IND vs AUS: മെൽബണിലെ കലിപ്പ്! കോലിക്ക് എതിരെ വടിയെടുത്ത് ഐസിസി | Virat Kohli Fined 20 Percent Match Fee And Given A Demerit Point For Clash Against Sam Konstas Malayalam news - Malayalam Tv9

IND vs AUS: മെൽബണിലെ കലിപ്പ്! കോലിക്ക് എതിരെ വടിയെടുത്ത് ഐസിസി

Published: 

26 Dec 2024 14:25 PM

Kohli- Sam Konstas confrontation: ഓസീസിന് വേണ്ടി അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് മികച്ച തുടക്കമാണ് നൽകിയത്. 60 റൺസെടുത്ത താരത്തെ രവീന്ദ്ര ജഡേ‍ജയാണ് പുറത്താക്കിയത്.

1 / 5ബോര്‍ഡര്‍ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിം​ഗ്‌ ഡേ ടെസ്റ്റിൽ ചർച്ചയായക് വിരാട് കോലിയും ഓസീസിനായി അരങ്ങേറിയ 19-കാരൻ സാം കോൺസ്റ്റാസും തമ്മിലുള്ള ​കോമ്പുകോർക്കൽ ആയിരുന്നു. (Photos Credit: Getty Images)

ബോര്‍ഡര്‍ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിം​ഗ്‌ ഡേ ടെസ്റ്റിൽ ചർച്ചയായക് വിരാട് കോലിയും ഓസീസിനായി അരങ്ങേറിയ 19-കാരൻ സാം കോൺസ്റ്റാസും തമ്മിലുള്ള ​കോമ്പുകോർക്കൽ ആയിരുന്നു. (Photos Credit: Getty Images)

2 / 5

സംഭവത്തിൽ വിരാട് കോലിക്കെതിരെ നടപടിയെടുത്തിരിക്കയാണ് ഐസിസി.അനാവശ്യമായി എതിർ താരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് കോലിക്കെതിരെ പിഴ ചുമത്തിയിരി​ക്കുന്നത്. കോലിക്കെതിരെ നടപടി എടുക്കണമെന്ന് റിക്കി പോണ്ടിം​ഗ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. (Photos Credit: Getty Images)

3 / 5

മത്സരത്തിന്റെ 10-ാം ഓവറിലാണ് സംഭവം. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാമിന്റെ ചുമലിൽ കോലി ഷോൾഡർ കൊണ്ട് തട്ടി. ഇതിൽ പ്രകോപിതനായ ഓസീസ് താരം കോലിയോട് കയർത്ത് സംസാരിച്ചു. കോലിയും തിരിച്ച് കയർത്ത് സംസാരിച്ചതോടെ അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. (Photos Credit: Getty Images)

4 / 5

എന്നാൽ അധികം വൈകാതെ യുവ താരത്തിന്റെ ബാറ്റിം​ഗ് കരുത്ത് ഇന്ത്യ അറിഞ്ഞു. ഓസീസിനായി മികച്ച പ്രകടനം കാഴ്ചവച്ച് അരങ്ങേറ്റക്കാരന്റെ ബാറ്റിൽ നിന്ന് പിറന്നത് 60 റൺസാണ്. 2 സിക്സും ആറ് ഫോറും അടങ്ങുന്നതാണ് ഇന്നിം​ഗ്സ്. (Photos Credit: Getty Images)

5 / 5

അതേ സമയം, ബോക്സിം​ഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന ശക്തമായ നിലയിലാണ്. മാർനസ് ലെബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് ക്യാരി എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. (Photos Credit: Cricket Australia )

ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം