Today’s Horoscope: ആരുടെയും ഉപദേശം കേൾക്കാതെ മുന്നോട്ട് പോകുക; അറിയാം ഇന്നത്തെ രാശിഫലം

Horoscope Today In Malayalam 24th December 2024: നിങ്ങളുടെ ഒരു ദിവസത്തിൻ്റെ വ്യക്തമായ ചിത്രം നൽകാൻ കഴിഞ്ഞില്ലെങ്കിലും ഏകദേശം സൂചനകൾ രാശിഫലങ്ങളിലൂടെ ലഭിക്കുന്നു. ഓരോ നക്ഷത്രക്കാർക്കും അവരുടെ ജനന സമയത്തിന് അനുസരിച്ച് പല കാര്യങ്ങളും മാറിമറിയുന്നു. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയെന്നറിയാൻ സമ്പൂർണ രാശിഫലം വായിക്കാം.

Today’s Horoscope: ആരുടെയും ഉപദേശം കേൾക്കാതെ മുന്നോട്ട് പോകുക; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം (Image Credits: Freepik)

Published: 

24 Dec 2024 06:34 AM

ഒരു ദിവസത്തിൻ്റെ തുടക്കം മോശമായാൽ അത് അന്നത്തെ ദിവസത്തെ മുഴുവൻ ബാധിക്കും. എന്നാൽ ഇവയെല്ലാം മുൻകൂട്ടിയറിഞ്ഞ് നിങ്ങൾ ദിവസം മുഴുവൻ സമാധാനപരമായി മുന്നോട്ട് പോകാനും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും സാധിച്ചാൽ അത് വളരെ നല്ല കാര്യമാണ്. അത്തരതത്തിൽ മുൻകൂട്ടി ദിവസഫലങ്ങൾ അറിയാൻ നിങ്ങളുടെ രാശിഫലം എന്താണെന്ന് അറിയണം. നിങ്ങളുടെ ഒരു ദിവസത്തിൻ്റെ വ്യക്തമായ ചിത്രം നൽകാൻ കഴിഞ്ഞില്ലെങ്കിലും ഏകദേശം സൂചനകൾ രാശിഫലങ്ങളിലൂടെ ലഭിക്കുന്നു. ചിലരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാം മറ്റ് ചിലരുടെ കാര്യത്തിൽ അപകടങ്ങൾ പതുങ്ങിയിരിക്കാം. ഇവയെല്ലാം ഓരോ നക്ഷത്രക്കാർക്കും അവരുടെ ജനന സമയത്തിന് അനുസരിച്ച് പല കാര്യങ്ങളും മാറിമറിയുന്നു. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയെന്നറിയാൻ സമ്പൂർണ രാശിഫലം വായിക്കാം.

മേടം

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബച്ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങൾക്ക് ഇന്ന് മാനസിക സമ്മർദ്ദം ഉണ്ടാകും. നിങ്ങൾ ബിസിനസ്സിൽ മാറ്റങ്ങൾ വളരെയധികം ചിന്തിച്ചെടുക്കുക. ഇന്ന് നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കേണ്ടിവരും. കുടുംബത്തിൻ്റെ ആരോ​ഗ്യം വളരെയധികം ശ്രദ്ധിക്കണം.

ഇടവം

വ്യവസായികൾക്ക് ഇന്ന് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ചില പുതിയ ജോലികൾ ആരംഭിക്കാൻ നല്ല ദിവസമായിരിക്കും ഇന്ന്. നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങൾ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കും. നിങ്ങൾ ചെയ്യുന്ന ഓരോ ജോലിയും ശ്രദ്ധാപൂർവ്വം ചെയ്യണം.

മിഥുനം

നിങ്ങളുടെ കുട്ടികളുടെ ചില പ്രവർത്തകൾ നിങ്ങളെ സന്തോഷിപ്പിക്കും. യാത്ര പോകാൻ പദ്ധതിയുണ്ടെങ്കിൽ, വളരെ ആലോചിച്ച് പോകുക. ബിസിനസ്സ് മെച്ചപ്പെടും. അതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറികിട്ടും. നിങ്ങളുടെ സംസാരം നിയന്ത്രിച്ച് മുന്നോട്ട് പോകുക. അല്ലാത്തപക്ഷം തർക്കമുണ്ടാകാം.

