Malayalam Job Astrology: ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കുന്ന അപൂർവ രാശിക്കാർ

Malayalam Job Astrology Predictions: സൂര്യനും വ്യാഴവും സൗഹൃദ ഗ്രഹങ്ങളായതിനാൽ, അവരുടെ പരസ്പര ഭാവം തീർച്ചയായും വിവിധ രാശിക്കാർക്ക് ശക്തിയോഗം, ധനയോഗം, അംഗീകാരം, പ്രശസ്തി എന്നിവ നൽകും.

Malayalam Job Astrology: ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കുന്ന അപൂർവ രാശിക്കാർ

Malayalam Job Astrology | Credits: Getty Images

Published: 

12 Nov 2024 20:10 PM

വ്യാഴവും സൂര്യനും പരസ്പരം കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത് ജ്യോതിഷപരമായി അപൂർവ്വമായൊരു യോഗമാണ്.നിലവിൽ വൃഷഭ രാശിയിൽ നിൽക്കുന്ന വ്യാഴം ഈ മാസം 17 ന് വൃശ്ചിക രാശിയിൽ പ്രവേശിക്കുന്ന സൂര്യനുമായി ചേർന്ന സാമ സപ്തകം രൂപപ്പെടും. ഈ രണ്ട് ഗ്രഹങ്ങളും സൗഹൃദ ഗ്രഹങ്ങളായതിനാൽ, അവരുടെ പരസ്പര ഭാവം തീർച്ചയായും വിവിധ രാശിക്കാർക്ക് ശക്തിയോഗം, ധനയോഗം, അംഗീകാരം, പ്രശസ്തി എന്നിവ നൽകും. വൃശ്ചികം, കർക്കടകം, ചിങ്ങം, മകരം, കുംഭം, ഇടവം എന്നീ രാശിക്കാർക്ക് വൻ ശമ്പളത്തോടുകൂടിയ പ്രമോഷൻ തീർച്ചയായും ലഭിക്കും.

ഇടവം: ഈ രാശിക്കാർക്ക് ഒരു മാസക്കാലം ജീവിതം സമാധാനപരവും അനുകൂലവും സംതൃപ്തവുമായിരിക്കും. ജോലിയിൽ ദശാകാല യോഗാനുഭവം ഉണ്ടാകും. പ്രിയപ്പെട്ട മേഖലകളിലേക്ക് മാറ്റം കിട്ടാനുള്ള സാധ്യതയുണ്ട്. തൊഴിലില്ലാത്തവർക്ക് സ്വന്തം നാട്ടിൽ ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. തൊഴിലിലും ബിസിനസ്സിലും ലാഭം തുടരും.

ALSO READ: Malayalam Astrology: നവംബര്‍ 15ന് ശേഷം ഈ നക്ഷത്രക്കാര്‍ കോടീശ്വരന്മാരാകും; നിങ്ങളുമുണ്ടോ ഇക്കൂട്ടത്തില്‍

കർക്കിടകം: ഈ രാശിക്കാർക്ക് ഏതൊകു ശ്രമവും ഫലവത്താകും. പ്രതിഭകളെ അംഗീകരിക്കും. സ്ഥാനമാനങ്ങളും പ്രശസ്തിയും വർദ്ധിക്കും. വരുമാന മാർഗങ്ങൾ വികസിക്കും. വ്യക്തിപരവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളിൽ നിന്ന് മോചിതരാകും. കുട്ടികൾ നന്നായി വളരും. സന്താനയോഗം സാധ്യമാണ്. പല നല്ല വാർത്തകൾ കേൾക്കാനാകും

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് മംഗള ഫലങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥിരതയ്‌ക്കോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്. പ്രമുഖരുമായി അടുത്ത ബന്ധം സ്ഥാപിക്കും. സാമൂഹിക പദവിയും വർദ്ധിക്കും. തൊഴിലിലും ബിസിനസ്സിലും സാമ്പത്തിക നേട്ടം വർദ്ധിക്കും. തൊഴിൽരഹിതർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.

വൃശ്ചികം: തൊഴിൽപരമായി വൃശ്ചിക രാശിക്കാർക്ക് ശമ്പളവും വരുമാനവും വർദ്ധിക്കും. കാര്യക്ഷമതയ്ക്കും കഴിവിനും പ്രതീക്ഷിക്കുന്ന അംഗീകാരം കിട്ടും. ജോലിയിൽ മാത്രമല്ല, സാമൂഹികമായി പദവിയും നിലവാരവും വർദ്ധിക്കും. തൊഴിൽ രഹിതരുടെ സ്വപ്നം സാക്ഷാത്കരിക്കും. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ഗൃഹയോഗം ഉണ്ടാകും. തൊഴിലും ബിസിനസ്സുകളും പുതിയ വഴി തുറക്കും. മനസ്സിലെ ആഗ്രഹങ്ങൾ സഫലമാകും.

മകരം: മകരം രാശിക്കാർക്ക് പലവിധത്തിൽ വരുമാനം വർദ്ധിക്കുകയും പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. ആരോഗ്യപരവും വ്യക്തിപരവുമായ മിക്ക പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.സർക്കാരിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. സർക്കാരിൻ്റെ അംഗീകാരവും ലഭിക്കും. രാഷ്ട്രീയത്തിൽ ശോഭിക്കാൻ അവസരമുണ്ട്. വീട്ടിൽ നല്ല കാര്യങ്ങൾ സംഭവിക്കും.

കുംഭം: കുംഭം രാശിയുടെ നാലാം സ്ഥാനത്ത് വ്യാഴവും പത്താം ഭാവത്തിലെ സൂര്യനും തുല്യ ഭാവത്തിലാണ് ആയതിനാഷൽ ജോലിയിൽ സ്ഥാനമാനങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ അനുകൂലമായ ചില പുരോഗതികൾ ഉണ്ടാകാനും സാധ്യതയുണ്ട്. തൊഴിൽരഹിതർക്ക് പ്രതീക്ഷിച്ച ഓഫറുകൾ ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാവും. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം