5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Horoscope Today: ഇന്ന്‌ കാര്യതടസം, ശത്രു ശല്യം എന്നിവയ്ക്ക് സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Malayalam Horoscope Today December 12: നക്ഷത്രം, ജനിച്ച സമയം, നാഴികകളുടെ വ്യത്യാസം എന്നിവ അനുസരിച്ച് ഓരോരുത്തരുടെയും ഫലങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Malayalam Horoscope Today: ഇന്ന്‌ കാര്യതടസം, ശത്രു ശല്യം എന്നിവയ്ക്ക് സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
nandha-das
Nandha Das | Updated On: 12 Dec 2024 07:11 AM

ഇന്ന് ഡിസംബർ 12. പലരും അവരുടെ ദിവസം തുടങ്ങുന്നത് അതാത് ദിവസങ്ങളിലെ രാശി ഫലങ്ങൾ വായിച്ചുകൊണ്ടായിരിക്കും. അന്നത്തെ ദിവസം അവർക്ക് എങ്ങനെ ആയിരിക്കും എന്നതിന്റെ ചില സൂചനകൾ ലഭിക്കുന്നത്തിന് ഇത് ഉപകരിക്കുന്നു. നക്ഷത്രം, ജനിച്ച സമയം, നാഴികകളുടെ വ്യത്യാസം എന്നിവ അനുസരിച്ച് ഓരോരുത്തരുടെയും ഫലങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. അതിനാൽ ചിലർക്ക് ഇന്ന് നല്ല സമയമായിക്കാം. കാര്യവിജയം, ആരോഗ്യം, അംഗീകരം, നേട്ടം എന്നിവ ഉണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. കാര്യപരാചയം, മനഃപ്രയാസം തുടങ്ങിയവ നേരിട്ടേക്കാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ അനുകൂലമായ സാഹചര്യമാണ്. കാര്യവിജയം, പ്രവർത്തന വിജയം, മത്സര വിജയം എന്നിവ കാണുന്നു. കാലങ്ങളായുള്ള പല ആഗ്രഹങ്ങളും ഇന്ന് സാധിക്കും.

ഇടവം

‌‌
ഇടവം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂലമായ സമയമല്ല. കാര്യപരാചയം, മനഃപ്രയാസം എന്നിവ നേരിട്ടേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാനും സാധ്യത. പല കാര്യങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കാം.

മിഥുനം

 

മിഥുനം രാശിക്കാർക്ക് ഇന്ന് പൊതുവെ മെച്ചപ്പെട്ട സമയമാണ്. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. ഏറെ നാളായുള്ള പല ആഗ്രഹങ്ങളും ഇന്ന് സാധിച്ചേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. അംഗീകാരം, നേട്ടം എന്നിവ കാണുന്നു.

കർക്കടകം

 

കർക്കടക രാശിക്ക് ഇന്ന് ധനയോഗം ഉണ്ട്. ബന്ധുക്കളുമായി കൂടിച്ചേരലിന് അവസരം ലഭിക്കും. തൊഴിൽ മേഖലകളിൽ അംഗീകാരം ലഭിക്കും. ആരോഗ്യസ്ഥിതി നല്ലതായിരിക്കും. ഏർപ്പെടുന്ന പല കാര്യങ്ങളിലും വിജയം കൈവരിക്കും.

ചിങ്ങം

 

ഇന്ന് ചിങ്ങം രാശിക്കാർ പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. അലച്ചിൽ, അനാവശ്യ ചെലവ് എന്നിവ ഉണ്ടാകും. ധനവരവ് കുറയും.

കന്നി

 

കന്നി രാശിക്കാർക്ക് ഇന്ന് അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ ഉണ്ടായേക്കും. ശത്രുശല്യം കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കും. പല കാര്യങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കും.

തുലാം

 

തുലാം രാശിക്കാർക്ക് ഇന്ന് ധനയോഗം കാണും. യാത്രകൾ ചെയ്യേണ്ടി വരുമെങ്കിലും, അതിലൂടെ ഗുണം ഉണ്ടാകും. സുഹൃത്തുക്കളുമായി സംഗമിക്കാൻ അവസരം ലഭിക്കും. ഇഷ്ടഭക്ഷണങ്ങൾ ലഭിക്കും. പല കാര്യങ്ങളിലും വിജയം കൈവരിക്കും.

വൃശ്ചികം

 

വൃശ്ചികം രാശിക്കാർക്ക് ഇന്ന് സന്തോഷവും സമാധാനവും കൈവരും. സ്വയം അഭിമാനിക്കാൻ അവസരം ലാഭിക്കാം. ചെയ്യുന്ന പല കാര്യങ്ങളിലും വിജയമുണ്ടാകും. ഉപയോഗപ്രദമായ സാധനങ്ങൾ കൈവരാൻ സാധ്യത.

ധനു

 

ധനു രാധിക്കാർക്ക് ഇന്ന് അഭിനക്ഷതം ഏൽക്കാൻ സാധ്യത. അപകടങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ജാഗ്രത പാലിക്കുക. യാത്രകൾ തടസ്സപ്പെടാൻ സാധ്യത. നേരത്തെ പദ്ധതിയിട്ടിരുന്നു പല കൂടിക്കാഴ്ചകളും പരാജയപ്പെടാൻ.

മകരം

 

മകരം രാശിക്കാർക്ക് ചില കാര്യങ്ങളിൽ തടസ്സങ്ങൾ വന്നു ചേരാം. മനഃപ്രയാസം ഉണ്ടാകാം. ചില വാഗ്‌വാദങ്ങൾ കലഹത്തിൽ ചെന്ന് അവസാനിക്കും. ധനവരവ് കുറയും. കാര്യപരാചയം, ഇച്ഛഭാംഗം എന്നിവ കാണുന്നു.

കുംഭം

 

കുംഭം രാശിക്കാർക്ക് ഇന്ന് ആരോഗ്യസ്ഥിതി നല്ലതായിരിക്കും. പല പ്രവർത്തികളിലും അംഗീകാരം ലഭിക്കും. ഒരുപാട് നാളത്തെ ആഗ്രഹങ്ങൾ സാധിക്കാൻ അവസരം ലഭിക്കും. മത്സരവിജയം, കാര്യവിജയം എന്നിവ കാണുന്നു.

മീനം

 

മീനം രാശിക്കാർ ഇന്ന് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവയും കാണുന്നു. ഇന്ന് പല കാര്യങ്ങളിലും തടസ്സങ്ങൾ നേരിട്ടേക്കാം. യാത്രകൾ ഫലവത്താകില്ല.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News