പെണ്ണുങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പോരെല്ലോ... മുഖത്തിൻ്റെ തിളക്കം നിലനിർത്താൻ ആണുങ്ങൾ ശ്രദ്ധിക്കേണ്ടവ | skin care tips for mens, should follow these remedies for healthy and glowing skin Malayalam news - Malayalam Tv9

Beauty Tips: പെണ്ണുങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പോരെല്ലോ… മുഖത്തിൻ്റെ തിളക്കം നിലനിർത്താൻ ആണുങ്ങൾ ശ്രദ്ധിക്കേണ്ടവ

Published: 

25 Oct 2024 18:52 PM

Skin Care Tips For Men: മുഖം വ്യത്തിയായി സൂക്ഷിക്കാൻ പുരുഷന്മാരും മുഖം ക്ലെൻസ് ചെയ്യാൻ ശ്രദ്ധിക്കണം. ദിവസവും രണ്ട് നേരം മുഖം വ്യത്തിയായി കഴുകുന്നതും പ്രധാനമാണ്. വീര്യം കുറഞ്ഞ ചർമ്മത്തിന് അനുയോജ്യമായൊരു ക്ലെൻസർ ഇതിനായി ഉപയോഗിക്കുക. ചർമ്മത്തിലെ അഴുക്കിനെയും മറ്റും പുറന്തള്ളാനുള്ള നല്ലൊരു മാർഗമാണിത്.

1 / 6സ്ത്രീകളെ

സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ചർമ്മത്തിൽ ശ്രദ്ധ കാണിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും പുരുഷന്മാർ ചർമ്മത്തിന് വലിയ ശ്രദ്ധയൊന്നും നൽകാറില്ല. മുഖത്ത് കുഴികൾ, നിറ വ്യത്യാസം, കരിവാളിപ്പ് എന്നീ പ്രശ്നങ്ങൾ എല്ലാം സ്ത്രീകളെപോലെ പുരുഷന്മാരും നേരിടാറുണ്ട്. പുരുഷന്മാരും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്. (Image Credits: Freepik)

2 / 6

മുഖം വ്യത്തിയായി സൂക്ഷിക്കാൻ പുരുഷന്മാരും മുഖം ക്ലെൻസ് ചെയ്യാൻ ശ്രദ്ധിക്കണം. ദിവസവും രണ്ട് നേരം മുഖം വ്യത്തിയായി കഴുകുന്നതും പ്രധാനമാണ്. വീര്യം കുറഞ്ഞ ചർമ്മത്തിന് അനുയോജ്യമായൊരു ക്ലെൻസർ ഇതിനായി ഉപയോഗിക്കുക. ചർമ്മത്തിലെ അഴുക്കിനെയും മറ്റും പുറന്തള്ളാനുള്ള നല്ലൊരു മാർഗമാണിത്. (Image Credits: Freepik)

3 / 6

സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാൻ ക്ലെൻസിങ്ങിലൂടെ സാധിക്കും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യാൻ നിങ്ങൾ ശ്രദ്ധിക്കണം. കാരണം ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും കൂടുതൽ ഭംഗിയാക്കാനും അത് സഹായിക്കുന്നു. വീര്യം കുറഞ്ഞതും ലൈറ്റായിട്ടുമുള്ള എക്സ്ഫോളിയേറ്ററാണ് എണ്ണമയമുള്ളതും അതുപോലെ മുഖക്കുരുവുള്ള ചർമ്മത്തിനും അനുയോജ്യം. (Image Credits: Freepik)

4 / 6

സുഷിരങ്ങളെ വ്യത്തിയാക്കി ചർമ്മത്തിൻ്റെ ഭംഗി കൂട്ടാൻ എക്സ്ഫോളിയേഷൻ ഏറെ ആവശ്യമാണ്. എന്നാൽ സെൻസിറ്റീവ് സ്കിൻ ഉള്ളവർ ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്യുന്നതാണ് ഉചിതം. മറ്റൊരു പ്രധാന സംരക്ഷണമാണ് സിറം. ചർമ്മത്തിൽ സിറം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. (Image Credits: Freepik)

5 / 6

സ്ത്രീകൾ ചെയ്യുന്ന ടോണിങ്ങ് ഘടകം ചെയ്തില്ലെങ്കിലും പുരുഷന്മാർക്കും സിറം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിന് വൈറ്റമിൻ സി പോലെയുള്ള ഏതെങ്കിലും സിമ്പിൾ സിറം ഉപയോഗിച്ചാൽ മതിയാകും. ഡാർക് സ്പോട്ടുകളും അതുപോലെ നിറ വ്യത്യാസവുമൊക്കെ മാറ്റാൻ ഇവ നല്ലതാണ്. മുഖത്തിന് തിളക്കം നൽകാനും സിറം സഹായിക്കും. (Image Credits: Freepik)

6 / 6

മുഖത്ത് പാടുകൾ പോലെ തന്നെ ഭംഗി നശിപ്പിക്കുന്ന മറ്റൊന്നാണ് കണ്ണിനടിയിലെ കറുത്ത പാടുകൾ. കണ്ണിന് വീക്കം അതുപോലെ കറുപ്പ് എന്നീ പ്രശ്നങ്ങളൊക്കെ ആണുങ്ങളിൽ സ്വാഭാവികമായി കാണാറുള്ളതാണ്. ഇത് മാറ്റാൻ നല്ലൊരു ഐക്രീം ഉപയോഗിക്കുക. ആൻ്റി ഏജിംഗ് ഗുണങ്ങളുള്ള ഐ ക്രീം വേണം ഉപയോഗിക്കാൻ ഇത് വളരെ പ്രധാനമാണ്. (Image Credits: Freepik)

ഹോട്ട് ലുക്കിൽ സുഹാന ഖാൻ; ചിത്രങ്ങൾ വൈറൽ
​ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ കാന്താരി മുളക് കഴിക്കരുത്!
അംബാനിയുടെ ആഡംബര മാളികയിലെ അതിശയങ്ങൾ
ബൊ​ഗെയിൻവില്ല ഒരു സാധാരണ ചെടിയല്ല, പ്രത്യകതകൾ ഇങ്ങനെ