സർപ്പദോഷം തീരാനം കുടുംബത്തിന്റെ സമാധാനത്തിനും മണ്ണാറശാല ആയില്യം; അറിയാം പ്രാധാന്യങ്ങളും അനുഷ്ഠാനങ്ങളും | Check Mannarasala Ayilyam Significance and importance Malayalam news - Malayalam Tv9

Mannarasala Ayilyam 2024: സർപ്പദോഷം തീരാനം കുടുംബത്തിന്റെ സമാധാനത്തിനും മണ്ണാറശാല ആയില്യം; അറിയാം പ്രാധാന്യങ്ങളും അനുഷ്ഠാനങ്ങളും

Mannarasala Ayilyam 2024: സർപ്പദോഷം തീരുവാനും സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കാനും വഴിപാടുകൾ നടത്തുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. തുലാ മാസത്തിലെ ആയില്യം 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ്. തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് .

Mannarasala Ayilyam 2024: സർപ്പദോഷം തീരാനം കുടുംബത്തിന്റെ സമാധാനത്തിനും മണ്ണാറശാല ആയില്യം; അറിയാം പ്രാധാന്യങ്ങളും അനുഷ്ഠാനങ്ങളും

മണ്ണാറശാല ആയില്യം പൂജ (Image Credits: Kerala Tourism Holiday)

Updated On: 

24 Oct 2024 14:20 PM

കേരളത്തിലെ മിക്ക കാവുകളിലും കുടുംബ ക്ഷേത്രങ്ങളിലും മലയാള മാസത്തിലെ ആയില്യം നാളിൽ നാഗദേവതകൾക്ക് പ്രത്യേക പൂജ നടത്തിവരാറുണ്ട്. എന്നാൽ തുലാ മാസത്തിലെ ആയില്യത്തിനു പ്രത്യേകതകൾ ഏറെയാണ്. ഇന്നേ ദിവസം സർപ്പദോഷം തീരുവാനും സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കാനും വഴിപാടുകൾ നടത്തുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. തുലാ മാസത്തിലെ ആയില്യം 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ്. തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് .

തുലാ മാസത്തിലെ ആയില്യത്തിൽ വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ പ്രീതിയിലൂടെ ​രോ​ഗശമനത്തിനും കുടുംബത്തിന്റെ സമാധാനത്തിനും ഐശ്വര്യത്തിനും നല്ലതാണ്. ഈ ദിവസം പൂജയും വഴിപാടും സ്വന്തം വീട്ടിലോ തറവാട്ട് കാവിലോ നടത്തുന്നത് ആണ് ഉത്തമം. അല്ലെങ്കിൽ വീടിന് അടുത്ത് സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ചെയ്യുക.

ഇന്നേ ദിവസം സർപ്പപ്രീതിക്ക് നൂറും പാലും നൽകും. കരിക്ക്, കദളിപ്പഴം, അവിൽ, പാൽ, പനിനീര് അഭിഷേകം നടത്തും. പാൽപായസം, നെയ്യ്, അപ്പം എന്നിവ നേദിക്കും. സ്വർണ്ണം/ വെള്ളി കൊണ്ടുള്ള സർപ്പപ്രതിമയും പുറ്റും മുട്ടയും വിശേഷമായി സമർപ്പിക്കാം. സർപ്പബലി നടത്തുകയും ചെയ്യാം. സന്താന ഭാഗ്യത്തിന് ഉരുളികമഴ്ത്തുന്ന ചടങ്ങും ഉണ്ട്. വഴിപ്പാട് സമർപ്പണത്തിലൂടെ ത്വക്ക് രോഗം മാറുമെന്നും, സന്താനഭാഗ്യം ലഭിക്കുമെന്നും, ഐശ്വര്യവും, ദീർഘായുസ്സും ലഭിക്കുമെന്നുമാണ് വിശ്വാസം . രാഹു-കേതു ദശാകാലം മെച്ചപ്പെടാനും ഈ ദിവസം വഴിപാടുകൾ കഴിക്കുക.

