5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: അയ്യന് ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന; ഭക്തർക്ക് നിയന്ത്രണം

Thanka Anki procession Restriction: ഡിസംബർ 22ന് രാവിലെ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്രയാണ് ഇന്ന് പമ്പയിൽ എത്തുന്നത്. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കും.

Sabarimala: അയ്യന് ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന; ഭക്തർക്ക് നിയന്ത്രണം
Sabarimala DevotteeImage Credit source: Sabarimala Media Centre
athira-ajithkumar
Athira CA | Updated On: 25 Dec 2024 08:21 AM

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ ആഘോഷങ്ങളുടെ ഭാ​ഗമായി പമ്പയിൽ ഇന്ന് തീർത്ഥാടകർക്ക് നിയന്ത്രണം. തങ്കയങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് ഭക്തരെ പമ്പയിൽ നിന്ന് കടത്തിവിടുന്നതിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി‌യിരിക്കുന്നത്. ഇന്ന് ഉച്ചയോടെ തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തും. അതിനാൽ രാവിലെ 11.00 മണിക്ക് ശേഷം ശബരിമല തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തി വിശ്രമിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സന്നിധാനത്തേക്ക് തിരിക്കും. ഘോഷയാത്ര വൈകിട്ട് അഞ്ചുമണിയോടെ ശരം കുത്തിയിൽ എത്തിച്ചേർന്ന ശേഷമായിരിക്കും ഭക്തതരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഇന്ന് കടത്തിവിടുക.

സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വെെകിട്ട് മൂന്നുമണിക്കാണ് തുറക്കുന്നത്. ഡിസംബർ 25 (ഇന്ന്) ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വെെകിട്ട് 5 മണിക്കേ തുറക്കൂ. അഞ്ച് മണിക്ക് നടതുറന്നാലും ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം മാത്രമേ ഭക്തർക്ക് അയ്യപ്പദർശനത്തിനുള്ള അവസരം ഉണ്ടാകൂ. വൈകിട്ട് 6.40നാണ് അയ്യപ്പന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധാന. ദീപാരാധനയ്ക്ക് ശേഷം ഭക്തർക്ക് 18-ാം പടി ചവിട്ടി അയ്യപ്പ ദർശനത്തിനുള്ള അവസരമുണ്ടാകും.

ALSO READ: വർഷത്തിൽ ഒരിക്കൽ മാത്രം അയ്യന് ചാർത്തുന്ന തങ്ക അങ്കി; കൂടുതൽ വിവരങ്ങളറിയാം

ഡിസംബർ 22ന് രാവിലെ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്രയാണ് ഇന്ന് പമ്പയിൽ എത്തുന്നത്. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് 6 മണിക്ക് സന്നിധാനത്ത് എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രതിനിധികൾ ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരിക്കും. തുടർന്നു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 26ന് നെയ്യഭിഷേകം ഉൾപ്പെടയുള്ള ചടങ്ങുകൾ ഉണ്ടാകും. അന്ന് രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കുന്നതോടെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിക്കും. ഡിസംബർ 30 തിങ്കളാഴ്ച വെെകിട്ട് അഞ്ച് മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും. 2025 ജനുവരി 14നാണ് മകരവിളക്ക്.

മണ്ഡല പൂജയുമായി ബന്ധപ്പെട്ട് ദർശനത്തിനായി എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 50000 പേർക്കും നാളെ (ഡിസംബർ 26) 60000 എന്നിങ്ങനെയാണ് വെർച്ചൽക്യൂ വഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം. ഈ രണ്ട് ദിവസങ്ങളിലും സ്‌പോട്ട് ബുക്കിം​ഗ് വഴിയുള്ള ഭക്തരുടെ എണ്ണം 5000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50000 പേർക്കും ജനുവരി 14ന് 40000 പേർക്കും വെർച്ചൽക്യൂ വഴി ദർശനത്തിനായുള്ള അവസരമുണ്ടാകും.

അതേസമയം, ഈ വർഷത്തെ ശബരിമല ക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് നടക്കും. ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡല പൂജ നടക്കുക. ഇന്നലെ വരെ ഏകദേശം 30,87,049 പേരാണ് ശബരിമല ദർശനം നടത്തിയതെന്നാണ് വിവരം. മുൻ വർഷത്തേക്കാൾ ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Latest News