5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam Horoscope 2025: ബമ്പറടിക്കുന്നതിന് തുല്യം, പുതുവർഷത്തിൽ നേട്ടമിവർക്ക്

Astrology Malayalam Predictions 2025: ഫെബ്രുവരി 27-ന് രാത്രി 11:46 ന് ബുധൻ മീനരാശിയിൽ പ്രവേശിക്കുന്നതോടെ രാഹുവും ബുധനും ചേർന്നുള്ള സംയോജനം ഉണ്ടാകും. രാഹുവും ബുധനും ചേർന്നാൽ അത് 12 രാശികളേയും ബാധിക്കും.

Malayalam Horoscope 2025: ബമ്പറടിക്കുന്നതിന് തുല്യം,  പുതുവർഷത്തിൽ നേട്ടമിവർക്ക്
Malayalam Horoscope 2025Image Credit source: Respective Sources
arun-nair
Arun Nair | Updated On: 31 Dec 2024 13:58 PM

ജ്യോതിഷത്തിൽ ഗ്രഹസംക്രമണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഓരോ ഗ്രഹത്തിൻ്റെയും സംക്രമണം ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്ന 12 രാശികളെയും ബാധിക്കുന്നു. പുതുവർഷത്തിലും (2025) ഗ്രഹസംക്രമണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. 2025-ൻ്റെ തുടക്കത്തിൽ ഗ്രഹങ്ങളുടെ അധിപനായ രാഹുവും ബുധനും കൂടിച്ചേരും. ഇതുവഴി പല വിധത്തിലുള്ള മാറ്റങ്ങളും വിവിധ രാശിക്കാർക്ക് ഉണ്ടാവും.

ബുധൻ മീനരാശിയിൽ പ്രവേശിക്കുന്നത്

2025 ഫെബ്രുവരി 27-ന് ബുധൻ മീനരാശിയിൽ പ്രവേശിക്കും. രാഹു നിലവിൽ മീനം രാശിയിൽ സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഫെബ്രുവരി 27 ന് രാത്രി 11:46 ന് ബുധൻ മീനരാശിയിൽ പ്രവേശിക്കുന്നതോടെ രാഹുവും ബുധനും ചേർന്നുള്ള സംയോജനം ഉണ്ടാകും. രാഹുവും ബുധനും ചേർന്നാൽ അത് 12 രാശികളേയും ബാധിക്കും. ഈ സമയത്ത് മൂന്ന് രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെയാണ് ആ മൂന്ന് രാശികൾ എന്ന് നോക്കാം.

ഇടവം രാശി

2025-ൽ രാഹുവും ബുധനും കൂടിച്ചേരുന്നത് ഇടവം രാശി രാശിക്കാർക്ക് ഗുണകരമാവാം. പുതുവർഷത്തിൽ ഇടവം രാശിക്കാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഈ സമയത്ത്, അവരുടെ കരിയറിനെക്കുറിച്ച് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിക്കും. ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സംരംഭകർക്ക് സാമ്പത്തിക പുരോഗതിക്ക് ധാരാളം അവസരങ്ങളുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്കും സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

തുലാം രാശി

തുലാം രാശിക്കാർക്ക് രാഹുവും ബുധനും കൂടിച്ചേരുന്നത് വഴി പ്രത്യേക നേട്ടങ്ങൾ ഉണ്ടാക്കും. ഈ സമയത്ത്,നിങ്ങളുടെ കരിയറിൻ്റെ വളർച്ചയ്ക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. ഗവേഷണത്തിലും സാങ്കേതിക പ്രവർത്തനങ്ങളിലും തുലാം രാശിക്കാർ വിജയം നേടും. ബിസിനസ്സുമായി ബന്ധപ്പെട്ട് ഈ രാശിക്കാർ എന്ത് പദ്ധതികൾ തയ്യാറാക്കിയാലും, പുതുവർഷത്തിൽ വിജയസാധ്യതകളുണ്ടാവും. ബിസിനസ്സിൽ തുലാം രാശിക്കാർക്ക് സാമ്പത്തിക ലാഭം ലഭിക്കാം

വൃശ്ചികം

രാഹുവും ബുധനും കൂടിച്ചേരുന്നത് വൃശ്ചിക രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. പുതുവർഷത്തിൽ ബിസിനസ്സിൽ നിന്നും ലാഭം നേടാനാവും. വൃശ്ചിക രാശിക്കാർ ജോലി അന്വേഷിക്കുന്നവരാണെങ്കിലും അത് ലഭിക്കാം. വിവാഹിതരാണെങ്കിൽ 2025-ൽ അവർക്ക് സന്തോഷകരമായ ജീവിതമുണ്ടാവും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)