Today Horoscope: അനാവശ്യ ചിലവ്, അലച്ചിൽ എന്നിവയ്ക്ക് സാധ്യത; അറിയാം ഇന്നത്തെ രാശിഫലം
Horoscope Today In Malayalam 25th December 2024: ഇന്നത്തെ രാശിഫലമനുസരിച്ച് ചില രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, ഉത്സാഹം എന്നിവ കാണുന്നു. മറ്റ് ചില രാശിക്കാർക്ക് അനാവശ്യ ചിലവ്, അലച്ചിൽ, ധനതടസ്സം എന്നിവയും കാണുന്നു.
ഇന്ന് ഡിസംബർ 25, ബുധനാഴ്ച. ദിവസ രാശിഫലം അതാത് ദിവസങ്ങൾ എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനകൾ നൽകുന്നു. രാശിഫലം അറിയുന്നതിലൂടെ ഇന്ന് പ്രതീക്ഷിക്കാവുന്ന കാര്യങ്ങളെ കുറിച്ചും, ഒഴിവാക്കേണ്ട കാര്യങ്ങളെ കുറിച്ചും ഓരോരുത്തർക്കും ഒരു ധാരണ ലഭിക്കുന്നു. രാശികൾ അനുസരിച്ച് ഓരോരുത്തർക്കും ഫലം വ്യത്യാസപ്പെടുന്നു. ഇന്നത്തെ രാശിഫലമനുസരിച്ച് ചില രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, ഉത്സാഹം എന്നിവ കാണുന്നു. മറ്റ് ചില രാശിക്കാർക്ക് അനാവശ്യ ചിലവ്, അലച്ചിൽ, ധനതടസ്സം എന്നിവയും കാണുന്നു. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, ഉത്സാഹം എന്നിവ കാണുന്നു. ഇന്ന് ഏതൊരു പ്രവർത്തിയിൽ ഏർപ്പെട്ടാലും വിജയം കൈവരിക്കാനാകും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയമുണ്ടാകും. ശത്രുശല്യം ഒഴിയും. തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യനില തൃപ്തികരം ആയിരിക്കും. സുഹൃദ്സമാഗമത്തിന് സാധ്യത. ഏറെ നാളായുള്ള പല ആഗ്രഹങ്ങളും ഇന്ന് സാധിച്ചേക്കും. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര മെച്ചപ്പെട്ട സമയം ആയിരിക്കില്ല. അനാവശ്യ അലച്ചിൽ ഉണ്ടായേക്കും. കാര്യപരാചയം, ഇച്ഛാഭംഗം എന്നിവ കാണുന്നു. അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. ധനവരവ് കുറയും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ഉദരവൈഷമ്യം, മനഃപ്രയാസം എന്നിവ കാണുന്നു. യാത്രകൾ തടസ്സപ്പെട്ടേക്കാം. വേദനാജനകമായ കാര്യങ്ങൾ കേൾക്കാൻ ഇടവരും. സ്വസ്ഥത കുറവ് ഉണ്ടാകും. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് സന്തോഷം, സമാധാനം എന്നിവ കാണുന്നു. ഏതൊരു കാര്യത്തിലും വിജയം കൈവരിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ യോഗം. ഉല്ലാസ യാത്രകൾ പോകാൻ സാധ്യത. ഉപയോഗസാധനലാഭം എന്നിവയും കാണുന്നു.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. അനാവശ്യ വാഗ്‌വാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. വേണ്ടപ്പെട്ടർ അകലാൻ സാധ്യത. മനഃപ്രയാസം അനുഭവപ്പെട്ടേക്കാം.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യവിജയം, യാത്രവിജയം എന്നിവ കാണുന്നു. പല ആഗ്രഹങ്ങളും ഇന്ന് സാധിച്ചേക്കാം. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ യോഗം. ഉപയോഗസാധനലാഭം ഉണ്ടാകാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ചില സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. സ്വസ്ഥത കുറവ് അനുഭവപ്പെട്ടേക്കാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു.
ധനു
ധനു രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിച്ചേക്കാം. ഇഷ്ടഭക്ഷണ സമൃദ്ധി ഉണ്ടാകും. ഏർപ്പെടുന്ന പല കാര്യങ്ങളിലും വിജയം കൈവരിക്കാനാകും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് യാത്രവിജയം കാണുന്നു. ഉണ്ടായിരുന്ന പല തടസ്സങ്ങളും മാറിക്കിട്ടും. പല കാര്യങ്ങളിലും വിജയം നേടാനാകും. ആരോഗ്യനില തൃപ്തികരം ആയിരിക്കും. ബന്ധുസമാഗമത്തിന് സാധ്യത.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മോശമായിരിക്കും. കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവ കാണുന്നു. മനഃപ്രയാസം ഉണ്ടായേക്കും. സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത.
മീനം
മീനം രാശിക്കാർക്ക് ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത വേണം. അപകടങ്ങൾക്ക് സാധ്യത. പല കാര്യങ്ങളിലും പരാജയം നേരിട്ടേക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)