Sabarimala Makaravilakku 2025: മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; വെർച്വൽ ക്യു ബുക്കിങ് ജനുവരി 15 വരെ പൂർത്തിയായി; ഈ ദിവസങ്ങളിൽ സ്പോട് ബുക്കിങ് ഇല്ല
Sabarimala Makaravilakku Celebration 2025: ഇന്ന് പുലർച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. ദിവസവും പുലർച്ചെ 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. ജനുവരി 14നാണ് മകരവിളക്ക്. തുടർന്ന് തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
ശബരിമല: മകരവിളക്ക് പൂജകള്‍ക്ക് തുടക്കമായി. ഇന്ന് പുലർച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. ദിവസവും പുലർച്ചെ 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. ജനുവരി 14നാണ് മകരവിളക്ക്. തുടർന്ന് തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
ഇന്നലെ വൈകിട്ടോടെയാണ് മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്നു. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. മേൽശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷം ഭക്തര്‍ പതിനെട്ടാം പടി കയറി. അതേസമയം മകരവിളക്ക് തീർഥാടനകാലത്തെ വെർച്വൽ ക്യു ബുക്കിങ് ജനുവരി 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം ലഭ്യമാകുന്നത്. തിരക്കുനിയന്ത്രിക്കുന്നതിന്റെ ഭാഗമായി മകരവിളക്കിന്റെ പ്രധാന ദിവസങ്ങളായ 12 മുതൽ 14 വരെ സ്പോട് ബുക്കിങ് ഇല്ല. ഈ ദിവസങ്ങളിൽ വെർച്വൽ ക്യു എണ്ണവും കുറച്ചിട്ടുണ്ട്.
Also Read: കുടുംബത്തില്‍ സമാധാനം;പങ്കാളിത്ത ബിസിനസില്‍ ലാഭം; ഇന്നത്തെ രാശിഫലം
വൻ ഭക്തജന തിരക്ക്
അതേസമയം മകരവിളക്ക് തീർത്ഥാടനത്തിന് അനുബന്ധിച്ച് വൻ ഭക്തജന തിരക്കാണ് സനിധാനത്ത് അനുഭവപ്പെടുന്നത്. ആദ്യ ദിനം 66, 394 തീർത്ഥാടകർ ദർശനം നടത്തി. ദർശനം സുഗമമാക്കാൻ വിപുലമായ ക്രമീകരണമാണ് ഏർപ്പെടുത്തിയത്. നട തുറന്ന് ആറ് മണിക്കൂർ പിന്നിടുമ്പോൾ മല കയറിയത് 49,314 തീർഥാടകരാണ്. ഇതിൽ 13,274 പേർ സ്പോട് ബുക്കിങ് ആയിരുന്നു. സുരക്ഷാ ചുമതലക്കായി പോലീസിന്റെ അഞ്ചാമത് ബാച്ച് സന്നിധാനത്ത് ചുമതലയേറ്റു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പി എസ് മധുസൂദനൻ്റെ നേതൃത്വത്തിൽ 1,437 പേരാണ് പുതിയ സംഘത്തിലുള്ളത്. ഇതരം സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പമാരുടെ തിരക്ക് കണക്കിലെടുത്ത് അഞ്ച് കൗണ്ടറുകളിലായാണ് സ്പോട് ബുക്കിംഗ് പ്രവർത്തിക്കുന്നത്.
അയ്യപ്പന്റെ സ്വർണ ലോക്കറ്റുകൾ
ജനുവരി 14ന് മകരവിളക്ക് ദിവസം അയ്യപ്പന്റെ സ്വർണ ലോക്കറ്റുകൾ ദേവസ്വം ബോർഡ് പുറത്തിറക്കും. 2 ,4, 6, 8 ഗ്രാമുകളിലുള്ള ലോക്കറ്റുകളാണ് പുറത്തിറക്കുക. മന്ത്രി വി.എൻ.വാസവനാണ് പുറത്തിറക്കുന്നത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥിയായിരിക്കും.