5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays Horoscope : ബിസിനസില്‍ പുരോഗതി ഉണ്ടാകും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് സൗഭാഗ്യങ്ങള്‍: ഇന്നത്തെ രാശിഫലം അറിയാം

Daily Rashi Phalam 28th December 2024 : ചിലര്‍ക്ക് കടം വാങ്ങാനും കൊടുക്കാനും നല്ല ദിവസമല്ല. വിവാഹം നോക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്. ഇന്നത്തെ വിശദമായ രാശിഫലം എന്തെന്നറിയാം.

Todays Horoscope : ബിസിനസില്‍ പുരോഗതി ഉണ്ടാകും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് സൗഭാഗ്യങ്ങള്‍: ഇന്നത്തെ രാശിഫലം അറിയാം
Today's Horoscope Malayalam Image Credit source: social media
sarika-kp
Sarika KP | Published: 28 Dec 2024 06:31 AM

ഇന്ന് ചില രാശിക്കാര്‍ക്ക് ബിസിനസില്‍ പുരോഗതി ഉണ്ടാകും. ജോലികളില്‍ പുതിയ തസ്തികകള്‍ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് ചില രാശിക്കാരെ കാത്തിരിക്കുന്നത് സൗഭാഗ്യങ്ങള്‍. ചിലര്‍ക്ക് കടം വാങ്ങാനും കൊടുക്കാനും നല്ല ദിവസവുമല്ല. വിവാഹം നോക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്. ഇവർ ആ​ഗ്രഹിച്ച പങ്കാളിയെ തന്നെ ലഭിക്കാൻ ഇടയുണ്ട്. ഇന്നത്തെ വിശദമായ രാശിഫലം എന്തെന്നറിയാം.

മേടം

മേടം രാശിക്കാർ ഇന്ന് എല്ലാ കാര്യത്തിലും അല്പം ശ്രദ്ധിക്കുന്നത് നല്ലതാകും. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് മതിയായ പിന്തുണ ലഭിയ്ക്കും. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ നല്ലത് പോലെ അന്വേഷിച്ച് മാത്രം തിരഞ്ഞെടുക്കുക. ഒരു കുടുംബാംഗത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് എടുക്കാം, അതിന് ഒരുപാട് സമയമെടുത്തേക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന പൊതുവെ അനുകൂല ദിവസമാണ്. ഇന്ന് നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സംതൃപ്തിയും സമാധാനവും അനുഭവപ്പെടും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ജോലി മേഖലയിൽ ഇന്ന് നിങ്ങൾക്ക് പുരോ​ഗതി ലഭിക്കാൻ ഇടയുണ്ട്. ഇന്ന് നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് പ്രിയപ്പെട്ട ചില വാർത്തകൾ കേൾക്കാൻ കഴിയും. സർക്കാർ ജോലിയുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് പുതിയ തസ്തിക ലഭിക്കും.

മിഥുനം

മിഥുനം രാശിക്കാർ ഇന്ന് ആരോ​ഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം ലഭിക്കുന്നതിൽ സന്തോഷമുണ്ടാകും. ഇന്ന് നിങ്ങളുടെ പിതാവുമായി തർക്കമുണ്ടാകാം, എന്നാൽ ചിലപ്പോൾ മുതിർന്നവരുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ബിസ്നസ്സ് ആരംഭിക്കാൻ നിൽക്കുന്നവർ കുറച്ച് കൂടു തയാറെടുപ്പുകൾ നടത്തുക.

Also Read: പുതുവർഷം പിറക്കുന്നതോടെ ഈ നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം

കർക്കിടകം

കർക്കിടക രാശിക്കാരെല ഇന്നത്തെ ദിവസം കാത്തിരിക്കുന്നത് സൗഭാഗ്യങ്ങള്ളാണ്. ജോലി കാര്യത്തിൽ ഇന്ന് സാമ്പത്തിക ഉയർച്ചയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് നല്ലതോ ചീത്തയോ എന്തെങ്കിലും കേൾക്കാം. വിദേശത്തേക്ക് പോകാൻ താത്പര്യപ്പെടുന്നവർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. പങ്കാളിയുമായി സമയം ചിലവഴിക്കാൻ അവസരം ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലി ഇല്ലാതെ കഴിഞ്ഞവർക്ക് അവർ ആ​ഗ്രഹിച്ച ജോലി ലഭിക്കാൻ ഇടയുണ്ട്. വിദ്യാർത്ഥികൾ വിദ്യാഭ്യാസ കാര്യത്തിൽ പുറകോട്ട് പോകാൻ ഇടയുണ്ട്. ഇത് നിങ്ങൾക്ക് ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാകും. ഇന്ന്, നിങ്ങളുടെ സംസാരത്തിലെ സൗമ്യത നിങ്ങൾക്ക് ഓഫീസിൽ ബഹുമാനം നൽകും, നിങ്ങൾക്ക് സ്ഥാനക്കയറ്റവും ലഭിച്ചേക്കാം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലി കാര്യത്തിൽ ഉയർച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തിയേക്കാം. ഇത് ശ്രദ്ധിച്ച് മുന്നോട്ട് പോകുക. സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഇന്ന് ഉണ്ടാകും.

