കാര്യത്തിലും വിജയമുണ്ടാകും. ഐശ്വര്യം കളിയാടും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും. അവിഹിതമായ മാർഗ്ഗങ്ങളിലൂടെയുള്ള ധന സമ്പാദനം അപകടത്തിലേക്ക് നയിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. തീരത്തെ മതിയാകൂ എന്ന ചിന്തയോടെ പല കാര്യങ്ങളും ചെയ്തു തീർക്കും. കുടുംബം സംബന്ധിച്ച വിഷയങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർക്ക് ഇന്ന് വ്യാപാരത്തിൽ നല്ല മുന്നേറ്റമുണ്ടാകും. ഓഹരി ഇടപാടുകൾ പോലുള്ള ഊഹക്കച്ചവടങ്ങളിൽ നിന്നും ലാഭമുണ്ടാകും. പതിയെ ആളുകളെ ജോലിക്ക് നിയമിക്കാനാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും പൊതുവെ നല്ല സമയമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ഇന്ന് പുതിയ ചിന്തകൾ പിറക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സുഹൃത്തുക്കളുമായും ചുറ്റുപാടുള്ളവരുമായും നന്നായി ഇടപഴകാനുള്ള അവസരം ലഭിക്കും. മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. വ്യാപാരത്തിൽ നല്ല മുന്നേറ്റമുണ്ടാകും. ജോലിക്കാരും സഹപ്രവർത്തകരും സഹകരണ മനോഭാവത്തോടെ പെരുമാറും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇന്ന് നല്ല സമയമാണ്, വിചാരിക്കുന്ന പല കാര്യങ്ങളും നിറവേറും. ജെജോലി ഭാരം കുറയും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് സ്വത്ത് തർക്കങ്ങൾ ഏത് വിധേനയും പരിഹാരം കണ്ടെത്തും. അയൽക്കാരുമായി സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോകും. ചുറ്റുവട്ടാരങ്ങളിൽ മതിപ്പ് വർധിക്കും. പെൺകുട്ടികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. ജോലി സ്ഥലത്തു മേലധികാരികളെ അനുസരിച്ച് പോകുന്നത് നന്ന്. വ്യാപാരത്തിൽ ലാഭം ഉണ്ടാകും. കൂട്ടവ്യാപാരത്തിൽ നിന്നും കിട്ടാനുള്ള തുക വസൂലാക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് ചുറ്റുപാടുകൾ പുതുവെ നല്ലതായിരിക്കും. കുടുംബം സംബന്ധിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്യാതിരിക്കുന്നത് നന്ന്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ രമ്യമായ വാക്കുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർ ഇന്ന് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. വ്യാപാരത്തിൽ നിന്നും ലാഭമുണ്ടാകും. ക്ഷേത്രങ്ങൾ, വിവാഹകാര്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ ഇടവരും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. ശത്രുശല്യം കുറഞ്ഞുകിട്ടും. പരിശ്രമം കൊണ്ട് പല കാര്യങ്ങളിലും വിജയം കൈവരിക്കാനാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. മാതാപിതാക്കളോട് സ്നേഹത്തോടെ പെരുമാറുന്നത് നന്ന്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
മണത്തിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഗ്രാമ്പൂ
പ്രമേഹ രോഗികൾ ചോറിന് പകരം ഈ ഭക്ഷണങ്ങൾ കഴിക്കുക
Exit mobile version