Sabarimala : ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും എത്തുന്നു…

KSRTC Online booking for Sabarimala pilgrims: ശബരിമലയിലേക്കുള്ള വാഹനങ്ങളുടെ കൃത്യമായ എണ്ണം ശേഖരിക്കുന്നതിനും നടപടിയുണ്ട്. ഇതിനായി ഓട്ടോമേറ്റഡ് വെഹിക്കിൾ കൗണ്ടിങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിൾ നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവ സജ്ജമാക്കാനാണ് തീരുമാനം.

Sabarimala : ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും എത്തുന്നു...

ശബരിമല ( Image - Sabarimala Devaswom facebook)

Updated On: 

07 Nov 2024 08:59 AM

പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലം ആരംഭിക്കാറായതോടെ തീർത്ഥാടകർക്ക് പലവിധ സൗകര്യങ്ങളും ഒരുക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ശബരിമല തീർത്ഥാടകരെ മുന്നിൽക്കണ്ട് കെഎസ്ആർടിസിയും പദ്ധതികളുമായി രം​ഗത്തുണ്ട്.
തീർഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഏർപ്പാടാക്കുമെന്നാണ് ഇപ്പോഴത്തെ വിവരം.

മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദർശനം ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. 40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററിന് ഉള്ളിലാണെങ്കിൽ അവിടെയെത്തി ഭക്തരെ കയറ്റാനുള്ള സൗകര്യവും ഒരുക്കും. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തുന്നതിനും തീരുമാനമുണ്ട്.

ALSO READ – മാനസിക അസ്വസ്ഥതകളുമായി തൃശൂരില്‍ അലഞ്ഞുതിരിഞ്ഞ് ട്രാവല്‍ വ്‌ളോഗര്‍; രക്ഷകരായി പോലീസ്

ശബരിമലയിലേക്കുള്ള വാഹനങ്ങളുടെ കൃത്യമായ എണ്ണം ശേഖരിക്കുന്നതിനും നടപടിയുണ്ട്. ഇതിനായി ഓട്ടോമേറ്റഡ് വെഹിക്കിൾ കൗണ്ടിങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിൾ നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവ സജ്ജമാക്കാനാണ് തീരുമാനം. തീർഥാടനത്തിന്റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുമെന്നും അറിയിച്ചു.

അരമിനിറ്റ് ഇടവിട്ട് 200 ബസുകൾ നിലയ്ക്കൽ- പമ്പ സർവീസ് നടത്താനും പദ്ധതിയുണ്ട്. ത്രിവേണി യു ടേൺ, നിലയ്ക്കൽ സ്റ്റേഷനുകളിൽ തീർഥാടകർക്ക് ബസിൽ കയറാൻ പാർക്കിങ്ങ് സ്ഥലത്തു തന്നെ ബാരിക്കേഡ് സ്ഥാപിക്കുന്നതിനും പമ്പ യു ടേൺ മുതൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ വരെ റോഡിന്റെ ഇരുവശത്തും സ്വകാര്യവാഹനങ്ങളുടെ അനധികൃതപാർക്കിങ് നിരോധിക്കുന്നതിനും തീരുമാനമുണ്ട്.

പമ്പയിൽനിന്ന് ആവശ്യത്തിന് തീർഥാടകർ കയറിയാൽ നിലയ്ക്കലിൽ പോകാതെ യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കും. മോട്ടോർ വാഹന വകുപ്പിന്റെ 20 സ്‌ക്വാഡുകളെയാണ് 2.50 കിലോമീറ്റർ ദൂരത്തിൽ വിന്യസിക്കുക. അപകടം സംഭവിച്ചാൽ ഏഴ് മിനിറ്റിനകം സംഭവസ്ഥലത്തെത്താവുന്ന തരത്തിലാണ് ഇവരുടെ വിന്യാസം.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