മിക്ക കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്കും വെളുത്ത നിറം, കാരണമെന്ത് ? | Why are most commercial planes painted white? Malayalam news - Malayalam Tv9

Commercial Planes : മിക്ക കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്കും വെളുത്ത നിറം, കാരണമെന്ത് ?

Updated On: 

30 Dec 2024 10:49 AM

Most Aeroplanes Are Painted White : വിവിധ ഡിസൈനുകളില്‍ വിവിധ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. എന്നാല്‍ പല വിമാനങ്ങള്‍ക്കും വെള്ള നിറമാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? വിമാനത്തിന്റെ ലോഗോ പ്രദര്‍ശനത്തിന് ഒരു നല്ല പശ്ചാത്തലം ലഭിക്കുന്നതിനും വെളുപ്പ് നിറം ഉപയോഗിക്കുന്നു. നീല ആകാശത്തില്‍ പക്ഷികള്‍ക്ക് വളരെ എളുപ്പത്തില്‍ കാണാന്‍ പറ്റുന്നതും ഈ നിറമാണത്രേ. ഇത് പക്ഷികളുമായി കൂട്ടിയിടിയുടെ സാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍

1 / 5വിമാനം പറന്നുപോകുന്ന ശബ്ദം കേട്ടാല്‍ ഒന്ന് നോക്കുന്നവരാണ് നമ്മളില്‍ പലരും. വിവിധ ഡിസൈനുകളില്‍ വിവിധ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. എന്നാല്‍ പല വിമാനങ്ങള്‍ക്കും വെള്ള നിറമാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? (Image Credits : PTI)

വിമാനം പറന്നുപോകുന്ന ശബ്ദം കേട്ടാല്‍ ഒന്ന് നോക്കുന്നവരാണ് നമ്മളില്‍ പലരും. വിവിധ ഡിസൈനുകളില്‍ വിവിധ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. എന്നാല്‍ പല വിമാനങ്ങള്‍ക്കും വെള്ള നിറമാണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? (Image Credits : PTI)

2 / 5

താപനില നിയന്ത്രണമാണ് ഇതിന് ഒരു കാരണമായി പറയുന്നത്. വെളുപ്പ് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് വിമാനത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തിലെ ലോഡ് കുറയ്കുന്നതിനും പ്രയോജനകരമാണ് (Image Credits : PTI)

3 / 5

ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് വെള്ള പെയിന്റ് അടിക്കുന്നതിലൂടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താമെന്നാണ് കരുതുന്നത്. കൂടാതെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും സഹായകരമാണത്രേ. എന്നാല്‍ ഇത് തെറ്റായ ധാരണയാണെന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നുണ്ട് (Image Credits : Getty)

4 / 5

മെയിന്റനന്‍സാണ് മറ്റൊരു കാരണം. വെള്ള കളറില്‍ ഡാമേജുകള്‍ കണ്ടെത്താന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ അറ്റക്കുറ്റപ്പണികള്‍ പെട്ടെന്ന് നടത്താന്‍ സാധിക്കും. കാഴ്ചയില്‍ ആകര്‍ഷകത്വം തോന്നിക്കുമെന്നതാണ് മറ്റൊരു കാരണം (Image Credits : PTI)

5 / 5

വിമാനത്തിന്റെ ലോഗോ പ്രദര്‍ശനത്തിന് ഒരു നല്ല പശ്ചാത്തലം ലഭിക്കുന്നതിനും വെളുപ്പ് നിറം ഉപയോഗിക്കുന്നു. നീല ആകാശത്തില്‍ പക്ഷികള്‍ക്ക് വളരെ എളുപ്പത്തില്‍ കാണാന്‍ പറ്റുന്നതും ഈ നിറമാണത്രേ. ഇത് പക്ഷികളുമായി കൂട്ടിയിടിയുടെ സാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍ (Image Credits : PTI)

പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?