5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam: സ്വന്തം ആരോഗ്യവും അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കണം; ഇന്നത്തെ നക്ഷത്രഫലം വിശദമായി

Malayalam Horoscope Today 21st December : ആരോഗ്യകാര്യത്തിലെ ശ്രദ്ധയാണ് ഇന്ന് പ്രധാനം. സ്വന്തം ആരോഗ്യം മാത്രമല്ല, അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ചില രാശിക്കാർക്ക് സാമ്പത്തികച്ചിലവ് വർധിക്കാനും ഇടയുണ്ട്. ഇന്നത്തെ രാശിഫലം വിശദമായി അറിയാം.

Today’s Horoscope Malayalam: സ്വന്തം ആരോഗ്യവും അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കണം; ഇന്നത്തെ നക്ഷത്രഫലം വിശദമായി
ഇന്നത്തെ രാശിഫലം Image Credit source: Freepik
abdul-basith
Abdul Basith | Published: 21 Dec 2024 06:47 AM

ഇന്ന് ഡിസംബർ 21, ശനിയാഴ്ച. ഇന്നത്തെ രാശിഫലമനുസരിച്ച് ചില രാശിക്കാർ സ്വന്തം ആരോഗ്യവും അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കണം. മറ്റ് ചില രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം. ഇതിന് അനുസൃതമായ നിലയിൽ ഇന്നത്തെ ദിവസം പ്ലാൻ ചെയ്താൽ കുറേയേറെ ബുദ്ധിമുട്ടുകൾ ഒഴിയും. ഇന്നത്തെ നക്ഷത്രഫലം അറിയാം.

മേടം
ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തികച്ചിലവ് കൂടും. മക്കളിൽ നിന്ന് ചില പ്രശ്നങ്ങളുണ്ടായേക്കും. ബിസിനസുകാർ സഹപ്രവർത്തകരുമായി തർക്കമുണ്ടാവാനിടയുണ്ട്.

ഇടവം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധ്യതയുണ്ട്. ജോലിയിലെ അമിതഭാരം ആരോഗ്യത്തെ ബാധിച്ചേക്കും. സാഹിത്യരംഗത്ത് പ്രശസ്തി വർധിക്കാനിടയുണ്ട്.

മിഥുനം
ഈ രാശിയിലെ രാഷ്ട്രീയക്കാർക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ അതവസാനിക്കും. പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാൻ സാധ്യത. പണം കടം കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക.

കർക്കിടകം
ഇന്ന് ജോലി, ബിസിനസ് എന്നിവകളിൽ നിന്ന് ലാഭമുണ്ടാവും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ശമ്പളവർധനയ്ക്കും സാധ്യതയുണ്ട്. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാവാനിടയുണ്ട്.

ചിങ്ങം
പങ്കാളിയുമായി ചില തർക്കങ്ങൾക്ക് സാധ്യത. സഹോദരങ്ങളുമായുള്ള തർക്കങ്ങളിൽ ഇന്ന് പരിഹാരമുണ്ടായേക്കും. പഴയ ഒരു സുഹൃത്തിനെ കാണാനിടയുണ്ട്.

Also Read : Sabarimala Thanka Anki: വർഷത്തിൽ ഒരിക്കൽ മാത്രം അയ്യന് ചാർത്തുന്ന തങ്ക അങ്കി; കൂടുതൽ വിവരങ്ങളറിയാം

കന്നി
കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. ഇക്കാരണത്താൽ ഇന്ന് ഒരു യാത്ര മാറ്റിവെച്ചേക്കാം. സ്വത്ത് സംബന്ധമായ തർക്കം വീണ്ടും കുടുംബത്തിൽ ചർച്ചയായേക്കും.

തുലാം
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാവും. ദീർഘകാലമായുള്ള നിയമപ്രശ്നങ്ങളിൽ ഇന്ന് വിജയം നേടിയേക്കും. മക്കളുമായി ബന്ധപ്പെട്ട് ചില ആശങ്കകളുണ്ടായേക്കാം. പുതിയ ജോലികൾ ആരംഭിക്കാൻ വൈകുന്നേരം നല്ല സമയം.

വൃശ്ചികം
സാമൂഹ്യസേവനവുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് നല്ല ദിവസം. ഇവർ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സാധ്യത. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങളുണ്ടായേക്കാം. ഇന്ന് കുടുംബത്തോടൊപ്പം മംഗളകരമായ ഒരു ചടങ്ങിൽ പങ്കെടുക്കാനിടയുണ്ട്.

ധനു
ചില പുതിയ ചിലവുകൾ വരാനിടയുണ്ട് എന്നതിനാൽ ഇന്ന് സാമ്പത്തികം ശ്രദ്ധിക്കണം. ചിലവുകൾ വർധിക്കാനിടയുണ്ട്. കൃത്യമായി ശ്രദ്ധിച്ച് ചിലവഴിച്ചില്ലെങ്കിൽ പ്രശ്നമാവും. വിവാഹം അന്വേഷിക്കുന്നവർക്ക് നല്ല വിവാഹാലോചനകൾ വരാനുള്ള സാധ്യതയുണ്ട്. ഒരു സാമൂഹിക ചടങ്ങിൽ പങ്കെടുത്തേക്കും.

മകരം
വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന കോഴ്സ് പഠിക്കാനുള്ള അവസരം ലഭിക്കും. സാമൂഹികവും രാഷ്ട്രീയവുമായ മേഖകളിൽ ബന്ധമുള്ള ആളുകൾ ഇന്ന് ചില പുതിയ ബന്ധങ്ങളുണ്ടാക്കും. ഇന്ന് മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം,.

കുംഭം
ബിസിനസിൽ വിദഗ്ദരുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾക്കായി ഇന്ന് പണം ചിലവഴിയ്ക്കും. പങ്കാളിയ്ക്കൊപ്പം കൂടുതൽ സമയം ചിലവഴിയ്ക്കുന്നതിനാൽ കുടുംബബന്ധം ഊഷ്മളമാവും.

മീനം
ബിസിനസുകാർ ശ്രദ്ധിക്കണം. എതിരാളിയിൽ നിന്ന് ചില പ്രശ്നങ്ങളുണ്ടായേക്ക്കാം. കുടുംബാംഗങ്ങളുമായും തർക്കത്തിന് സാധ്യത. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട തടസം നീങ്ങും. ജോലിക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും.

Latest News