ശൈത്യകാലമാണ് വരുന്നത്... ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ; അറിയാം ഗുണങ്ങൾ | winter seasonal foods to diet everyday for better health, check the details here Malayalam news - Malayalam Tv9

Health Tips: ശൈത്യകാലമാണ് വരുന്നത്… ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ; അറിയാം ഗുണങ്ങൾ

Published: 

03 Nov 2024 20:19 PM

Winter Seasonal Foods: മഞ്ഞുകാലത്ത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തെ തണുത്ത കാലാവസ്ഥയിലേക്ക് മാറ്റാൻ നിങ്ങളെ സഹായിക്കുന്നു. മഞ്ഞുകാലത്ത് ആരോഗ്യത്തോടെയിരിക്കാൻ നമ്മെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

1 / 6സീസൺ

സീസൺ അനുസരിച്ച് ഭക്ഷണപദാർഥങ്ങളിൽ തിരഞ്ഞെടുപ്പും ക്രമീകരണവും നടത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകം നൽകുന്നതിനും മികച്ച പ്രതിരോധ ശേഷി നൽകുന്നതിനും ദഹനത്തിനുമെല്ലാം വളരെയധികം സഹായിക്കുന്നു. മഞ്ഞുകാലത്ത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തെ തണുത്ത കാലാവസ്ഥയിലേക്ക് മാറ്റാൻ നിങ്ങളെ സഹായിക്കുന്നു. (Image Credits: Freepik)

2 / 6

മധുരക്കിഴങ്ങ്: ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഇതിലെ ഉയർന്ന ഫൈബർ കണ്ടന്റ് ദഹനത്തിനും ബ്ലഡ് ഷുഗർ നില തുലനപ്പെടുത്താനും സഹായിക്കും. വൈറ്റമിൻ സി ആകട്ടെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. (Image Credits: Freepik)

3 / 6

ആപ്പിൾ: ആന്റിഓക്സിഡന്റുകൾ നിറഞ്ഞ പഴമായ ആപ്പിൾ വിട്ടുമാറാത്ത അസുഖങ്ങളെ തുരത്താൻ നല്ലതാണ്. പ്രതിരോധശക്തി ബലപ്പെടുത്താൻ ആപ്പിൾ സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഇവ നല്ലതാണ്. (Image Credits: Freepik)

4 / 6

മത്തൻ: മത്തങ്ങയിൽ ബീറ്റാ കരോട്ടിൻ ധാരാളം ഉണ്ട്. ശരീരം വിറ്റാമിൻ എ ആയി മാറ്റുന്ന ഒരു ആന്റിഓക്സിഡന്റാണിത്. പ്രതിരോധത്തിനും ചർമത്തിന്റെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും വിറ്റാമിൻ എ അത്യാവശ്യമായ ഒന്നാണ്. കൂടാതെ ദഹനത്തിനും ഗുണം ചെയ്യുന്നു. (Image Credits: Freepik)

5 / 6

മാതളനാരങ്ങ: ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രമാണ് മാതളനാരങ്ങ. വിറ്റാമിൻ സി, പോളിഫെനോൾസ് എന്നിവയടങ്ങിയ ഈ പഴം വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദം എന്നിവയിൽ നിന്ന് ശരീരത്തെ ഇവ സംരക്ഷിക്കുന്നു. ഈ ഗുണങ്ങൾ ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. (Image Credits: Freepik)

6 / 6

കോളിഫ്‌ളവർ: വലിയതോതിൽ ഫൈബറും വിറ്റാമിൻ കെ, സി, എന്നിവയടങ്ങിയ കോളിഫ്‌ളവർ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വറുത്തോ, ആവിയിൽ വേവിച്ചോ കോളിഫ്‌ളവർ നിങ്ങൾക്ക് കഴിക്കാവുന്നതാണ്. (Image Credits: Freepik)

ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?