കർക്കിടകം

ഇന്ന് നിങ്ങൾ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കു. ബിസിനസ്സിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. കുടുംബത്തിലെ ഒരാളുടെ വിവാഹത്തിൽ ചില തടസ്സങ്ങൾ ഉണ്ടെങ്കിൽ, ഇന്നതിൽ പരിഹാരം ഉണ്ടാകും. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കണം. അതുമൂലം നിങ്ങൾക്ക് ചില മാനസിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം

ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കേണ്ടി വരും. നിങ്ങളുടെ ശത്രുക്കളിൽ കൂടുതൽ ശ്രദ്ധ നൽക്കുക. അല്ലാത്തപക്ഷം അവരുടെ അപ്രതീക്ഷിത നീക്കങ്ങൾ നിങ്ങളെ വീഴ്ത്തിയേക്കാം. ജോലി ചെയ്യുന്ന സ്ഥലത്ത് ചില വഴക്കുകൾക്ക് സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ സംസാരം പരോക്ഷമാകാതെ സൂക്ഷിക്കുക.

‌കന്നി

ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകും. നിങ്ങളുടെ ഒരു പഴയ സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടിയേക്കാം. ജോലി ചെയ്യുന്ന സ്ഥലത്ത് മേലുദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. സംസാരത്തിൽ സൗമ്യത പാലിക്കുക. ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. കുടുംബാം​ഗങ്ങളുടെ ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

തുലാം

ഇന്ന് തുലാം രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും. അലച്ചിൽ നേരടേണ്ടി വരുന്ന ദിവസമാണ് ഇന്ന്. ചില ഭാവി പദ്ധതികൾ നിങ്ങളുടെ കുടുംബാം​ഗവുമായി ചർച്ച ചെയ്യും. എന്നാൽ പുറത്തു നിന്നുള്ളവരുടെ ഉപദേശം കേൾക്കാതെ മുന്നോട്ട് പോകുക. കാരണം അവർ നിങ്ങളുടെ വീഴ്ച്ച ആ​ഗ്രഹിക്കുന്നവരാകാം.

വൃശ്ചികം

വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട ദിവസമാണ് ഇന്ന്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം അതിൽ മാറ്റമുണ്ടാകും. നിങ്ങളുടെ കുട്ടികളുടെ ഭാവി ഓർത്ത് മാനസിക സമ്മർദ്ദം നേരിട്ടേക്കാം. എന്നാൽ അവരുടെ പഠനത്തിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ ഇന്ന് സംഭവിച്ചേക്കാം.

ധനു

സ്ഥലം വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ആരോചിച്ച് മാത്രം ചെയ്യുക. ബിസിനസ്സിൽ ചില ശത്രുക്കളുടെ ശ്രദ്ധ നിങ്ങൾക്കുമേലാകും. അതിനാൽ ജാ​ഗ്രതയോടെ മുന്നോട്ട് പോകുക. കുടുംബജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷ സമ്മിശ്രങ്ങളുടെ ദിവസമാണ്. കുടുംബത്തിലെ ചില തർക്കങ്ങൾ ഇന്ന് വീണ്ടും തല പൊക്കിയേക്കാം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്ന. അതിനാൽ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

കുംഭം

പങ്കാളിത്തത്തോടെയുള്ള ബിസിനസ്സ് ആരംഭിക്കാൻ ഇന്ന് നല്ല ദിവസമാണ്. സർക്കാർ ജോലിയുമായി ബന്ധപ്പെട്ടവർക്ക് സ്ഥാനക്കയറ്റവും ഉയർച്ചയും ലഭിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന വിജയം നേടാൻ കഠിനാധ്വാനം ആവശ്യമാണ്. പ്രായമായ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നത് പുരോഗതിക്ക് അവസരം ഉണ്ടാകും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് അലച്ചിലിൻ്റെ ദിവസമാണ്. അവരുടെ കുടുംബത്തിനായി ഇന്ന് യാത്ര പോകേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് മികച്ച വിജയം കൈവരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് ചില തർക്കങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

കുഞ്ഞു ദുവയെ പരിചയപ്പെടുത്തി ദീപികയും രൺവീറും
ആരാണ് തനുഷ് കൊട്ടിയന്‍
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?