ഷവോമി 15 അൾട്ര മാർച്ചിൽ അവതരിപ്പിക്കും; ഫോണിലുണ്ടാവുക 200 മെഗാപിക്സൽ ക്യാമറയെന്ന് റിപ്പോർട്ട് | Xiamo 15 Ultra With 200 Megapixel Camera And 90 Watt Charging To Be Introduced In March 2025 Malayalam news - Malayalam Tv9

Xiaomi 15 Ultra: ഷവോമി 15 അൾട്ര മാർച്ചിൽ അവതരിപ്പിക്കും; ഫോണിലുണ്ടാവുക 200 മെഗാപിക്സൽ ക്യാമറയെന്ന് റിപ്പോർട്ട്

Published: 

30 Dec 2024 18:57 PM

Xiaomi 15 Ultra To Be Introduced In March : ഷവോമി 15 പരമ്പരയിലെ മൂന്നാമത്തെ ഫോണായ ഷവോമി 15 അൾട്ര 2025 മാർച്ചിൽ അവതരിപ്പിക്കും. മാർച്ചിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാവും ഫോൺ അവതരിപ്പിക്കപ്പെടുക.

1 / 5ഷവോമി 15 അൾട്ര അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മാർച്ചിൽ തീരുമാനിച്ചിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാവും ഫോൺ അവതരിപ്പിക്കുക. ഈ വർഷം ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് ഷവോമി 14 അൾട്ര അവതരിപ്പിച്ചത്. (Image Courtesy - Social Media)

ഷവോമി 15 അൾട്ര അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മാർച്ചിൽ തീരുമാനിച്ചിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാവും ഫോൺ അവതരിപ്പിക്കുക. ഈ വർഷം ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് ഷവോമി 14 അൾട്ര അവതരിപ്പിച്ചത്. (Image Courtesy - Social Media)

2 / 5

സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലീറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. ഐപി68, ഐപി69 റേറ്റിങ് സുരക്ഷാഫീച്ചറുകളും 200 മെഗാപിക്സൽ ലാർജ് അപ്പാർച്ചർ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസറും ഉൾപ്പെടെയാവും ഫോൺ പുറത്തിറങ്ങുക എന്നതാണ് റിപ്പോർട്ട്. (Image Courtesy - Social Media)

3 / 5

Xiaomi 15 Phone

4 / 5

Xiaomi 15 Ultra (1)

5 / 5

ലഭ്യമാവുന്ന വിവരങ്ങളനുസരിച്ച് 90 വാട്ട് ചാർജിംഗ് സപ്പോർട്ട് അടക്കമാണ് ഷവോമി 15 അൾട്ര പുറത്തിറങ്ങുക. 2കെ ക്വാഡ് കർവ്ഡ് ഡിസ്പ്ലേ ആവും ഫോണിലുണ്ടാവുക. വയർലസ് ചാർജിംഗും 5300 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവും. ഇന്ത്യയിൽ എപ്പോഴാണ് ഫോൺ പുറത്തിറങ്ങുക എന്ന് വ്യക്തമല്ല. (Image Courtesy - Social Media)

പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?