Sabarimala : ശബരിമലയിൽ തിരക്കു കൂടുന്നു; ദര്‍ശനസമയം കൂട്ടി, പുതിയ സമയക്രമം ഇങ്ങനെ…

Sabarimala temple darshan time increased: ഇത്രയധികം ഭക്തർക്കുള്ള അടിസ്ഥാന സൗകര്യവും സന്നിധാനത്ത് ഒരുക്കിയിട്ടില്ല എന്ന ആക്ഷേപവും പരക്കെയുണ്ട്.

Sabarimala : ശബരിമലയിൽ തിരക്കു കൂടുന്നു; ദര്‍ശനസമയം കൂട്ടി, പുതിയ സമയക്രമം ഇങ്ങനെ...

ശബരിമല ( Image Courtesy: Facebook)

Published: 

19 Oct 2024 17:43 PM

ശബരിമല: തിരക്ക് കൂടിയതോടെ ശബരിമല ക്ഷേത്രത്തിൽ ദർശനസമയം മൂന്ന് മണിക്കൂർ കൂട്ടി. പുതിയ സമയക്രമം അനുസരിച്ച് ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് വീണ്ടും നട തുറക്കും. തിരക്ക് കണക്കിലെടുത്ത് ഇന്നാണ് ദർശന സമയം കൂട്ടാനുള്ള തീരുമാനം എടുത്തത്. തീർഥാടന കാലം തുടങ്ങിയതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

നടപ്പന്തലിലും പുറത്തുമായി ആയിരകണക്കിന് ഭക്തജനങ്ങളാണ് ക്യൂവിൽ ദർശനത്തിനായി കാത്തു നിൽക്കുന്നത്. മാസപൂജ സമയത്ത് സാധാരണ ഇത്ര തിരക്ക് ഉണ്ടാകാറില്ല. എന്നാൽ ആദ്യമായാണ് ഇത്ര അധികം തിരക്കുണ്ടാവുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തു നിൽക്കുന്ന തീർഥാടകർക്ക് ചുക്കു വെള്ളം കൊടുക്കാൻ വലിയ നടപ്പന്തലിൽ മാത്രമാണ് ദേവസ്വം ബോർഡ് ക്രമീകരണം ചെയ്തിട്ടുള്ളത് എന്നാണ് വിവരം.

ALSO READ – സരിന്റെ പുറകെ ഷാനിബും; പാലക്കാട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎമ്മിലേക്ക

സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, പിൽഗ്രീം സെന്ററുകൾ എന്നിവയിൽ തീർഥാടന അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അതുകൊണ്ടുതന്നെ സന്നിധാനത്ത് താമസ സൗകര്യവും ഇപ്പോൾ കുറവാണ്. കൂടാതെ ഇത്രയധികം ഭക്തർക്കുള്ള അടിസ്ഥാന സൗകര്യവും സന്നിധാനത്ത് ഒരുക്കിയിട്ടില്ല എന്ന ആക്ഷേപവും പരക്കെയുണ്ട്. തിരക്കു നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസില്ലെന്ന പരാതിയും ഇതിനൊപ്പം ഉയരുന്നു.

170 പോലീസുകാരാണ് നിലവിൽ ഡ്യൂട്ടിയിൽ സന്നിധാനത്തുള്ളത് എന്നാണ് വിവരം.
ഇതിനിടെ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രം തുറക്കൽ , ദർശനം ക്യൂ ടിക്കറ്റുകൾ , സന്നിധാനത്തെ താമസം തുടങ്ങി എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ തീർത്ഥാടകർക്ക് sabarimalaonline.org വഴി ഓൺലൈനായി ബുക്ക് ചെയ്യാം .

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?