യുട്യൂബർ അര്‍ജുന്‍ സുന്ദരേശൻ വിവാഹിതനായി; വധു അപര്‍ണ പ്രേംരാജ് | Youtuber Arjun Sudaresan AKA Arjyou Got Married Vlogger Shares His Pictures Malayalam news - Malayalam Tv9

Youtuber Arjun Sundaresan: യുട്യൂബർ അര്‍ജുന്‍ സുന്ദരേശൻ വിവാഹിതനായി; വധു അപര്‍ണ പ്രേംരാജ്

Published: 

08 Nov 2024 20:50 PM

Youtuber Arjun Sundaresan: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഈ വർഷം ജൂലൈയിൽ ആണ് അർജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്.

1 / 5അര്‍ജ്യു എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗര്‍ അര്‍ജുന്‍ സുന്ദരേശൻ വിവാഹിതനായി. വധു അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജ്. അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഞങ്ങൾ ഇന്ന് ഇത് ചെയ്തു എന്ന് അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.  പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസ നേർന്ന് രം​ഗത്ത് എത്തിയത്. (​image credits: instagram)

അര്‍ജ്യു എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗര്‍ അര്‍ജുന്‍ സുന്ദരേശൻ വിവാഹിതനായി. വധു അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജ്. അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഞങ്ങൾ ഇന്ന് ഇത് ചെയ്തു എന്ന് അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസ നേർന്ന് രം​ഗത്ത് എത്തിയത്. (​image credits: instagram)

2 / 5

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഈ വർഷം ജൂലൈയിൽ ആണ് അർജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒപ്പം അപർണയെയും പരിചയപ്പെടുത്തിയിരുന്നു. "റൈറ്റ് പേഴ്‌സണ്‍ അറ്റ് റൈറ്റ് ടൈം എന്ന് കുറിച്ചിട്ടുണ്ട്", എന്നായിരുന്നു അന്ന് അർജ്യു സോഷ്യൽ മീഡിയയിൽ കുറിച്ചത്. (​image credits: instagram)

3 / 5

"നീയെന്നില്‍ ചിരിയുണര്‍ത്തുന്ന പോലെ മറ്റാര്‍ക്കും സാധിക്കില്ല"എന്നായിരുന്നു അപർണ കുറിച്ചത്. ഒപ്പം ഫോട്ടോകളും ഇരുവരും പങ്കുവച്ചിരുന്നു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് താരത്തിനുള്ളത്. (​image credits: instagram)

4 / 5

താരത്തിന്റെ വെളിപ്പെടുത്തൽ സഹപ്രവർത്തകർക്കും സർപ്രൈസ് ആയിരുന്നു. അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അപർണയും പ്രണയവാർത്ത സ്ഥിരീകരിച്ചിരുന്നു. (​image credits: instagram)

5 / 5

അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അപർണ അവതരിപ്പിക്കുന്നുണ്ട്. സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ താരമാണ് അർജ്യു എന്നറിയപ്പെടുന്ന അർജുൻ.(​image credits: instagram)

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം