5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala : ശബരിമല സന്നിധാനത്ത് വിദേശമദ്യമെത്തിച്ച് വില്പന നടത്തി; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

Hotel Employee Arrested For Selling Liquor In Sabarimala : ശബരിമല സന്നിധാനത്ത് വിദേശമദ്യ വില്പന നടത്തിയ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. താമസിച്ചിരുന്ന ഷെഡ്ഡിലാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്. ഇത് വലിയ സുരക്ഷാവീഴ്ചയാണെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

Sabarimala : ശബരിമല സന്നിധാനത്ത് വിദേശമദ്യമെത്തിച്ച് വില്പന നടത്തി; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Bill Oxford/Getty Images
abdul-basith
Abdul Basith | Updated On: 28 Dec 2024 07:17 AM

ശബരിമല സന്നിധാനത്ത് വിദേശമദ്യവുമായി എത്തിയ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. സന്നിധാനത്ത് നാലര ലിറ്റർ വിദേശമദ്യവുമായി എത്തിയ കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്. ഹോട്ടൽ ജീവനക്കാരനായ ഇയാൾ ഹോട്ടലിനോട് ചേർന്നുള്ള ഷെഡ്ഡിലെ ബാഗിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇയാൾ താമസിച്ചിരുന്നത് ഈ ഷെഡ്ഡിലായിരുന്നു. ഇയാൾ സന്നിധാനത്ത് മദ്യവില്പന നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്.

മണ്ഡലകാലത്തിൻ്റെ തുടക്കം മുതൽ ഇയാൾ അനധികൃത മദ്യവില്പന നടത്തിയിരുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്. പൂർണ മദ്യനിരോധന മേഖലയായ ഇവിടേക്ക് കർശന പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്. എന്നാൽ, ഇതൊക്കെ മറികടന്ന് ഇയാൾ ഇവിടെ മദ്യവില്പന നടത്തിയെന്നത് ആശങ്കയുളവാക്കുന്നതാണെന്നും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

സന്നിധാനത്തെ എൻഎസ്എസ് ബിൽഡിങ്ങിന് സമീപമുള്ള ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് 51 വയസുകാരനായ ബിജു. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശിയായ ബിജു നിലവിൽ ഓച്ചിറ മേമനയ്ക്കടുത്ത് നാടലയ്ക്കല്‍ വടക്കതില്‍ എന്ന വീട്ടിലാണ് താമസിക്കുന്നത്.

Also Read : Sabarimala: സ്വാമിയേ ശരണമയ്യപ്പാ! ശബരീശ സന്നിധിയിൽ ഇന്ന് മണ്ഡല പൂജ

നിലവിൽ ശബരിമല നട അടച്ചിരിക്കുകയാണ്. 41 ദിവസം വീണ്ട ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ശേഷം ഈ മാസം 26നാണ് നട അടച്ചത്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 14ന് വൈകിട്ടാന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക. മകരവിളക്കിനോട് അനുബന്ധിച്ച് വെർച്വൽ ക്യൂ വഴി 50000 പേർക്കും ജനുവരി 14ന് 40000 പേർക്കും തീർത്ഥാടനത്തിന് അവസരം ലഭിക്കും. ജനുവരി 13നാണ് തീർത്ഥാടനത്തിന് അവസരം ലഭിക്കുക.

ഈ മാസം 25നാണ് ശബരിമല സന്നിധാനത്ത് തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നത്. ഘോഷയാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഭക്തരെ പമ്പയിൽ നിന്ന് കടത്തിവിടുന്നതിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 25ന് ഉച്ചയോടെ തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തി. അതുകൊണ്ട് തന്നെ രാവിലെ 11 മണിക്ക് ശേഷം തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നില്ല. വൈകുന്നേരത്തോടെയാണ് തങ്ക അങ്കി ഘോഷയാത്ര ശരംകുത്തിയിൽ എത്തിയത്. ഇതിന് പിന്നാലെ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയായിരുന്നു. ഡിസംബർ 22ന് രാവിലെ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നാണ് തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചത്. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു.

Latest News