5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Justice Sanjiv Khanna: ജസ്റ്റിസ്‌ ചന്ദ്രചൂഡിൻ്റെ പിൻഗാമി… അറിയാം ഇന്ത്യയുടെ 51ാം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആരെന്ന്

Who Is Justice Sanjiv Khanna: സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13ന് വിരമിക്കാനിരിക്കെയാണ് നിയമനം. അതിനാൽ ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം ആറുമാസം മാത്രമാണ് ഉണ്ടാവുക. 2019 ജനുവരി 18-ന് ഡൽഹി ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതിയിലേക്ക് നിയമിക്കുന്നത്.

neethu-vijayan
Neethu Vijayan | Updated On: 24 Oct 2024 22:52 PM
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. നവംബർ 11ന് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചുമതലയേൽക്കും. (Image Credits:Social Media)

1 / 5
സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13ന് വിരമിക്കാനിരിക്കെയാണ് നിയമനം. അതിനാൽ ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം ആറുമാസം മാത്രമാണ് ഉണ്ടാവുക. 2019 ജനുവരി 18-ന് ഡൽഹി ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതിയിലേക്ക് നിയമിക്കുന്നത്. (Image Credits:Social Media)

2 / 5
സുപ്രീം കോടതി ജഡ്ജിയായിരിക്കെ തന്നെ രാഷ്ട്രീയമായ നിരവധി കേസുകളുടെ ബെഞ്ചുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ ഉൾപ്പെട്ട ഡൽഹി മദ്യനയ കേസ് അദ്ദേഹത്തിൻ്റെ ബെഞ്ച് കൈകാര്യം ചെയ്തിട്ടുണ്ട്. (Image Credits:Social Media)

3 / 5
മെയ് മാസത്തിൽ, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഖന്നയുടെ ഉത്തരവ് വലിയ രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. (Image Credits:Social Media)

4 / 5
1960 മെയ് 14-നാണ് അദ്ദേഹം ജനച്ചത്.  1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിലും പിന്നീട് ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലുമാണ് പ്രാക്ടീസ് ചെയ്തത്.
2005-ൽ ഡൽഹി ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് 2006ലാണ് സ്ഥിരം ജഡ്ജിയായി അദ്ദേഹത്തിന് സ്ഥാനകയറ്റം ലഭിച്ചത്.(Image Credits:Social Media)

1960 മെയ് 14-നാണ് അദ്ദേഹം ജനച്ചത്. 1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിലും പിന്നീട് ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലുമാണ് പ്രാക്ടീസ് ചെയ്തത്. 2005-ൽ ഡൽഹി ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് 2006ലാണ് സ്ഥിരം ജഡ്ജിയായി അദ്ദേഹത്തിന് സ്ഥാനകയറ്റം ലഭിച്ചത്.(Image Credits:Social Media)

5 / 5
Latest Stories