ലോക അധ്യാപക ദിനം; അറിയാം ഈ ദിനത്തിന്റെ ചരിത്രം | World Teachers' Day 2024: History, Significance, Importance and Theme of the day dedicated to Teacher; Details in malayalam Malayalam news - Malayalam Tv9

World Teachers’ Day 2024: ലോക അധ്യാപക ദിനം; അറിയാം ഈ ദിനത്തിന്റെ ചരിത്രം

Updated On: 

04 Oct 2024 20:28 PM

History of World Teachers' Day: ഓരോ അധ്യാപക ദിനവും ഓരോ ഓര്‍മപ്പെടുത്തലുകളാണ്. നമ്മളെ നമ്മളാക്കിയ അധ്യാപകരെ ഓര്‍ക്കാനൊരു ദിനം. ഈ ദിനത്തില്‍ മാത്രമല്ല അവരെ ഓര്‍മിക്കേണ്ടതും ബഹുമാനിക്കേണ്ടതും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ നല്‍കിയ പാഠങ്ങള്‍ നമ്മള്‍ ഓര്‍ക്കണം. ഇതാ ഒക്ടോബര്‍ അഞ്ച് വന്നെത്തിയിരിക്കുകയാണ്, ലോക അധ്യാപക ദിനം.

1 / 5ഒക്ടോബര്‍

ഒക്ടോബര്‍ അഞ്ചിനാണ് ലോക അധ്യാപക ദിനം ആചരിക്കുന്നത്. അധ്യാപകരുടെ സൃഷ്ടികള്‍ അംഗീകരിക്കാനും ആഘോഷിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര ചില്‍ഡ്രന്‍സ് ഫണ്ട്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടന (യുനെസ്‌കോ) അന്താരാഷ്ട്ര അധ്യാപക ദിനം കൊണ്ടാടുന്നത്. (Getty Images)

2 / 5

അധ്യാപകരുടെ ശബ്ദങ്ങളെ വിലമതിക്കുന്നു, വിദ്യാഭ്യാസത്തിനായുള്ള ഒരു പുതിയ സാമൂഹിക കരാറിലേക്ക്, എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം അധ്യാപക ദിനം ആചരിക്കുന്നത്. 1966 ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള യുനെസ്‌കോയുടെ ശുപാര്‍ശ പ്രത്യേക കമ്മിറ്റി അംഗീകരിക്കുന്നത്. (Geety Images)

3 / 5

ഈ സംഭവത്തെ അനുസ്മരിക്കുന്നതിനായാണ് യുനെസ്‌കോ 1994 മുതല്‍ ലോക അധ്യാപക ദിനം എല്ലാവര്‍ഷവും ആഘോഷിച്ച് തുടങ്ങിയത്. ലോക അധ്യാപക ദിനം നേട്ടങ്ങളുടെ കണക്കെടുക്കുന്നതിനും അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കൂടുതല്‍ പഠിക്കാനും ആഗോളതലത്തില്‍ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അധ്യാപകരുടെ പങ്കിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ അവ,രം പ്രയോജനപ്പെടുത്തുന്നുവെന്നാണ് യുനെസ്‌കോ വ്യക്തമാക്കുന്നത്. (Getty Images)

4 / 5

എല്ലാവര്‍ഷവും അധ്യാപനത്തിന്റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് എഡ്യൂക്കേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിവരുന്നത്. (Getty Images)

5 / 5

അസര്‍ബൈജാന്‍, ബള്‍ഗേറിയ, കാനഡ, എസ്തോണിയ, ജര്‍മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറീഷ്യസ്, റിപ്പബ്ലിക് ഓഫ് മോള്‍ഡോവ, നെതര്‍ലന്റ്, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, കുവൈറ്റ്, ഖത്തര്‍, റൊമേനിയ, റഷ്യ, സെര്‍ബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങളില്‍ ഒക്ടോബര്‍ അഞ്ചിനാണ് ഔദ്യോഗികമായി അധ്യാപക ദിനമായി ആചരിക്കുന്നത്. (Getty Images)

Follow Us On
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version