5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mosquitoes Bite: ചിലരെ മാത്രം കൊതുകുകൾ കടിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതാണ് കാരണം..!

Mosquitoes Bite Some Persons : ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്.

neethu-vijayan
Neethu Vijayan | Published: 12 Aug 2024 15:44 PM
കൊതുക് എന്തുകൊണ്ടാണ് ചിലരെ മാത്രം വട്ടമിട്ട് തേടിപ്പിടിച്ച് കടിക്കുന്നതെന്ന ചോദ്യം പലരിൽ നിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും എന്താകും കാരണം എന്ന് ഓർത്തിട്ടുണ്ടോ?  ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്.

1 / 5
ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകർഷിക്കുമെന്നാണ് പറയുന്നത്. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം എന്നിവ ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാൻ സാധ്യതയുണ്ട്. ഇത് കൂടാതെ മറ്റു രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തത്തിൽപ്പെട്ടവരെയാണ് കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

2 / 5
എന്നാൽ അമിതവണ്ണമുള്ളരോട് കൊതുകുകൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. കാരണം, ഇവരിലാണ് കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതൽ കാർബൺഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകൾ പ്രത്യേകമായി ലക്ഷ്യമിട്ട് കടിക്കുന്നതാണ്.

3 / 5
ഗർഭിണികളോടും കൊതുകുകൾക്ക് പ്രത്യേകം താൽപര്യമുണ്ട്.  മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കാർബൺഡൈഓക്സൈഡ് പുറത്തുവിടുന്നതിനാലാണ് കൊതുകുകൾ ഇവരെ ആക്രമിക്കുന്നത്. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നാണ് പറയുന്നത്.

4 / 5
വിയർപ്പിന്റെ ഗന്ധം കൊതുകുകളെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്. വിയർപ്പിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ, മറ്റ് സംയുക്തങ്ങൾ എന്നിവ കൊതുകുകൾക്ക് മണക്കാൻ കഴിയുകയും അത് അവയെ ആകർഷിക്കുകയും ചെയ്യുന്നു.

5 / 5
Latest Stories