5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Aazhi: സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌ത്തേങ്ങകൾ കരാറുകാർ വാരി മാറ്റിയെന്നും ആരോപണം

Sabarimala Aazhi Controversy: ദേവസ്വം ബോർഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്നാണ് ഭക്തർ പറയുന്നത്. മാസപൂജയ്ക്കായി തുറക്കുമ്പോൾ മേൽശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനിൽക്കണമെന്നാണ് രീതി. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തർ ഭാ​ഗത്തുനിന്ന് പരാതി ഉയരുന്നുണ്ട്.

Sabarimala Aazhi: സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌ത്തേങ്ങകൾ കരാറുകാർ വാരി മാറ്റിയെന്നും ആരോപണം
ശബരിമല (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 31 Oct 2024 20:42 PM

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ആഴി (Sabarimala Aazhi) അണഞ്ഞതായി പരാതി. ബുധനാഴ്ച രാത്രി അണഞ്ഞ ആഴി വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചതെന്നും റിപ്പോർട്ടുണ്ട്. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകൾ കരാറുകാർ വാരി മാറ്റിയതായും ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഉയർന്ന പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.

ദേവസ്വം ബോർഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്നാണ് ഭക്തർ പറയുന്നത്. മാസപൂജയ്ക്കായി തുറക്കുമ്പോൾ മേൽശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനിൽക്കണമെന്നാണ് രീതി. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തർ ഭാ​ഗത്തുനിന്ന് പരാതി ഉയരുന്നുണ്ട്.

വിശേഷാവസരങ്ങളിലും മാസ പൂജാവേളകളിലും ശബരിമല ക്ഷേത്ര നടതുറന്ന് ദീപം തെളിച്ചാൽ ഉടൻ തന്നെ ആഴിയിലേക്ക് അഗ്‌നി പകരുന്നതാണ് അന്നേ ദിവസത്തെ പ്രധാന ചടങ്ങ്. ആഴിയിലേക്ക് അ​ഗ്നി പകർന്നതിന് ശേഷം മാത്രമേ അയ്യപ്പന്മാരെ 18-ാം പടി ചവിട്ടാൻ അനുവദിക്കുകയുള്ളൂ.

ബുധനാഴ്ച ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്‌നി പകർന്നിരുന്നു. എന്നാൽ രാത്രിയോടെ അഗ്‌നി അണഞ്ഞുപോകുകയായിരുന്നു. എന്നാൽ ഇത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാവിലെ 11 മണിയോടെ ഭക്തരാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്‌നിപകർന്നതെന്നാണ് പരാതി.

ആഴി അണഞ്ഞതിനെത്തുടർന്ന് നിക്ഷേപിക്കപ്പെട്ട നെയ്‌ത്തേങ്ങകൾ കരാറുകാർ വാരി നീക്കിയെന്നും ഭക്തർ പരാതിപ്പെട്ടിട്ടുണ്ട്. വിഷയം ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നാണ് ദേവസ്വം ബോർഡ് അധ്യക്ഷൻ അറിയിച്ചത്.

Latest News