ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെ; ഒഴിവാക്കേണ്ടവ ഇവ; മാർഗനിർദ്ദേശങ്ങളുമായി തന്ത്രി | sabarimala tantri kandararu rajeevaru's share instructions to avoid unnecessary items in Irumudikettu Malayalam news - Malayalam Tv9

Irumudikettu: ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെ; ഒഴിവാക്കേണ്ടവ ഇവ; മാർഗനിർദ്ദേശങ്ങളുമായി തന്ത്രി

Irumudikettu: ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി പറഞ്ഞു. ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നും തന്ത്രി പറഞ്ഞു.

Irumudikettu: ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെ; ഒഴിവാക്കേണ്ടവ ഇവ;  മാർഗനിർദ്ദേശങ്ങളുമായി തന്ത്രി

ശബരിമല തീര്‍ത്ഥാടകര്‍ , തന്ത്രി കണ്ഠര് രാജീവര് (image credits: facebook)

Published: 

06 Nov 2024 11:04 AM

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്നും അതിൽ എന്തൊക്കെ ഒഴിവാക്കണമെന്നും മാർഗനിർദ്ദേശം പുറപ്പെടുവിപ്പിച്ച് ശബരിമല തന്ത്രി. ആവശ്യമില്ലാത്ത പൂജാ സാധനങ്ങൾ നിറച്ചുകൊണ്ടുവരരുതെന്നും. ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണമെന്നും തന്ത്രി പറഞ്ഞു. ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങൾ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറിന് കത്തയച്ചു.

തന്ത്രി നൽകിയ മാർഗനിർദ്ദേശങ്ങൾ ദേവസ്വം ബോർഡും അംഗീകരിച്ചു. ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ ഒഴിവാക്കണം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടിൽ രണ്ടു ഭാഗങ്ങളാണുള്ളത്. മുൻകെട്ടിൽ ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങളും പിൻകെട്ടിൽ ഭക്ഷണപദാർത്ഥങ്ങളുമാണ്. പണ്ടൊക്കെ ഭക്തർ കാൽനടയായി വന്നപ്പോഴാണ് ഇടയ്‌ക്ക് താവളം അടിച്ച് ഭക്ഷണം ഒരുക്കാൻ അരി നാളികേരം തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവന്നിരുന്നത്. ഇപ്പോൾ എല്ലായിടവും ഭക്ഷണസൗകര്യം ഉള്ളതിനാൽ അതിന്റെ ആവശ്യമില്ല. പിൻകട്ടിൽ കുറച്ച് അരി കരുതിയാൽ മതി. ഇത് ശബരിമലയിൽ സമർപ്പിച്ച വെള്ള നിവേദ്യം വാങ്ങാം. മുൻകെട്ടിൽ ഉണക്കലരി, നെയ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില ,അടയ്‌ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതിയെന്നും തന്ത്രിയുടെ കത്തിൽ പറയുന്നു.

Also read-GST Tax : പദ്മനാഭ സ്വാമി ക്ഷേത്രത്തിന് 7 വർഷത്തെ നികുതി കുടിശ്ശിക പിഴ

തന്ത്രി ദേവസ്വം ബോർഡിന് അയച്ച കത്തിൻറെ പൂർണ രൂപം

വിഷയം: ഇരുമുടികെട്ടിലെ പ്ലാസ്റ്റിക് സംബന്ധിച്ച്

ഇപ്പോൾ ശബരിമലയിൽ വരുന്ന അയ്യപ്പ ഭക്ത ജനങ്ങൾ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടിൽ ധാരാളം പ്ലാസ്രഅറിക് കടന്നുവരുന്നുണ്ട്. ഇത് ശബരിമലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ഇരുമുടിക്കെട്ടിൽ ആവശ്യമില്ലാത്ത പല സാധനങ്ങളും നിറച്ചാണ് വരുന്നത്. ഇത് ഒഴിവാക്കേണ്ടതാണ്.

ഇരുമുടിക്കെട്ടിൽ രണ്ട് ഭാഗഹ്ങളാണ് ഉള്ളത്. മുൻ കെട്ട്- ശബരിമലയിൽ സമർപ്പിക്കാൻ പിൻകെട്ട്- ഭക്ഷണ പദാർത്ഥങ്ങൾ
പഴയകാലത്ത് അയ്യപ്പ ഭക്തന്മാർ നടന്നാണ് ശബരിമലയിലെത്തിയിരുന്നത്. അവർക്ക് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള നാളികേരം, അരി തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവരുകയാണ് രീതി.

ഇപ്പോൾ അതിൻറെ ആവശ്യമില്ല. അതിനാൽ പിൻകെട്ടിൽ കുറച്ച് അരി മാത്രം കരുതിയാൽ മതി. അത് ശബരിമലയിൽ സമർപ്പിച്ച് നിവേദ്യം വാങ്ങാൻ സാധിക്കും. മുൻകെട്ടിൽ ആവശ്യമില്ലാത്ത ചന്ദനത്തിരി, കർപ്പൂരം, പനിനീർ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇതും അവിടെ ഉപയോഗിക്കുന്നില്ല. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം മതയാകും.
ഈ വിവരങ്ങൾ ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ മുമ്പിൽ സമർപ്പിക്കുന്നു.

Related Stories
താടിവടിച്ച് സുരേഷ് ഗോപി; നല്ല ബെസ്റ്റ് മാറ്റമെന്ന് ആരാധകര്‍
പേശികളുടെ വളർച്ചയ്ക്ക് ഇവ കഴിക്കാം
കമലാ ഹാരിസിനെ പിന്തുണയ്ക്കുന്ന പ്രമുഖർ നിരവധി
ലേലത്തിൽ ആർസിബി ശ്രമിക്കാൻ സാധ്യതയുള്ള ചില താരങ്ങൾ