കടലില്‍ വെള്ളി കുമിഞ്ഞുകൂടുന്നു; വരാനിരിക്കുന്നത് സര്‍വ്വനാശം | Silver accumulates in the sea because of global warming, details in malayalam Malayalam news - Malayalam Tv9

Global Warming: കടലില്‍ വെള്ളി കുമിഞ്ഞുകൂടുന്നു; വരാനിരിക്കുന്നത് സര്‍വ്വനാശം

Updated On: 

08 Sep 2024 23:08 PM

Silver in Sea: ഓരോ ദിവസവും ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇങ്ങനെ ഉണ്ടാകുന്ന പല സംഭവങ്ങള്‍ക്കും പിന്നില്‍ മനുഷ്യന്റെ കൈക്കടത്തലുണ്ട്. ഇപ്പോഴിതാ മനുഷ്യന്‍ ചെയ്തുവെക്കുന്ന പ്രവൃത്തികളുടെ ഫലമായി കടലിലും മാറ്റം സംഭവിക്കുകയാണ്.

1 / 5കടലിന്റെ

കടലിന്റെ അടിത്തട്ടില്‍ വെള്ളി കുമിഞ്ഞുകൂടുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ ചൈന കടലിലും വിയറ്റനാമിന്റെ തീര മേഖലകളിലുമാണ് വെള്ളി കുമിഞ്ഞുകൂടുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ആഗോളതാപനമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. (Image Credits: Unsplash)

2 / 5

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സമുദ്രങ്ങളുടെ അടിത്തട്ടില്‍ ഇത്തരത്തില്‍ വെള്ളി അടിയുന്നുണ്ടാകുമെന്ന് ചൈനയിലെ ഹെഫീ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജിയോസയന്‍സ് അസോസിയേറ്റ് പ്രൊഫസറായ ലിക്വിയാംഗ് സു പറയുന്നു. (Image Credits: Unsplash)

3 / 5

1850 മുതലാണ് വിയറ്റ്‌നാമിന്റെ തീരമേഖലകളില്‍ വെള്ളി അടിയാന്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഇത് വര്‍ധിച്ചു. പാറക്കെട്ടുകളിലും മറ്റുമുള്ള വെള്ളി മഴവെള്ളത്തിലൂടെ കടലിലേക്ക് ഒലിച്ചെത്തുകയാണ്. (Image Credits: Unsplash)

4 / 5

കാലാവസ്ഥ വ്യതിയാനം ശക്തമായ മഴയ്ക്ക് കാരണമായി. കൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ പ്രവര്‍ത്തനഫലമായും കടലില്‍ വെള്ളി രൂപപ്പെടുന്നുണ്ട്. (Image Credits: Unsplash)

5 / 5

എന്നാല്‍ ഇങ്ങനെ വെള്ളി അടിയുന്നത് കടലിലെ ജീവാജാലങ്ങള്‍ക്ക് ദോഷമാണെന്നാണ് ഗവേഷകന്‍ പറയുന്നത്. (Image Credits: Unsplash)

Follow Us On
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version