5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today Horoscope: ഈ രാശിക്കാർ ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Today Horoscope Malayalam October 4: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം

Today Horoscope: ഈ രാശിക്കാർ ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം. (Image Courtesy: sarayut Thaneerat)
Follow Us
nandha-das
Nandha Das | Updated On: 04 Oct 2024 06:46 AM

ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസം ആയിരിക്കും മറ്റ് ചിലർക്ക് അങ്ങനെ ആവണമെന്നില്ല. എന്നാൽ, നാളെ ഈ അവസ്ഥ മാറാം. ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന രാശിക്കാറുണ്ട്. കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. വ്യാപാരത്തിൽ നിന്നും ലാഭം ഉണ്ടാക്കുന്ന രാശിക്കാറുമുണ്ട്. അതേസമയം ഇന്ന് ആത്മീയ കാര്യങ്ങളിൽ കൂടുതൽ സമയം കണ്ടെത്തുന്നവരും ഉണ്ട്. അറിയാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർ ഇന്ന് ഉദ്ദേശിച്ച പണം കൈവരും. ചുറ്റുപാടുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകൾ ഉണ്ടാകും. അവിവാഹിതരായ പെൺകുട്ടികൾ ചെറിയ പല കാര്യങ്ങളിലും പ്രശ്നങ്ങൾ നേരിടും. മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം രാശിക്കാർ ഇന്ന് പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും. വീട്ടിൽ മംഗളകർമ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ചെറിയതോതിൽ പണം സംബന്ധിച്ച പ്രശ്നങ്ങൾ നേരിടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാരെ ഇന്ന് ഉയർന്ന പദവികൾ തേടിവരും. ചുറ്റുവട്ടാരങ്ങളിൽ മതിപ്പ് കൂടും. പെൺകുട്ടികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. സുഹൃത്ത് സന്ദർശനത്താൽ സന്തോഷമുണ്ടാകും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കാൻ സാധ്യത.

ALSO READ: ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; സാമ്പത്തിക സ്ഥിതി മെച്ചപ്പെടും: ഇന്നത്തെ രാശിഫലം

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് പണമിടപാടുകളിൽ നിന്നും ലാഭമുണ്ടാകും. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ പാദത്തിൽ മെച്ചമുണ്ടാകും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ചുറ്റുപാടുകൾ പൊതുവെ നല്ലതായിരിക്കും. അവിവാഹിതരായ പെൺകുട്ടികൾ ചെറിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. കുടുംബകാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നത് ദോഷം ചെയ്‌തേക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ഇന്ന് വ്യാപാരത്തിൽ നിന്നും ലാഭമുണ്ടാകും. വ്യാപാരത്തിലെ ശത്രുക്കൾ ഇല്ലാതാകും. പഴയ സ്റ്റോക്കുകളെല്ലാം വിറ്റു തീരും. ക്ഷേത്ര ആഘോഷങ്ങൾ, വിവാഹകാര്യങ്ങൾ എന്നിവയിൽ കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം രാശിക്കാർക്ക് ഇന്ന് ചുറ്റുപാടുകൾ പൊതുവെ നല്ലതായിരിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകും. എല്ലാവരോടും മിതമായ സംഭാഷണത്തിലൂടെ ഇടെപെടുന്നതാണ് നല്ലത്. ആത്മീയ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് വ്യാപാരത്തിൽ നല്ല ലാഭമുണ്ടാകും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല സമയമാണ്. കിട്ടാനുള്ള പഴയ കടങ്ങൾ കിട്ടും. ആത്മീയ കാര്യങ്ങളിൽ കൂടുതലായി ഇടപെടും. പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർക്ക് ഇന്ന് ചുറ്റുപാടുകൾ പൊതുവെ നല്ലതാണെങ്കിലും അലച്ചിലുണ്ടാകും. അയൽക്കാരുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകും. മാതാപിതാക്കളിൽ നിന്നും സഹായം ലഭിക്കും. പഴയ ദുരനുഭവങ്ങൾ ആലോചിച്ച് വിഷമിക്കാതിരിക്കുക. വിദേശ സഹായം ലഭിക്കാൻ സാധ്യതയുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് വ്യാപാരത്തിൽ മുന്നേറ്റമുണ്ടാകും. വ്യാപാരവുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി കലഹിക്കാൻ സാധ്യത. ആത്മീയ കാര്യങ്ങളിൽ കൂടുത ശ്രദ്ധ നൽകും. സഹപ്രവത്തകരുമായി ഒത്തുപോകുന്നത് നന്ന്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്കാർക്ക് ഇന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും കൈവരും. മാതാവിന്റെ ആരോഗ്യസ്ഥിതി നല്ലതായിരിക്കും. പെൺകുട്ടികൾ ചെറിയതോതിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. അയൽക്കാരുടെ ആദരവ് ലഭിക്കും. പുതുവസ്ത്രം, ആഭരണം എന്നിവ ലഭിക്കാൻ സാധ്യത.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് ഉദ്യോഗത്തിൽ ഉയർച്ച ഉണ്ടാകാൻ അനുകൂലമായ സമയമാണ്. വ്യാപാരത്തിൽ മെച്ചമുണ്ടാകും. ഓഹരി വ്യാപാരം, ബ്രോക്കറേജ്‌ എന്നിങ്ങനെയുള്ള ഊഹക്കച്ചവടങ്ങളിൽ നിന്നും ലാഭമുണ്ടാകും. ജോലിക്കാർ സ്നേഹത്തോടെ പെരുമാറും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

Latest News