എരിവില്ല, പുളിയില്ല... എന്ന് പറയാൻ വരട്ടെ; ഭക്ഷണത്തിൻ്റെ രുചിയറിയാൻ ഇനി 'ഇ-നാവ്' മതി | Scientists have built an AI-powered Electronic tongue, check how it find taste of food Malayalam news - Malayalam Tv9

Electronic Tongue: എരിവില്ല, പുളിയില്ല… എന്ന് പറയാൻ വരട്ടെ; ഭക്ഷണത്തിൻ്റെ രുചിയറിയാൻ ഇനി ‘ഇ-നാവ്’ മതി

Published: 

09 Nov 2024 19:50 PM

AI-powered Electronic Tongue: ഭക്ഷണത്തിൻറെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റർ തസ്തികകൾ ഇലക്ട്രോണിക് നാവുകളായിരിക്കും ഭരിക്കുക.

1 / 5രുചിയുടെ

രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി ഇതാ വന്നിരിക്കുകയാണ്. എന്താണെന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? രുചി നോക്കാനുള്ള ടെക് സംവിധാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

2 / 5

'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിൻറെ പേരിട്ടിരിക്കുന്നത്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല... ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയും.

3 / 5

ഭക്ഷണത്തിൻറെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റർ തസ്തികകൾ ഇലക്ട്രോണിക് നാവുകളായിരിക്കും ഭരിക്കുക.

4 / 5

ഇലക്‌ട്രോണിക് നാവ് ആദ്യ ഘട്ടത്തിൽ പാനീയങ്ങളിലാണ് രുചി പരീക്ഷിക്കുന്നത്. ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവർത്തിക്കാൻ സഹായിക്കുന്നതെന്നാണ് വൃത്തങ്ങൾ പറയുന്നത്.

5 / 5

ഇവയ്ക്ക് രാസ അയോണുകളെ തിരിച്ചറിയാനുള്ള കഴിവുണ്ട്. അയോണുകളുടെ വിവരങ്ങൾ സെൻസർ വഴി ശേഖരിച്ച് കമ്പ്യൂട്ടർ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്നലാക്കി മാറ്റുകയാണ് ഇതിലൂടെ നടക്കുന്ന ജോലി. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിൻറെ കണ്ടെത്തലിന് പിന്നിൽ.

എലി ശല്യം രൂക്ഷമാണോ ? ഇതൊന്ന് പരീക്ഷിക്കൂ
കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ
പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ
പ്രായം കുറയ്ക്കാനുള്ള ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം