Sabarimala: വ്രതം നോറ്റ് മലചവിട്ടാൻ അയ്യപ്പൻമാർ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ | Sabarimala Pilgrim Visit 41 Days Vratham Rules, Check Details In Malayalam Malayalam news - Malayalam Tv9

Sabarimala: വ്രതം നോറ്റ് മലചവിട്ടാൻ അയ്യപ്പൻമാർ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Sabarimala Vratham: വൃശ്ചികം ഒന്നു മുതൽ ധനു പതിനൊന്ന് വരെയാണ് മണ്ഡലകാലം. ഈ കാലയളവിലാണ് അയ്യപ്പസ്വാമിയെ കാണാനായി ഭക്തർ മലചവിട്ടുന്നത്.

Sabarimala: വ്രതം നോറ്റ് മലചവിട്ടാൻ അയ്യപ്പൻമാർ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Sabarimala Temple( Image Credits: Social Media)

Published: 

07 Nov 2024 21:42 PM

സ്വാമിയേ ശരണമയ്യപ്പാ.. ശരണം വിളികളാൽ ഭക്തിനിർഭരമാകുന്ന ഒരു മണ്ഡലകാലം കൂടി അടുത്തെത്തി. നവംബർ 16-നാണ് വൃശ്ചികം ഒന്ന്. കലിയുഗവരദനായ ‌‌ അയ്യപ്പന്റെ ദർശനം ലഭിക്കണമെങ്കിൽ വ്രതവും ചിട്ടവട്ടങ്ങളും പാലിക്കണം എന്നാണ് വിശ്വാസം. മറ്റ് വ്രതങ്ങളിൽ നിന്ന് ശബരിമല അയ്യപ്പനെ ദർശിക്കാനുള്ള വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്ന് ഹൈന്ദവ ആചാര്യൻമാർ ചൂണ്ടിക്കാട്ടുന്നു.

വൃശ്ചികം ഒന്നു മുതൽ ധനു പതിനൊന്ന് വരെയാണ് മണ്ഡലകാലം. ഈ കാലയളവിലാണ് അയ്യപ്പസ്വാമിയെ കാണാനായി ഭക്തർ മലചവിട്ടുന്നത്. തുലാമാസത്തിൽ വ്രതം അനുഷ്ഠിച്ച് വൃശ്ചികം ആദ്യം അയ്യപ്പനെ കാണുവാൻ പോകുന്നതും പതിവാണ്. സുഖഭോഗങ്ങൾ ത്യജിച്ച് നിഷ്ഠകൾ പാലിച്ച് പതിനെട്ടാം പടിചവിട്ടിയാൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. മനസ്സും ശരീരവും ശുദ്ധമാക്കി 41 ദിവസം വ്രതം നോറ്റാണ് അയ്യപ്പൻ/മാളികപ്പുറവും പതിനെട്ടാം പടിചവിട്ടുന്നത്. പുണ്യസഞ്ചയനം, ആഗ്രഹ സാഫല്യം, പാപനാശം തുടങ്ങി കാര്യങ്ങളാണ് വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്. മാലയിടുന്നവർക്കൊപ്പം കുടുബാം​ഗങ്ങളും വ്രതം നോക്കുന്നു.

കന്നി സ്വാമിമാർ മുതൽ ഗുരുസ്വാമി വരെ അയ്യപ്പ ദർശനത്തിനായി ഓരേ ചിട്ടകളാണ് പാലിക്കുന്നത്. ശബരിമല വ്രതം മണ്ഡലകാല വ്രതം എന്നാണ് അറിയപ്പെടുന്നത്. വ്രതശുദ്ധിയാണ് ശബരിമല തീർത്ഥാടനത്തിൽ മുഖ്യം. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. മത്സ്യമാംസാദി കഴിക്കാൻ പാടില്ല. ബ്രഹ്മചര്യമാണ് വ്രതനിഷ്ഠയിൽ പ്രധാനം. മാലയിടുന്നത് മുതൽ ഊരുന്നത് വരെ താടിയോ മുടിയോ വെട്ടാൻ പാടില്ല.

വ്രതകാലത്ത് രാവിലെ കുളിച്ച് വേണം ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും. തലേ ദിവസത്തെ ഭക്ഷണം കഴിക്കാൻ. പുറത്ത് നിന്നും ഭക്ഷണം കഴിക്കരുത്. ദേഷ്യം, അസൂയ, വിദ്വേഷം എന്നിവ തോന്നരുത്. കള്ളം പറയാനോ, മറ്റുള്ളവർക്ക് ദോഷകരമാകുന്ന പ്രവർത്തികൾ ചെയ്യാനോ പാടില്ല. വൈകുന്നേരങ്ങളിൾ ശുദ്ധിയോടെ പ്രാർത്ഥിക്കണം. ക്ഷേത്ര ദർശനവും പതിവാക്കണമെന്നാണ് ആചാര്യന്മാരർ പറയുന്നത്. മദ്യവും മറ്റ് ലഹരിപദാർത്ഥങ്ങളും മാലയിട്ടാൽ ഉപയോ​ഗിക്കരുത്. വ്രതത്തിലാണെങ്കിൽ മരണവീടുകളിൽ പോകരുത്.