Also read-Mannarasala Ayilyam: മണ്ണാറശാല ആയില്യം മഹോത്സവം; ഒക്ടോബർ 26-ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു

കേരളത്തിലെ പ്രധാന സർപ്പക്ഷേത്രങ്ങൾ

തിരുവനന്തപുരം അനന്തൻകാട് ക്ഷേത്രം, ആലപ്പുഴയിലെ വെട്ടിക്കാട് നാഗരാജക്ഷേത്രം, മണ്ണാറശാല, കോട്ടയം നാഗമ്പൊഴി, എറണാകുളം ആമേടമന, തൃശ്ശൂർ പാമ്പും മേയ്ക്കാട്മന , മലപ്പുറം അത്തിപെറ്റമന നാഗകന്യ, കാസർകോട് അനന്തേശ്വരം തുടങ്ങിയവ പ്രസിദ്ധമായ സർപ്പക്ഷേത്രങ്ങൾ ആണ് . ശിവക്ഷേത്രം , ഗണപതി ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം എന്നിവടങ്ങളിലും സർപ്പദോഷത്തിന് പരിഹാരമായി വഴിപാടുകൾ നടത്താം.

സർപ്പം ഉറക്കം കഴിഞ്ഞ് ഉണരുന്ന കാലം ആണ് കന്നി മാസത്തിലെ ആയില്യമെന്നും അന്നേ ​ദിവസം പൂജചെയ്താൽ ഫലം കൂടുതൽ ലഭിക്കുമെന്നും വിശ്വാസം ഉണ്ട്. സർപ്പം പാട്ട് ,സർപ്പം തുള്ളൽ എന്നിവയാണ് പ്രധാന വഴിപാട്. ഒരിക്കൽ മഹാരാജാവിന് മണ്ണാറശാല ആയില്യത്തിന് പങ്കെടുക്കാൻ സാധിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന് ആഘോഷം തുലാമാസത്തിലേക്ക് മാറ്റി. അന്ന് മുതൽ മണ്ണാറശാല ആയില്യം തുലാമാസത്തിലായി.

Related Stories
Diwali 2024: ദീപാവലി ദിവസം നിങ്ങളുടെ രാശിപ്രകാരമുള്ള നിറത്തിൽ വസ്ത്രം ധരിക്കൂ; ഐശ്വര്യവും പണവും ഇരട്ടിക്കും
Mannarasala Ayilyam: മണ്ണാറശാല ആയില്യം മഹോത്സവം; ഒക്ടോബർ 26-ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു
Mannarasala Ayilyam 2024 : അമ്മയുടെ മടിയിൽ സർപ്പക്കുഞ്ഞുങ്ങൾ ഇഴയും, മുഖ്യപൂജാരിണി വിവാഹം കഴിച്ച് എത്തുന്നവർ… മണ്ണാറശ്ശാലയിലെ പ്രത്യേകതകൾ ഏറെ
Today Horoscope: നല്ല വാർത്തകൾ കേൾക്കാൻ ഇടവരും; ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; സമ്പൂർണ സുര്യരാശിഫലം
Today Horoscope: ഈ രാശിക്കാർക്ക് ഇന്ന്‌ പൊതുവെ നല്ല സമയമാണ്; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
Astrology Prediction: ഈ ദിവസം മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭിവക്കാൻ പോകുന്നത്… ശുക്രൻ തൃക്കേട്ടയിലേക്ക് മാറുന്നു
ധൈര്യമായി കടുപ്പത്തിൽ കാപ്പിയും ചായയും കുടിച്ചോളൂ....
ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ
​ഗുണം കൂടുതലുള്ളത് മുട്ടയുടെ മഞ്ഞയ്ക്കോ വെള്ളയ്ക്കോ?
കാബേജിന്റെ പ്രത്യേക മണത്തിന്റെ കാരണം അറിയാമോ?