തുലാം

തുലാം രാശിക്കാർ അവരുടെ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക. ഇന്നത്തെ ദിവസം കൂടുതൽ പണം ചിലവഴിക്കാൻ ഇടയുണ്ട്. ഇത് നിയന്ത്രിക്കാൻ ശ്രമിക്കുക. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ മുതിർന്ന ആളുടെ സഹായത്തോടെ ഇന്ന് അത് പരിഹരിയ്ക്കും. ബിസിനസിൽ പണത്തിൻ്റെ പ്രശ്നമുണ്ടായിരുന്നെങ്കിൽ അതും ഇന്ന് അവസാനിക്കും.

വൃശ്ചികം

ഈ രാശിക്കാർ ഇന്ന് ആരോടും ​ദേഷ്യം പ്രകടപ്പിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാം. എല്ലാ കുടുംബാംഗങ്ങളുടെയും സന്തോഷം വർദ്ധിപ്പിക്കുകയും കുടുംബത്തിൽ മംഗളകരമായ പരിപാടികൾ നടക്കാനും ഇടയുണ്ട്. വിദേശത്ത് താമസിക്കുന്ന നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.നിങ്ങളുടെ ആരോഗ്യത്തിൽ എന്തെങ്കിലും അപചയം ഉണ്ടായാൽ, നിങ്ങൾ വൈദ്യോപദേശം തേടണം.

ധനു

ധനു രാശിക്കാർ ഇന്ന് ജോലിയിലും ബിസിനസ്സിലും ശ്രദ്ധ പുലർത്തുക. ശത്രുക്കളെ സൂക്ഷിക്കുക. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിച്ചേക്കാം. ചില സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാം.തൊഴിൽ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർക്ക് ഇന്ന് അൽപ്പം നിരാശ തോന്നിയേക്കാം.

മകരം

ഈ രാശിക്കാർ ഇന്ന് നിങ്ങളുടെ ബിസിനസ്സിനായി ഒരു പുതിയ ആശയം കൊണ്ടുവരുകയാണെങ്കിൽ, അത് ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരോട് പറയാതെ ഉടൻ തന്നെ പ്രവർത്തിക്കുക. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരായിരിക്കാം. അമിതമായി പണം ചിലവഴിക്കുന്നത് കുറയ്ക്കുക. ഇന്നത്തെ ദിവസം ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമായിരിക്കും.

കുംഭം

ഇന്ന് നിങ്ങൾ ഒരു പുതിയ ബിസിനസ്സിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അതിനും ഇന്ന് നല്ല ദിവസമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധത്തിൽ എന്തെങ്കിലും വിള്ളലുണ്ടായാൽ അതും ഇന്ന് അവസാനിക്കും. കുടുംബം വിട്ട് ദൂരെ സ്ഥലത്ത് പോയി നിൽക്കാൻ ഇടവരും. ഇത് നിങ്ങളെ മാനസികമായി ബാധിച്ചേക്കാം.

മീനം

സാമ്പത്തിക കാര്യത്തിൽ ഇന്ന് അല്പം ശ്ര​ദ്ധ പുലർത്തുക. പ്രിയപ്പെട്ട ഒരാളിൽ നിന്ന് ഇന്ന് നിങ്ങൾക്ക് ചില പ്രതികൂല വാർത്തകൾ കേൾക്കാം. പങ്കാളിയുമായി തർക്കും ഉണ്ടാകാതെ നോക്കുന്നത് നൽതാകും. നിങ്ങളുടെ ഏതെങ്കിലും സർക്കാർ ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ ഇന്ന് അത് പൂർത്തിയാക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും.

Latest News