സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 രണ്ട് വേരിയൻ്റുകളിൽ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട് | Samsung Galaxy Z Fold 7 Will Come Out In Two Variants Reports Malayalam news - Malayalam Tv9

Samsung Galaxy Z Fold 7 : സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 രണ്ട് വേരിയൻ്റുകളിൽ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്

Published: 

25 Oct 2024 20:40 PM

Samsung Galaxy Z Fold 7 Two Variants : സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 രണ്ട് വേരിയൻ്റുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. സ്റ്റാൻഡേർഡ് മോഡലിനൊപ്പം മറ്റൊരു വേരിയൻ്റ് കൂടി പുറത്തുവന്നേക്കുമെന്നാണ് റിപ്പോർട്ട്.

1 / 5സാംസങ്

സാംസങ് ഫോൾഡബിൾ ലൈനപ്പിലെ പുതിയ ഫോണായ സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 രണ്ട് വേരിയൻ്റുകളിൽ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. സ്റ്റാൻഡേർഡ് മോഡലും ക്യു7 എന്ന കോഡ് നാമത്തിലുള്ള മറ്റൊരു മോഡലും അടുത്ത വർഷം പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. (Image Courtesy - Samsung)

2 / 5

ഗ്യാലക്സി ക്ലബിലാണ് ഈ വിവരം പുറത്തുവന്നത്. ബി7 എന്ന പേരിലാണ് ഗ്യാലക്സി സെഡ് ഫ്ലിപ് 7 ഇറങ്ങുന്നത്. ഗ്യാലക്സി സെഡ് ഫോൾഡ് 7 ആവട്ടെ ക്യു7 എന്ന കോഡ് നാമത്തിൽ പുറത്തിറങ്ങും. ഇതോടൊപ്പം ക്യു7 മോഡലിൻ്റെ മറ്റൊരു മോഡൽ കൂടി പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. (Image Courtesy - Samsung)

3 / 5

ക്യു 7 മോഡലിനൊപ്പമാണ് പുതിയ വേരിയൻ്റിൻ്റെയും നിർമാണം നടക്കുന്നതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒരുപക്ഷേ, ഇത് ഒരു സ്പെഷ്യൽ എഡിഷനാവാമെന്നും ട്രൈഫോൾഡ് ഫോൺ ആവാമെന്നും സൂചനകളുണ്ട്. എന്നാൽ, ഇതേപ്പറ്റി മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. (Image Courtesy - Samsung)

4 / 5

അതേസമയം, സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് സ്പെഷ്യൽ എഡിഷൻ കൊറിയയിൽ പുറത്തിറങ്ങിയിരുന്നു. ഗ്യാലക്സി സസെഡ് ഫോൾഡ് 6നെ അപേക്ഷിച്ച് കട്ടി കുറഞ്ഞ വേരിയൻ്റാണിത്. ഇന്ത്യൻ കറൻസി പരിഗണിക്കുമ്പോൾ 1,70,000 രൂപയാണ് ഫോണിൻ്റെ വില. 6മായി മറ്റ് വ്യത്യാസങ്ങളില്ല. (Image Credits - Getty Images)

5 / 5

സ്റ്റാൻഡേർഡ് മോഡൽ പോലെ തന്നെ സ്പെഷ്യൽ എഡിഷനും സ്നാപ്ഡ്രാഗൺ 8 ജെൻ 3യിലാണ് പ്രവർത്തിക്കുന്നത്. 200 മെഗാപിക്സലിൻ്റെ റിയർ ക്യാമറയും 8 ഇഞ്ച് ഇൻ്റേണൽ സ്ക്രീനുമുള്ള ഫോണിൻ്റെ എക്സ്റ്റേണൽ സ്ക്രീൻ 6.5 ഇഞ്ച് ആണ്. (Image Credits - Getty Images)

ഹോട്ട് ലുക്കിൽ സുഹാന ഖാൻ; ചിത്രങ്ങൾ വൈറൽ
​ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ കാന്താരി മുളക് കഴിക്കരുത്!
അംബാനിയുടെ ആഡംബര മാളികയിലെ അതിശയങ്ങൾ
ബൊ​ഗെയിൻവില്ല ഒരു സാധാരണ ചെടിയല്ല, പ്രത്യകതകൾ ഇങ്ങനെ