5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam October 10: ഈ നക്ഷത്രക്കാര്‍ നന്നായി സൂക്ഷിച്ചോളൂ, അപകടം വരാം; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope: നക്ഷത്രഫലത്തില്‍ പറയുന്നത് പോലെ മാത്രമേ സംഭവിക്കൂ എന്ന് ചിന്തിക്കരുത്, നിങ്ങളുടെ ജനന സമയം അനുസരിച്ച് കാര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today Horoscope Malayalam October 10: ഈ നക്ഷത്രക്കാര്‍ നന്നായി സൂക്ഷിച്ചോളൂ, അപകടം വരാം; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
shiji-mk
SHIJI M K | Updated On: 10 Oct 2024 06:11 AM

ഇന്ന് ഒക്ടോബര്‍ 10 വ്യാഴാഴ്ച, ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? ആ കാര്യങ്ങളെ കുറിച്ച് മുന്‍കൂട്ടി ധാരണ തരാന്‍ നക്ഷത്രഫലങ്ങള്‍ക്ക് (Today Horoscope) സാധിക്കും. നക്ഷത്രഫലത്തില്‍ പറയുന്നത് പോലെ മാത്രമേ സംഭവിക്കൂ എന്ന് ചിന്തിക്കരുത്, നിങ്ങളുടെ ജനന സമയം അനുസരിച്ച് കാര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം)

ഈ നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യപരാജയം, നഷ്ടം, അലച്ചില്‍, ചെലവ്, യാത്രാതടസം, മനപ്രയാസം എന്നിവയാണ് ഫലം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, മനപ്രയാസം, ശരീരസുഖക്കുറവ്, ശത്രുശല്യം, ശരീരക്ഷതം, നഷ്ടം എന്നിവ ഈ ദിവസം നിങ്ങളെ തേടിയെത്തിയേക്കാം.

Also Read: Malayalam Astrology: ഒക്‌ടോബർ 3 മുതൽ ഈരാശിക്കാരുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവര്‍ത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയായിരിക്കും ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

കര്‍ക്കിടകം (പൂണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, അംഗീകാരം, പ്രവര്‍ത്തനവിജയം, സന്തോഷം എന്നിവ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ്, സുഹൃത്തുക്കളുടെ അകല്‍ച്ച എന്നിവയുണ്ടാകാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസം, കലഹം, മനപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ഉത്സാഹക്കുറവ്, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവയുണ്ടാകാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടല്‍ എന്നിവയുണ്ടാകാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, ഇച്ഛാഭംഗം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം, ശരീരക്ഷതം, ചെലവ്, ധനതടസം, ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ നന്നായി ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, സ്ഥാനക്കയറ്റം, ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയം.

Also Read: Rahu Ketu Remedies: രാഹുവും കേതുവും ജാതകത്തിൽ പ്രശ്നമാകുന്നോ? 18 ശനിയാഴ്ചകളിൽ ഇങ്ങനെ ചെയ്യുക

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് എന്നിവയാണ് ഈ ദിവസത്തെ ഫലം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, ശത്രുക്ഷയം, സ്ഥാനക്കയറ്റം, ഉപയോഗ സാധനങ്ങളുടെ വരവ്, യാത്രകള്‍ എന്നിവ സംഭവിക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാരി, രേവതി)

കാര്യവിജയം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗ്ം, ശത്രുക്ഷയം, ധനയോഗം എന്നിവയുണ്ടാകാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News