മാലയിട്ടാണ് ശബരിമല വ്രതം ആരംഭിക്കുന്നത്. രുദ്രാക്ഷമാല, തുളസിമാല, സ്പടിക മാലയോ എന്നിവ ധരിക്കാം. കെട്ടുനിറ എന്ന ചടങ്ങോടെയാണ് അയ്യപ്പനെ ദർശിക്കാൻ പുറപ്പെടുക. വീടുകളിലോ ക്ഷേത്രങ്ങളിലോ വച്ചാണ് കെട്ടുനിറ നടത്താൻ. ഗുരുസ്വാമിയാണ് കെട്ടുനിറച്ച് തരിക. ഇരുമുടിക്കെട്ട് താങ്ങിയശേഷം ഗണപതി ഭഗവാന് തേങ്ങയുടച്ചാണ് അയ്യപ്പനെ ദർശിക്കാനുള്ള യാത്ര ആരംഭിക്കുക. നേരത്തെ വ്രതം നോക്കി കെട്ടുനിറക്ക് മുമ്പ് മാലയിട്ട് മലചവിട്ടുന്നവരും ഉണ്ട്. മാലയിട്ട ക്ഷേത്രത്തിൽ എത്തിവേണം മാലയൂരാനും. മലയിറങ്ങിയ ഉടനെ മാല അഴിക്കുന്നരുതെന്നാണ് ആചാര്യന്മാർ പറയുന്നത്.

വസ്ത്രധാരണം: മലചവിട്ടാനായി മാലയിട്ട് കഴിഞ്ഞാൽ സ്വാമിമാരും മാളികപ്പുറവും കറുപ്പ്, നീല നിറത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കാൻ. അലക്കി ശുദ്ധിയാക്കിയ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം.

ഇരുമുടിക്കെട്ട്: ക്ഷേത്രത്തിലൊ വീട്ടിലെ പൂജാമുറിയിലോ മുറ്റത്തോ ആയിരിക്കും കെട്ടുനിറ നടത്തുക. ​ഗുരുസ്വാമിയായിരിക്കും കെട്ടുനിറ കർമം നടത്തുക. ഇഹത്തിലെയും പരത്തിലെയും പാപപുണ്യങ്ങളുടെ ചുമടുകളാണ് ഇരുമുടിക്കെട്ടെന്നാണ് വിശ്വാസം. വഴിപാട് സാധനങ്ങളാണ് മുൻകെട്ടിൽ നിറയ്‌ക്കുക. ഉണക്കലരി, കാണിപ്പൊന്ന്, നാളികേരം, നെയ്‌ത്തേങ്ങ, കർപ്പൂരം എന്നിവ ഇതിൽ നിറയ്‌ക്കും. മാളികപ്പുറത്തേക്കുള്ള മഞ്ഞൾപ്പൊടി, അവിൽ, മലർ, കൽക്കണ്ടം, ഉണക്കമുന്തിരി, തേൻ, പനിനീര്, കദളിപ്പഴം, ഉണക്കലരി, കുരുമുളക് തുടങ്ങിയവയാണ് പിൻകെട്ടിൽ നിറയ്ക്കുക. നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പ സ്വാമിയുടെ അഭിഷേകത്തിന് ഉള്ളതാണ്.

Related Stories
Sabarimala: ശബരിമല തീർത്ഥാടകർക്ക് ആധാര്‍ കാർഡ് നിർബന്ധം; സ്പോട്ട് ബുക്കിം​ഗിലൂടെ 1000O പേർക്ക് ദർശന സൗകര്യം, ദർശന സമയം 18 മണിക്കൂർ
Uthana Ekadashi 2024: സാമ്പത്തിക പ്രശ്നങ്ങൾ മാറാൻ ഉത്ഥാന ഏകാദശിക്ക് ഈ പ്രതിവിധികൾ ചെയ്യൂ
Sabarimala : ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്, നിർദ്ദേശവുമായി പോലീസ്
Sabarimala : ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും എത്തുന്നു…
Today Horoscope: ഈ രാശിക്കാർ ഇന്ന്‌ കാര്യ തടസ്സം നേരിട്ടേക്കാം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
Irumudikettu: ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെ; ഒഴിവാക്കേണ്ടവ ഇവ; മാർഗനിർദ്ദേശങ്ങളുമായി തന്ത്രി
എപ്പോഴാണ് സൂര്യൻ മരിക്കുക? ശാസ്ത്രം പറയുന്നതിങ്ങനെ
നായ്ക്കൾക്ക് നൽകി കൂടാനാകാത്ത ഭക്ഷണങ്ങൾ
വിഷാദത്തോട് വിട പറയാം..
ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിൽ ശ്രദ്ധിക്കേണ്ട താരങ്ങൾ