മുഖത്തെ ചുളിവുകള്‍ മാറ്റാം ഒപ്പം തിളക്കവും വര്‍ധിക്കും; വഴി എളുപ്പമാണ്‌ | Skin Care Tips and Home Remedies for removing wrinkles from the face Malayalam news - Malayalam Tv9

Skin Care Tips: മുഖത്തെ ചുളിവുകള്‍ മാറ്റാം ഒപ്പം തിളക്കവും വര്‍ധിക്കും; വഴി എളുപ്പമാണ്‌

Published: 

05 Nov 2024 13:57 PM

How To Remove Wrinkles: പ്രായമാകും മുമ്പേ ചിലരുടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീണ് തുടങ്ങും. പല വഴികള്‍ പരീക്ഷിച്ചാലും ഇതിന് പരിഹാരം കാണാന്‍ പലപ്പോഴും സാധിക്കാറില്ല. നമ്മുടെ പ്രായം കൂടുന്നതിന് അനുസരിച്ചും ചര്‍മ്മത്തില്‍ മാറ്റംവരും. ചര്‍മ്മത്തിന്റെ ഇലാസ്തികതയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന് പ്രധാന കാരണം. എങ്ങനെയാണ് വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യുന്നതെന്ന് നോക്കാം.

1 / 5ഉരുളക്കിഴങ്ങ്-

ഉരുളക്കിഴങ്ങ്- നിങ്ങളുടെ മുഖത്തിനാവശ്യമായ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരച്ചെടുക്കുക. ശേഷം കഴുത്തിലും മുഖത്തും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. (Image Credits: Unsplash)

2 / 5

പഴം- ഒരു പഴത്തിന്റെ പകുതിയെടുത്ത് നന്നായി ഉടച്ചെടുക്കുക. എന്നിട്ട് ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്ത ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. (Image Credits: Karl Tapales/Getty Images Creative)

3 / 5

മുട്ട- ഒരു മുട്ടയുടെ വെള്ളയിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളരി നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ് . (Image Credits: Unsplash)

4 / 5

കാപ്പിപ്പൊടി- കാപ്പിപ്പൊടിയില്‍ വെള്ളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. എന്നിട്ട് മുഖത്ത് ഈ മിശ്രിതം പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. (Image Credits: Unsplash)

5 / 5

ഓരോരുത്തരുടെയും ചര്‍മ്മം വ്യത്യസ്തമാണ്. അതിനാല്‍ നിങ്ങളുടെ മുഖത്ത് എന്തെങ്കിലും തരത്തിലുള്ള പരീക്ഷണം നടത്തുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നത് ഗുണം ചെയ്യും. (Image Credits: Unsplash)

Related Stories
Samsung One UI 7 : ഐഒസിൻ്റെ കിടിലൻ ഫീച്ചർ സാംസങിലേക്കും; വൺ യുഐ 7 പ്രകടനം കൊണ്ട് ഞെട്ടിക്കുമെന്ന് റിപ്പോർട്ട്
Mallika Sukumaran: ‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ’; മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിയും ഇന്ദ്രനും
Gautam Gambhir: ഓസ്ട്രേലിയയിൽ എട്ടുനിലയിൽ പൊട്ടിയാൽ പണിപാളും; ​ഗംഭീറിനെ നിലയ്ക്കുനിർത്താൻ ബിസിസിഐ
Sunny Leone: മക്കൾ സാക്ഷി… സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ വൈറൽ
Virat Kohli: പച്ചക്കറികളും പഴങ്ങളും മാത്രം…! തികഞ്ഞ സസ്യാഹാരി; വിരാട് കോലിയുടെ ചിട്ടയായ ഭക്ഷണക്രമം ഇങ്ങനെ
iOS 18.2 : സിരിയിൽ തന്നെ ചാറ്റ് ജിപിടി; അടുത്ത അപ്ഡേറ്റിലും എഐ ഞെട്ടിക്കലിനൊരുങ്ങി ആപ്പിൾ
ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?