ചിലരെ മാത്രം കൊതുകുകൾ കടിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതാണ് കാരണം..! | why mosquito bites some persons only, Check here is the reason Malayalam news - Malayalam Tv9

Mosquitoes Bite: ചിലരെ മാത്രം കൊതുകുകൾ കടിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതാണ് കാരണം..!

Published: 

12 Aug 2024 15:44 PM

Mosquitoes Bite Some Persons : ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്.

1 / 5കൊതുക് എന്തുകൊണ്ടാണ് ചിലരെ മാത്രം വട്ടമിട്ട് തേടിപ്പിടിച്ച് കടിക്കുന്നതെന്ന ചോദ്യം പലരിൽ നിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും എന്താകും കാരണം എന്ന് ഓർത്തിട്ടുണ്ടോ?  ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്.

കൊതുക് എന്തുകൊണ്ടാണ് ചിലരെ മാത്രം വട്ടമിട്ട് തേടിപ്പിടിച്ച് കടിക്കുന്നതെന്ന ചോദ്യം പലരിൽ നിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും എന്താകും കാരണം എന്ന് ഓർത്തിട്ടുണ്ടോ? ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്.

2 / 5

ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകർഷിക്കുമെന്നാണ് പറയുന്നത്. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം എന്നിവ ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാൻ സാധ്യതയുണ്ട്. ഇത് കൂടാതെ മറ്റു രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തത്തിൽപ്പെട്ടവരെയാണ് കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

3 / 5

എന്നാൽ അമിതവണ്ണമുള്ളരോട് കൊതുകുകൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. കാരണം, ഇവരിലാണ് കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതൽ കാർബൺഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകൾ പ്രത്യേകമായി ലക്ഷ്യമിട്ട് കടിക്കുന്നതാണ്.

4 / 5

ഗർഭിണികളോടും കൊതുകുകൾക്ക് പ്രത്യേകം താൽപര്യമുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കാർബൺഡൈഓക്സൈഡ് പുറത്തുവിടുന്നതിനാലാണ് കൊതുകുകൾ ഇവരെ ആക്രമിക്കുന്നത്. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നാണ് പറയുന്നത്.

5 / 5

വിയർപ്പിന്റെ ഗന്ധം കൊതുകുകളെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്. വിയർപ്പിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ, മറ്റ് സംയുക്തങ്ങൾ എന്നിവ കൊതുകുകൾക്ക് മണക്കാൻ കഴിയുകയും അത് അവയെ ആകർഷിക്കുകയും ചെയ്യുന്നു.

Related Stories
Christmas Tree : ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചിട്ട് 142 വര്‍ഷം, ചരിത്രം ഇങ്ങനെ
Kitchen Tips: ദിവസങ്ങളോളം വാഴപ്പഴം കേടാകാതെ സൂക്ഷിക്കാം; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
Samsung Galaxy S25 Slim : ഫോൺ സ്ലിം ആണെങ്കിലും ബാറ്ററി ലാർജ്; സാംസങ് ഗ്യാലക്സി എസ്25 സ്ലിം സ്പെക്സ് ഓൺലൈനിൽ പ്രചരിക്കുന്നു
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി