വിഴിഞ്ഞം മിഴിതുറക്കാൻ ഇനി ആറ് ദിവസങ്ങൾ മാത്രം; ആദ്യമെത്തുന്ന കപ്പൽ നിസ്സാരക്കാരനല്ല ... | vizhinjam-international-seaport-to-receive-first-mothership-on-july-12 Malayalam news - Malayalam Tv9

Vizhinjam International Seaport: വിഴിഞ്ഞം മിഴിതുറക്കാൻ ഇനി ആറ് ദിവസങ്ങൾ മാത്രം; ആദ്യമെത്തുന്ന കപ്പൽ നിസ്സാരക്കാരനല്ല …

Updated On: 

12 Dec 2024 18:19 PM

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയുടെ ചരക്ക് കപ്പലാണ് കയ്യകലെയുള്ളത്. 110 അധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്.

1 / 5വിഴിഞ്ഞം പോർട്ട് സത്യമാകാൻ ഇനി ആറ് ദിവസം മാത്രം ബാക്കി. പോർട്ടിൽ ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലായിരിക്കും.

വിഴിഞ്ഞം പോർട്ട് സത്യമാകാൻ ഇനി ആറ് ദിവസം മാത്രം ബാക്കി. പോർട്ടിൽ ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലായിരിക്കും.

2 / 5

ആദ്യമെത്തുന്നത് നിസ്സാര കപ്പൽ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയുടെ ചരക്ക് കപ്പലാണ്കയ്യകലെയുള്ളത്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്.

3 / 5

കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകളുണ്ട്. ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും.

4 / 5

വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക. എയർ ട്രാഫിക് കണ്ട്രോൾ മാതൃകയിലാണ് വിഴിഞ്ഞത്തെ ഓട്ടോമാറ്റിക്ക് നാവിഗേഷൻ സെന്റർ.

5 / 5

വെള്ളിയാഴ്ച ആഘോഷമായ വരവെൽപ്പ്. പിന്നെ ട്രയൽ കാലം. അടുത്ത രണ്ട് മാസവും ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും. അധികം വൈകാതെ ഓണക്കാലത്ത് കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം