പദ്മനാഭ സ്വാമി ക്ഷേത്രത്തിന് 7 വർഷത്തെ നികുതി കുടിശ്ശിക പിഴ | Thiruvananthapuram Sree Padmanabhaswamy Temple Will have to Pay 7 Years Tax Notice Issued by GST Department Malayalam news - Malayalam Tv9

GST Tax : പദ്മനാഭ സ്വാമി ക്ഷേത്രത്തിന് 7 വർഷത്തെ നികുതി കുടിശ്ശിക പിഴ

Thiruvananthapuram Sree Padmanabhaswamy Temple: ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടിവി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്താനും അധികൃതർ എത്തി.

GST Tax : പദ്മനാഭ സ്വാമി ക്ഷേത്രത്തിന് 7 വർഷത്തെ നികുതി കുടിശ്ശിക പിഴ

പദ്‌മനാഭസ്വാമി ക്ഷേത്രം (Image Credits: PTI)

Updated On: 

04 Nov 2024 09:07 AM

തിരുവനന്തപുരം: വരുമാനത്തിന് അനുസൃതമായി നികുതി അടയ്ക്കാത്തതിന്റെ പേരിൽ തിരുവനന്തപുരം പദ്ണനാഭ സ്വാമി ക്ഷേത്രം അടയ്ക്കേണ്ടത് ഏഴ് വർഷത്തെ നികുതി പിഴ. വിവരം കാണിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജി എസ് ടി വകുപ്പിന്റെ നോട്ടീസാണ് എത്തിയത്. 1.57 കോടി രൂപയാണ് നികുതി കുടിശ്ശികയായി അടക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഈ തുക. ക്ഷേത്രത്തിനു ജി എസ് ടി യിൽ ഇളവുണ്ടെന്നു ഭരണസമിതി വിശദീകരിച്ചെങ്കിലും അത് തള്ളിയാണ് നോട്ടീസ് എത്തിയത്. ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനവും ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുകയും ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനവും ഒന്നും കണക്കിൽ പെടുത്തിയിരുന്നില്ല.

ALSO READ – നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു, മരണം നാലായി

ഇതെല്ലാം ചേർത്തുള്ള ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടിവി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്താനും അധികൃതർ എത്തി. എന്നാൽ ക്ഷേത്രത്തിന് പല ഇളവുകൾ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം അധികൃതർ വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകിയെങ്കിലും അതൊന്നും തൃപ്തികരമാകാത്തതിനെ തുടർന്നാണ് നടപടി. 1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണ് ഈ തുക. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ് എന്നാണ് വിവരം.

Related Stories
ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?